Thursday April 26th, 2018 - 7:34:am
topbanner

ദേവസ്വം വിജിലൻസിനെപ്പോലും പോക്കറ്റിലാക്കി സുനിൽസ്വാമി രക്ഷപ്പെടും; ശബരിമല നട ഒരു ദിവസം കൂടുതൽ തുറന്ന് തന്ത്രി പറ്റിയത് അഞ്ചരലക്ഷമെന്ന് ആരോപണം

NewsDesk
ദേവസ്വം വിജിലൻസിനെപ്പോലും പോക്കറ്റിലാക്കി സുനിൽസ്വാമി രക്ഷപ്പെടും; ശബരിമല നട ഒരു ദിവസം കൂടുതൽ തുറന്ന് തന്ത്രി പറ്റിയത് അഞ്ചരലക്ഷമെന്ന് ആരോപണം

സന്നിധാനം: സന്നിധാനത്തിൽ വിഷു ഉത്സവത്തിനായി നേരത്തെ ക്ഷേത്രം തുറന്നതിന് പിന്നിലെ ദുരൂഹതകൾ മറനീക്കുന്നു. സന്നിധാനത്തെ സമാന്തര അധികാര കേന്ദ്രമായി വിശേഷിപ്പിക്കുന്ന സുനിൽ സ്വാമി തന്നെയാണ് ഇതിലെയും പ്രധാന താരം. പൈങ്കുനി ഉത്രം കഴിഞ്ഞ് ഏപ്രിൽ ഒൻപതിന് രാത്രി 10 മണിക്ക് ആചാരപ്രകാരം അടക്കേണ്ടതും പത്തിന് വൈകുന്നേരം തുറക്കേണ്ടതുമായ ശബരിമല നട തുറന്നത് പത്തിന് രാവിലെ. ആചാരപ്രകാരം ഒരു പൂജകളും അന്നു പാടില്ല. പക്ഷേ സാധാരണ ക്രമത്തിൽ തന്നെ അന്ന് സന്നിധാനത്തെ പൂജകളും നടന്നു.

അതേസമയം ആചാരവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിഷു ഉത്സവത്തിനായി നേരത്തെ നടതുറന്നത്തെ എന്നുമാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിശദികരണം. സംഭവം വിവാദ മായതോടെ ദേവസ്വം വിജിലന്‍സും, ദേവസ്വം ബോര്‍ഡ് കമ്മിഷണറും അന്വേഷണം നടത്തിയെന്ന് വരുത്തിയാണ് വിശദീകരണം.

എന്നാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് നടത്തേണ്ട പടിപൂജ ഉള്‍പ്പടെയുള്ള പൂജകൾ എങ്ങനെ നടത്തി എന്നകാര്യത്തില്‍ ഇതുവരെ വിശദികരണം നല്‍കിയിട്ടില്ല. അവിടെയാണ് സുനിൽസ്വാമിയുടെ സാന്നിധ്യം ശബരിമലയുമായി വർഷങ്ങളായി ബന്ധം പുലർത്തുന്നവർ ഉറപ്പിച്ച് പറയുന്നത്.sabarimala

30 ദിവസത്തെ വ്രതം സുനിസ്വാമിയുടെ ബന്ധുക്കൾ പൂർത്തിയാക്കുന്ന ദിവസമായിരുന്നു ഏപ്രിൽ 10, അതിനാൽ സന്നിധാനത്ത് തനിക്കുള്ള സ്വാധീനം വച്ച് സുനിൽസ്വാമി നടതുറപ്പിക്കുകയായിരുന്നു. ഒരു ദിവസത്തെ വരുമാനം അധികം ലഭിക്കും എന്നാണ് ഇയാൾ ദേവസ്വം ബോർഡിനെ തെറ്റിദ്ധരിപ്പിച്ചത്. ഒപ്പം തന്ത്രിക്ക് ലക്ഷങ്ങൾ കൈക്കൂലി നൽകിയെന്നും ആരോപിക്കുന്നു. ഈ തുക നാല് ലക്ഷത്തിനടുത്ത് വരും.

