Monday May 21st, 2018 - 8:32:pm
topbanner

സ്ത്രീകള്‍ ഉള്‍പ്പെടെ ഏവര്‍ക്കും പ്രിയങ്കരനായി സുനില്‍ സ്വാമി; അവിവാഹിതന്‍; അടിമുടി ദൂരൂഹത

NewsDesk
സ്ത്രീകള്‍ ഉള്‍പ്പെടെ ഏവര്‍ക്കും പ്രിയങ്കരനായി സുനില്‍ സ്വാമി; അവിവാഹിതന്‍; അടിമുടി ദൂരൂഹത

കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ട് കൊല്ലത്ത് ചുവടുറപ്പിച്ച പാലക്കാട്ടുകാരനായ സുനില്‍ സ്വാമി ഇവിടെ അറിയപ്പെടുന്നത് സാത്വികനായ കോടീശ്വരനായി. പരിചയപ്പെടുന്ന ആര്‍ക്കും ഉപകാരി. ആദ്ധ്യാത്മിക കാര്യങ്ങള്‍ക്ക് ഉദാരമായി സംഭാവന നല്‍കി മുടിയും താടിയും നീട്ടി വളര്‍ത്തി കാഴ്ചയില്‍ ചെറുപ്പമായ സ്വാമിയെ കണ്ടാല്‍ 'ആശ്രമം എവിടെ?' എന്ന് ചോദിക്കുന്ന അപരിചിതരുണ്ട്. അവരോട് ഒരു ചെറുചിരി ചിരിയാണ് അദ്ധേഹത്തിന്റെ മറുപടി.

കൊല്ലത്തുകാരന്‍ സുനില്‍ ആരാണ്. എന്തുകൊണ്ട് സ്വാമിയെന്ന് ഇദ്ദേഹത്തെ വിളിക്കുന്നത് സന്യാസിയാണോ? ഇങ്ങനെ നീളാം സംശയങ്ങള്‍. സന്യാസ ദീക്ഷ സ്വീകരിച്ച് സ്വാമിയായ വ്യക്തിയല്ല സുനില്‍ സ്വാമിയെന്ന് ഉറപ്പ്. പിന്നെ എന്തുകൊണ്ട് കൊല്ലത്ത് താമസിക്കുന്ന സുനില്‍, സുനില്‍ സ്വാമിയായി. ഉത്തരം ലളിതമാണ്. തികഞ്ഞ അയ്യപ്പ ഭക്തനാണ് സുനില്‍ സ്വാമി.sabarimala-sunilswamyi

ശബരിമല നട തുറന്നിരുന്നാല്‍ സന്നിധാനത്തുണ്ടാകും. എല്ലാ ദീവസവും നിര്‍മ്മാല്യം മുതല്‍ ഹരിവരാസനം പാടിയുള്ള നടയടപ്പ് പൂജവരെ അയ്യപ്പനെ തൊഴുന്ന ഭക്തന്‍. ശബരിമലയില്‍ എത്തുന്ന വിഐപി കള്‍ക്കും പ്രിയങ്കരനാണിoദ്ധേഹം. മറ്റൊരു താല്‍പ്പര്യവുമില്ലാതെയാണ് ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് വേണ്ടി നില്‍ക്കുന്നത്. എന്നും അയ്യപ്പ സന്നിധിയിലെ എല്ലാ പൂജകളും തൊഴാന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്.

ശബരിമലയിലെ സെക്യൂരിറ്റിക്കാര്‍ മുതല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍വരെയുള്ളവര്‍ക്കും പ്രിയങ്കരന്‍. സന്നിധാനത്ത് എത്തിയാല്‍ സെക്യൂരിറ്റി ജീവനക്കാരുടെ വിശ്രമ മുറിയിലാണ് താമസം. ജീവനക്കാര്‍ക്ക് ഭക്ഷണത്തിന് വേണ്ടെതെല്ലാം എത്തിച്ചു നല്‍കുന്നതും ഈ വ്യവസായി തന്നെ. അതിലുപരി സന്നിധാനത്തെ പൂജാ സാധാനങ്ങളും സുനില്‍ സ്വാമിയുടെ വക. ഒരു ദിവസം ലക്ഷക്കണക്കിന് രൂപയാണ് ശബരിമലയിലെ നേര്‍ച്ചയ്ക്കും മറ്റുമായി ഇദ്ധേഹം ചെലവാക്കുന്നത്.sabarimala-sunilswamyi

ശബരിമല വികസനത്തിലെ നിര്‍ണ്ണായക ഘട്ടത്തിലെല്ലാം താങ്ങും തുണയുമായി നില്‍ക്കും. കൊല്ലത്തുകാരന്‍ എന്ന് എല്ലാവരും വിളിക്കുന്ന സുനില്‍ സ്വാമിയുടെ യഥാര്‍ത്ഥ വീട് പാലക്കാട് ചെര്‍പ്പുളശേരിയിലാണ്. കശുവണ്ടി ബിസിനസ്സാണ് മേഖല. അങ്ങനെയാണ് കൊല്ലത്ത് എത്തി അവിടെ സ്ഥിര താമസമാക്കുന്നത്. അവിവാഹിതനുമാണ്. ചേട്ടനും കൊല്ലത്ത് കശുവണ്ടി കച്ചവടം തന്നെ. അയ്യപ്പനോടുള്ള കഠിനമായ ഭക്തികാരണം ശബരി എന്നാണ് സ്ഥാപനങ്ങളുടെ പേര്.

