Monday June 18th, 2018 - 5:12:am
topbanner
Breaking News

'ശശികലയോട്' എം.ടിക്കെതിരെ യുദ്ധം വേണ്ട; മഹാഭാരതം നിങ്ങളുടെ തറവാട്ട് സ്വത്തുമല്ല

suvitha
'ശശികലയോട്' എം.ടിക്കെതിരെ യുദ്ധം വേണ്ട; മഹാഭാരതം നിങ്ങളുടെ തറവാട്ട് സ്വത്തുമല്ല

രണ്ടാമൂഴം സിനിമയ്ക്കെതിരെ വെല്ലുവിളി ഉയർത്തിയ ശശികലയ്ക്ക് മറുപടിയുമായി അഡ്വ. ജഹാം​ഗീർ റസാഖ്. എം.ടിയുടെ രണ്ടാമൂഴം 'മഹാഭാരതം' എന്ന പേരില്‍ സിനിമയാക്കുന്നതിനെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍ രം​ഗത്തെത്തിയിരുന്നു.

മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം സിനിമയാക്കിയാല്‍ ആ സിനിമ തിയേറ്റര്‍ കാണില്ല, ആ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നിങ്ങനെയായിരുന്നു ശശികലയുടെ വെല്ലുവിളി. ഇതിനെതിരെയാണ് ജഹാം​ഗീർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശശികലയ്ക്ക് മറുപടി നൽകിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം 

ശശികലയോട് - എം.ടിക്കെതിരെ യുദ്ധം വേണ്ട ; മഹാഭാരതം നിങ്ങളുടെ തറവാട്ട് സ്വത്തുമല്ല !

പാഷാണശ്രീ രാക്ഷസീ ,
അവനവനോട് പോന്നവരോട് മാത്രം യുദ്ധം പ്രഖ്യാപിക്കുക എന്നത് മനുഷ്യോല്‍പ്പത്തി മുതല്‍ തുടങ്ങിയ ഒരു യുക്തിയും നൈതികതയുമാണ്..!
യദാ യദാഹി ധര്‍മസ്യ
ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മസ്യ
തദാത്മനംസൃജാമ്യഹം (ഭഗവത് ഗീത, അധ്യായം 4 ശ്ലോകം 7)
ധര്‍മത്തിന് ലോപം വരുമ്പോഴെല്ലാം ഞാന്‍ ശരീരം ധരിക്കുന്നു എന്ന് ശ്രീകൃഷ്ണന്‍ പറയുന്നത് നിങ്ങള്‍ വായിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല . എന്തായാലും എം . ടി വാസുദേവന്‍നായര്‍ ആരാണ് എന്ന് എന്നോട് ചോദിക്കില്ല എന്ന ആത്മവിശ്വാസത്തിലാണ് ഇതെഴുതുന്നത് , അദ്ദേഹം എഴുതിയ ഒരക്ഷരം പോലും നീയൊന്നും വായിച്ചിട്ടില്ലെങ്കിലും ..!
ഇതോ ശശികലേ ഹിന്ദുക്കള്‍ കൂടെയില്ലാത്ത ഹൈന്ദവതയ്ക്ക് വേണ്ടിയുള്ള, ഐക്യവേദിക്ക് വേണ്ടിയുള്ള നിന്‍റെ അങ്കം...?! ഫോട്ടോഷോപ്പില്‍ ചെറുബാല്യം വിടാത്ത ചാണക കുഞ്ഞുങ്ങളുടെ സൈബര്‍ കളിക്ക് തൊടുക്കാൻ കൂടെ നിന്നതോ നിന്‍റെ മാമാങ്കം ..?! മഹാഭാരതം ഇതിഹാസ കഥയാണ് , ഹൈന്ദവ വേദമല്ല എന്നറിയാത്ത , നാടാകെ വര്‍ഗ്ഗീയതയുടെ വിത്തുകള്‍ വിതച്ച് രാഷ്ട്രീയലാഭം കൊയ്യാനുള്ള കുബുദ്ധികളാണ് നടക്കുന്നതെന്ന് കണ്ടപ്പോഴൊക്കെ , കേരളമാണ് , ഈ മതേതര ജനാധിപത്യ സ്നേഹസമ്പന്നനായ മണ്ണാണ് ഗുജറാത്തിലെ മുസ്ലിം വംശഹത്യകള്‍ക്ക് ശേഷം ലക്‌ഷ്യം വച്ച് സാക്ഷാത്ക്കരിക്കാന്‍ പോകുന്നത് എന്നറിയാതെ, പാര്‍ലമെന്റിലെ വിവരമുള്ള ജനപ്രതിനിധികളുടെ, സിനിമാ മേഖലയിലെ പഠനം തികച്ച കലാകാരന്മാരുടെ പരിചയ്ക്ക് വെട്ടിയൊഴിഞ്ഞതാണെന്നറിയാനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലേ PR ജോലി ചെയ്യുന്ന ചാണക മക്കളേ നിങ്ങൾക്ക്...?!