ശബരിമല നടതുറന്നതിൽ ക്രമവിരുദ്ധമായി പലതും നടന്നു എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ദേവസ്വം പിആർ ഓ അയച്ച പത്ര കുറിപ്പ് ഏപ്രിൽ 8 വൈകീട്ട് അയച്ച പത്രകുറിപ്പ് പിറ്റേന്നുള്ള പത്രത്തിലാണ് പ്രസിദ്ധീകരിച്ചത്. ഇതിൽ വ്യക്തമായി പറയുന്നു ഏപ്രിൽ 10 മുതൽ പൂജകൾ എല്ലാം നടക്കുമെന്ന്. അതായത് ഭൂരിപക്ഷവും ഒരു ദിവസം മുൻപ് മാത്രം അറിഞ്ഞ കാര്യം നേരത്തെ അറിഞ്ഞ് എത്തിയ സുനിൽ സ്വാമിയുടെ ബന്ധുക്കൾ മുൻകൂട്ടി ചെയ്യാവുന്ന വഴിപാടുകൾ പോലും കൃത്യമായി നിർവഹിക്കുകയും ചെയ്യുന്നു. 2038 വരെ ശബരിമല പൂജകൾ എല്ലാം ബുക്ക്ഡ് ആയതിനാൽ അതിനിടയിൽ ഒഴിവ് വന്നാൽ പിന്നീട് ലിസ്റ്റിലുള്ളവരെ അറിയിക്കണം അത് പരസ്യമായി മറികടന്നു എന്നാണ് ആരോപണം.


അന്ന് സുനിൽസ്വാമിയുടെ ജ്യേഷ്ഠനും അനിയനും അടക്കം 15 സ്ത്രീകൾ അടങ്ങുന്ന സംഘം 9ന് തന്നെ സന്നിധാനത്ത് എത്തിയെന്നാണ് റിപ്പോർട്ട്. ചെന്നൈയിൽ നിന്ന് 11 എറണാകുളത്തിൽ നിന്ന് 4 സ്ത്രീകൾ വന്നതിൽ തടയുകയാണെങ്കിൽ പമ്പയിൽ നിൽക്കാം എന്നാണ് തീരുമാനിച്ചിരുന്നത്. സ്ത്രീകളെ വനിത പോലീസ് തടഞ്ഞെങ്കിലും സുനിൽസ്വാമിയുടെ സ്ഥാപനത്തിൽ ജോലി സ്ത്രീയുടെടെ ഭർത്താവായ ദേവസ്വം ബോർഡ് ഗാർഡിന്റെ സഹായത്തോടെ ഇവർ സന്നിധാനത്തിൽ എത്തി.

പിന്നീട് ഏപ്രിൽ 9ന് രാത്രി സന്നിധാനത്ത് ദർശനം നടത്തിയ സ്ത്രീകൾ സുനിൽസ്വാമിയുടെ റൂമിൽ താമസിച്ച് ഏപ്രിൽ 10 രാവിലെ ദർശനവും വഴിപാടും കഴിച്ചു. 100ൽ താഴെ ആളുകൾ മാത്രമാണ് ഈ സമയത്ത് സന്നിധാനത്തുണ്ടായിരുന്നത്. ചില മാധ്യമങ്ങളിൽ വന്ന വാർത്ത പോലെ ഒരു മാധ്യമപ്രവർത്തകനും അല്ല ഇവരുടെ ചിത്രങ്ങൾ എടുത്തത്. സന്നിധാനത്തെ സുനിൽസ്വാമിയുടെ ആശ്രിതനായ കാർത്തിക്കാണ് ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് ഇയാൾ ഇത് സോഷ്യൽ മീഡിയയിൽ ഇട്ടപ്പോഴാണ് വിവാദമായത്.