സ്വാമിയുടെ മറ്റ് കാര്യങ്ങളെല്ലാം ദുരൂഹമാണ്. ആര്‍ക്കും ഒന്നുമറിയില്ല. കശുവണ്ടി കച്ചവടക്കാരന് എങ്ങനെ ശബരിമല വികസനത്തിന് കോടികള്‍ ചെലവിടാനാകുന്നു എന്ന ചോദ്യത്തിനും ആര്‍ക്കും വ്യക്തമായ മറുപടി ഇല്ല. ശബരിമലയിലെ സാന്നിധ്യത്തിലൂടെ ഇന്ത്യയിലും പുറത്തും ധാരാളം ബന്ധങ്ങളുണ്ടത്രേ. അതുകൊണ്ട് തന്നെ അയ്യപ്പഭക്തരായ കോടിശ്വരന്മാര്‍ സ്വാമി ചോദിച്ചാല്‍ എന്തും നല്‍കും. ശബരീശ ഭക്തരായ ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ മുതല്‍ മലേഷ്യന്‍ മന്ത്രി വരെയുള്ള സുനില്‍ സ്വാമിയുടെ സൗഹൃദ പട്ടിക നീളുന്നു. ശബരിമലയുടെ വികസനത്തിന് ഈ സൗഹൃദമാകാം സുനില്‍ സ്വാമിക്ക് തുണയാകുന്നതെന്നാണ് സംസാരം. എല്ലാം സുതാര്യമായാണ് സുനില്‍ സ്വാമി ചെയ്യുന്നതെന്നും പറയുന്നു.

sabarimala-sunilswamyiപക്ഷേ ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളും എതിരെയുണ്ട്. എല്ലാ പൂജയും മുന്നില്‍ നിന്ന് തൊഴുന്നു എന്നത് തന്നെ വിവാദം. അഞ്ച് കൊല്ലം മുമ്പ് ഇത് വലിയ വിവാദമുണ്ടാക്കി. ബാബറി മസ്ജിദിന്റെ ഓര്‍മ്മദിനമായ ഡിസംബര്‍ ആറിന് ഇരുമുടികെട്ടുള്ള ഭക്തരേയും ദേവസം ജീവനക്കാര്‍ക്കും മാത്രമേ അന്ന് സന്നിധാനത്തേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ആ ദിവസവും അദ്ധേഹം സന്നിധാനത്ത് സജീവമായിരുന്നു. കൈരളി ടിവിയാണ് ഈ വിഷയം വാര്‍ത്തയാക്കിയത്. ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടു. പക്ഷേ ഒന്നും സംഭവിച്ചില്ല.

എന്നും എല്ലാ പൂജയും തൊഴുന്നു എന്ന വിവാദത്തില്‍ നിന്ന് രക്ഷനേടാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് നിത്യപൂജ. നിത്യപൂജയ്ക്ക് രസീതെടുക്കുന്ന ഭക്തന് എല്ലാ പൂജയും തൊഴാന്‍ അവസരം നല്‍കും. അതിനാല്‍ നട തുറന്നിരിക്കുന്ന എല്ലാ ദിവസവും സുനില്‍ സ്വാമി നിത്യ പൂജ ബുക്ക് ചെയ്തു. അതുകൊണ്ട് ആ മാര്‍ഗ്ഗം തെരഞ്ഞെടുത്തു. അന്വേഷണം വന്നാലും സ്വാമിക്കും ദേവസം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും വിവാദങ്ങളില്‍ നിന്ന് രക്ഷ നേടാം. അന്വേഷണം പരാതിയായെത്തിയാലും നിയമപരമായി നിത്യപൂജ ഭക്തനായതിനാല്‍ ഒന്നും ചെയ്യാനുമാകില്ല.

ശബരിമലയില്‍ തൊഴുക എന്ന ഉദ്ദേശത്തോടെ മാത്രം നില്‍ക്കുന്നുവെന്ന് ദേവസം ബോര്‍ഡ് വിശദീകരിക്കുന്ന സുനില്‍ സ്വാമിയെ കൊണ്ട് ഉദ്യോഗസ്ഥര്‍ക്ക് ഗുണവുണ്ട്. മണ്ഡല-മകരവിളക്ക് കാലത്ത് നിത്യ ചെലവിനായി ഒരു ലക്ഷത്തിലധികം രൂപ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ദിവസവും ചെലവിടാം. പുഷ്പവും പൂജാസാധനങ്ങളും മറ്റ് ചെലവുകള്‍ക്കുമായി ഹൈക്കോടതി അനുവദിച്ച അധികാരമാണ് ഇത്.

എന്നാല്‍ ഈ സാധനമെല്ലാംഈ സ്വാമി ഭക്തന്‍ ഫ്രീയായി നല്‍കും. അതുകൊണ്ട് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്ക് ഈ തുക എഴുതിയെടുക്കാമെന്നാണ് ആക്ഷേപം. ഒരു അഴിമതിയുടെ ഗണത്തിലും വരികയുമില്ല. അതിനാല്‍ എക്സിക്യൂട്ടീവ് ഓഫീസറായി ഏത് ഉദ്യോഗസ്ഥനെത്തിയാലും സുനില്‍ സ്വാമിയുടെ പ്രിയങ്കരനാകും. അത്‌കൊണ്ട് തന്നെ സന്നിധാനത്തെ സെക്യൂരിറ്റി ജീവനക്കാരുടെ മുറിയിലെ അനധികൃത താമസം പോലും ആരും ചോദ്യം ചെയ്യുന്നില്ല.

 

English summary
sabarimala sunil swamyi sabari swamy

More News from this section

Subscribe by Email