topbanner
Thursday July 27th, 2017 - 10:11:am
topbanner

ശബരിമല ആചാര ലംഘനം: എക്‌സിക്യുട്ടിവ് ഓഫിസറെയും സോപാനഗായകനെയും ബലിയാടാക്കിക്കൊണ്ട് കേസ് അവസാനിപ്പിക്കാൻ വിജിലന്‍സിന്റെ ശ്രമം

NewsDeskskr
ശബരിമല ആചാര ലംഘനം: എക്‌സിക്യുട്ടിവ് ഓഫിസറെയും സോപാനഗായകനെയും ബലിയാടാക്കിക്കൊണ്ട് കേസ് അവസാനിപ്പിക്കാൻ വിജിലന്‍സിന്റെ ശ്രമം

സന്നിധാനം: ശബരിമലയില്‍ വ്യവസായി സുനില്‍ സ്വാമി, നടന്‍ ജയറാം ഉള്‍പ്പെടെയുള്ളവര്‍ ആചാരലംഘനം നടത്തിയ സംഭവത്തില്‍ നിരപരാധികളായ ശബരിമല എക്‌സിക്യുട്ടിവ് ഓഫിസറെയും, സോപാനഗായകനെയും ബലിയാടാക്കിക്കൊണ്ട് അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് നീക്കം. സന്നിധാനത്ത് ഇടയ്ക്ക കൊട്ടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നമാണ് ഒതുക്കിത്തീര്‍ക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നത്.

ഏപ്രിൽ 10ാം തീയതി ക്ഷേത്രത്തിൽ തനിക്ക് ഇടയ്ക്ക കൊട്ടണം എന്ന ആഗ്രഹം ജയറാം തന്ത്രിയെ അറിയിക്കുകയായിരുന്നു. ഈ ദിവസം നട തുറക്കരുത് എന്നാണ് ക്ഷേത്രാചാരം. എന്നാല്‍ സുനില്‍ സ്വാമിക്കും, ജയറാമിനും വേണ്ടി ആചാരം ലംഘിച്ചത് വിവാദമാകുകയായിരുന്നു.

അഡ്മിനിസ്ടീവ് ഓഫിസര്‍ യതീന്ദ്രനാഥും, തന്ത്രിയും നട തുറക്കുന്നതിന് അനുവാദം നല്‍കുന്നതില്‍ പങ്കാളികളായിരുന്നു. പതിവ് ലംഘിച്ച് പത്താം തീയതി രാവിലെ തന്നെ നടതുറന്ന് നിര്‍മാല്യം, ഗണപതിഹോമം, ഉദയാസ്തമയപൂജ, സഹസ്രകലശം, വൈകിട്ട് പടിപൂജ, കളഭം എന്നിവ നടത്തിയതാണ് ഇപ്പോള്‍ ആചാര ലംഘനമായി വിലയിരുത്തിയിട്ടുള്ളത്.

ലക്ഷങ്ങള്‍ ചിലവുവരുന്ന ഈ പൂജകള്‍ തൊഴുന്നതിനായി സുനില്‍ സ്വാമിയുമായി ബന്ധമുള്ള നാല്‍പതോളം ഉന്നതര്‍ സന്നിധാനത്തെത്തിയിരുന്നു.പതിനഞ്ച് സ്ത്രീകളും സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അന്‍പത് വയസില്‍ താഴെ പ്രായമുള്ള സ്ത്രീകളും ഉള്‍പ്പെട്ടിരുന്നുവെന്ന് ആരോപണം ഉയരുന്നു.

തുടര്‍ന്ന് സന്നിധാനത്തു വച്ച് ജയറാം, സോപാനഗായകന്റെ ഉടുക്ക് വാങ്ങി കൊട്ടി. എന്നാല്‍ ഇത് ആചാരലംഘനമാണെന്ന് വിവാദമുയര്‍ന്നതോടെ തന്ത്രിയുള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം തങ്ങള്‍ക്കറിയില്ല എന്നു പറഞ്ഞ് കൈകഴുകുകയായിരുന്നു. നട തുറക്കാനായി തന്ത്രിയുടെ കത്ത് എക്സി.ഓഫീസർക്ക് ലഭിച്ചെങ്കിലും തിരക്കിനിടയില്‍ അത് വായിക്കാനോ അനുവാദം നല്‍കാനോ കഴിഞ്ഞിട്ടില്ലെന്ന് എക്‌സിക്യുട്ടിവ് ഓഫിസര്‍ മൊഴി കൊടുത്തായാണ് അറിവ്.

ആചാരലംഘനത്തിന് കൂട്ടുനിന്ന തന്ത്രി, അഡ്മിനിസ്ട്രിവ്ഓഫിസര്‍ യതീന്ദ്രനാഥ് എന്നിവരെ കേസില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് നിരപരാധികളായ എക്‌സിക്യുട്ടിവ് ഓഫിസറെയും, സോപാനഗാകനെയും പ്രതിസ്ഥാനത്ത് നിര്‍ത്തി കേസ് ഒതുക്കിത്തീര്‍ക്കാന്‍ വിജിലന്‍സ് ശ്രമിക്കുകയാണെന്നാണ് അറിയാൻ കഴിയുന്നത്.

Read more topics: Sabarimala, sannidhanam, jayaram,
English summary
Sabarimala vishu ulsavam Issue
topbanner topbanner

More News from this section

Subscribe by Email