ഇപ്പോൾ നടത്തിയ ദേവസ്വം വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പറയുന്ന ഒരു വിഭാഗം വിജിലൻസ് സുനിൽ സ്വാമിയിൽ നിന്നും പല സൗജന്യങ്ങളും പറ്റുന്നു എന്നാണ് പറയുന്നത്. ( വിജിലൻസ് ഓഫീസ് പരിശോധിച്ചാൽ മനസ്സിലാവും.) ശബരിമലയിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാവും. സമുന്നത സമിതി രുപീകരിച്ച് സംഭവങ്ങൾ അന്വേഷിക്കണമെന്നും ഒൻപതാം തിയ്യതി മുതൽ 18 ആം തിയ്യതി വരെയുള്ള CCTV ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നുമാണ് ഇവർ പറയുന്നത്. ഇപ്പോഴുള്ള തന്ത്രിയുടെ ഈ കാലയളവിൽ വേറെ മൂന്ന് ആചാരലംഘനങ്ങളും നടന്നു.

ഒന്ന്, യേശുദാസിനെ കൊണ്ട് ഹരിവരാസനം പാടിപ്പിച്ചു.
രണ്ട്. കാവാലം ശ്രീകുമാറിനെ കൊണ്ട് സോപാനസംഗീതം പാടിപ്പിച്ചു.
മൂന്ന്. നടൻ ജയറാമിനെ കൊണ്ട് ഇടക്ക വായിപ്പിച്ചു.

ഇന്ന് അന്വേഷണം വന്നപ്പോൾ തന്ത്രി ഞാനൊന്നുമറിഞ്ഞിട്ടല്ല എന്ന് പറഞ്ഞ് (വിജിലൻസ് അധികാരികളോട് ) കൈ കഴുകി.
റിപ്പോർട്ട് ടിവിയിൽ വന്ന ചോര തിളക്കുന്നു എന്ന പരിപാടിയിൽ ഞങ്ങൾ വർഷൾക്ക് മുൻപ് ഏപ്രിൽ 10-ലെ പൂജകൾ ബുക്ക് ചെയ്തു എന്നാണ് സുനിൽ സ്വാമിയുടെ ജ്യേഷ്ഠൻ ശശികുമാർ അവകാശപ്പെടുന്നത്. ഏപ്രിൽ പത്തിലെ നട തുറന്നത് ശരിയാണോ എന്നത് തന്ത്ര വിദ്യാപീഠം, തന്ത്രി സമാജം, തന്ത്രി മണ്ഡലം തുടങ്ങിയ ആധികാരികമായി പറയാൻ അർഹതപ്പെട്ടവർ പറയട്ടെ.

ഏതന്വേഷണത്തിലും തൃപ്തി കോടതി നിയോഗിക്കുന്ന ഉന്നത സമിതി ആവണമെന്നാണ് ഭക്ത കോടികളുടെ അഭിപ്രായം. ശബരിമല ആചാര ലംഘനം: എക്‌സിക്യുട്ടിവ് ഓഫിസറെയും സോപാനഗാകയകനെയും ബലിയാടാക്കിക്കൊണ്ട് കേസ് അവസാനിപ്പിക്കാൻ വിജിലന്‍സിന്റെ ശ്രമം ------------- ശബരിമലയില്‍ വ്യവസായി സുനില്‍ സ്വാമി, നടന്‍ ജയറാം ഉള്‍പ്പെടെയുള്ളവര്‍ ആചാരലംഘനം നടത്തിയ സംഭവത്തില്‍ നിരപരാധികളായ ശബരിമല എക്‌സിക്യുട്ടിവ് ഓഫിസറെയും, സോപാനഗായകനെയും ബലിയാടാക്കിക്കൊണ്ട് അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് നീക്കം. സന്നിധാനത്ത് ഇടയ്ക്ക കൊട്ടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നമാണ് ഒതുക്കിത്തീര്‍ക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നത്.

sabarimala-jayaramഏപ്രിൽ 10ാം തീയതി ക്ഷേത്രത്തിൽ തനിക്ക് ഇടയ്ക്ക കൊട്ടണം എന്ന ആഗ്രഹം ജയറാം തന്ത്രിയെ അറിയിക്കുകയായിരുന്നു. ഈ ദിവസം നട തുറക്കരുത് എന്നാണ് ക്ഷേത്രാചാരം. എന്നാല്‍ സുനില്‍ സ്വാമിക്കും, ജയറാമിനും വേണ്ടി ആചാരം ലംഘിച്ചത് വിവാദമാകുകയായിരുന്നു. അഡ്മിനിസ്ടീവ് ഓഫിസര്‍ യതീന്ദ്രനാഥും, തന്ത്രിയും നട തുറക്കുന്നതിന് അനുവാദം നല്‍കുന്നതില്‍ പങ്കാളികളായിരുന്നു. പതിവ് ലംഘിച്ച് പത്താം തീയതി രാവിലെ തന്നെ നടതുറന്ന് നിര്‍മാല്യം, ഗണപതിഹോമം, ഉദയാസ്തമയപൂജ, സഹസ്രകലശം, വൈകിട്ട് പടിപൂജ, കളഭം എന്നിവ നടത്തിയതാണ് ഇപ്പോള്‍ ആചാര ലംഘനമായി വിലയിരുത്തിയിട്ടുള്ളത്.

ലക്ഷങ്ങള്‍ ചിലവുവരുന്ന ഈ പൂജകള്‍ തൊഴുന്നതിനായി സുനില്‍ സ്വാമിയുമായി ബന്ധമുള്ള നാല്‍പതോളം ഉന്നതര്‍ സന്നിധാനത്തെത്തിയിരുന്നു.പതിനഞ്ച് സ്ത്രീകളും സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അന്‍പത് വയസില്‍ താഴെ പ്രായമുള്ള സ്ത്രീകളും ഉള്‍പ്പെട്ടിരുന്നുവെന്ന് ആരോപണം ഉയരുന്നു.

തുടര്‍ന്ന് സന്നിധാനത്തു വച്ച് ജയറാം, സോപാനഗായകന്റെ ഉടുക്ക് വാങ്ങി കൊട്ടി. എന്നാല്‍ ഇത് ആചാരലംഘനമാണെന്ന് വിവാദമുയര്‍ന്നതോടെ തന്ത്രിയുള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം തങ്ങള്‍ക്കറിയില്ല എന്നു പറഞ്ഞ് കൈകഴുകുകയായിരുന്നു. നട തുറക്കാനായി തന്ത്രിയുടെ കത്ത് എക്സി.ഓഫീസർക്ക് ലഭിച്ചെങ്കിലും തിരക്കിനിടയില്‍ അത് വായിക്കാനോ അനുവാദം നല്‍കാനോ കഴിഞ്ഞിട്ടില്ലെന്ന് എക്‌സിക്യുട്ടിവ് ഓഫിസര്‍ മൊഴി കൊടുത്തായാണ് അറിവ്.

ആചാരലംഘനത്തിന് കൂട്ടുനിന്ന തന്ത്രി, അഡ്മിനിസ്ട്രിവ്ഓഫിസര്‍ യതീന്ദ്രനാഥ് എന്നിവരെ കേസില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് നിരപരാധികളായ എക്‌സിക്യുട്ടിവ് ഓഫിസറെയും, സോപാനഗാകനെയും പ്രതിസ്ഥാനത്ത് നിര്‍ത്തി കേസ് ഒതുക്കിത്തീര്‍ക്കാന്‍ വിജിലന്‍സ് ശ്രമിക്കുകയാണെന്നാ

Read more topics: sabarimala, sunil swamyi, tantri,
English summary
sabarimala sunil swamyi tantri acharalanganam

More News from this section

Subscribe by Email