കലാകാരന്‍റെ ആവിഷ്ക്കാര സ്വാതന്ത്ര്യവും , ഭരണഘടനാവകാശങ്ങളും , മഹാഭാരതം എന്ന കവിഭാവനാ കൃതിയുടെ സത്യസന്ധമായ പഠനവും വിലമതിച്ചാല്‍ , ശേഷം എന്തുണ്ട് ശശികലേ, ഊള കാവികളെ.. നിങ്ങളുടെ കൈയിൽ?! പുരഞ്ജയമായി തുടങ്ങി സൗഭദ്രമാണെന്ന് തോന്നിപ്പിക്കുന്ന പഴയ ആ ഗോള്‍വാര്‍ക്കര്‍, ഗോഡ്സെ, ഗീബല്‍സിയന്‍ പുത്തൂരം അടവോ? അതോ മീഡിയ ഗിമ്മിക്കും , PR കണ്‍കെട്ടും, മൈക്ക് കെട്ടിപ്പറയുന്ന പച്ചക്കള്ളങ്ങളും , വര്‍ഗ്ഗീയ വിഷങ്ങളും രാജ്യത്തെ രക്ഷിക്കാന്‍ കഴിയാതാകുമ്പോള്‍ , പരിചയ്ക്ക് മണ്ണുവാരി കണ്ണിലെറിഞ്ഞ് ചതിച്ചു വെട്ടുന്ന കുറുപ്പന്മാരുടെ പുതിയ കുമ്മനം - ഗീബല്‍സിയന്‍ അടവോ?!
നിലപാടുകളിലെ വ്യക്തത കൊണ്ടും, അക്ഷരങ്ങള്‍ അഗ്നിയാകുമ്പോള്‍ അവയുടെ ആയുധബലം കൊണ്ടും എം. ടി. വാസുദേവനെ തോല്‍പ്പിക്കാന്‍ ആണായും, പെണ്ണായും പിറന്നവരിൽ ആരുമില്ല; ആരുമില്ലെന്നാല്‍ ആരുമില്ല...! മടങ്ങി പോ ചാണക കുഞ്ഞുങ്ങളെ ! ഇനിയതല്ല മഹാഭാരതം നേരായി പഠിക്കണമെങ്കില്‍ താഴെ മുതല്‍ വായിച്ചു തുടങ്ങാം !!

1) ഭരതന്മാരുടെ കഥയാണ് മഹാഭാരതം; അതൊരു ഹൈന്ദവ വേദഗ്രന്ഥമല്ല. ഹൈന്ദവത ഒരു ജീവിത സംസ്ക്കാരമാണ് അതൊരു മതവുമല്ല !
BC- 950 ല്‍ ജനിച്ച അത്രമേല്‍ ഭാവനാശാലിയായിരുന്ന വേദവ്യാസന്‍ എന്ന എഴുത്തുകാരന്‍റെ അസാധാരണമായ ഭാവനയാണ് മഹാഭാരതം. ഇതിന് ഏതെങ്കിലും മതങ്ങളുമായോ, ചരിത്ര- ശാസ്ത്ര വസ്തുതകളുമായോ യാതൊരുവിധ ബന്ധവുമില്ല . തനിക്കുമുന്നിലെ മനുഷ്യജീവിതങ്ങളുടെ തലമുറ ഋതുഭേദങ്ങളുടെ ജീവിതവ്യതിയാന കഥയില്‍ കവി മനുഷ്യകഥ കാണുകയും വ്യാസന്‍ പറഞ്ഞുകൊടുക്കുന്നതനുസരിച്ച്‌ ശ്രീ ഗണപതി അതു എഴുതി സൂക്ഷിക്കുകയും ചെയ്തു എന്നാണ്‌ ഐതിഹ്യം. അദ്ദേഹം ഒരേ സമയം രചയിതാവും, കഥാപാത്രവും, സാക്ഷിയുമായിരുന്നു എന്നും വായനയില്‍ മനസ്സിലാകും.

2) ആധുനിക ചരിത്രകാരന്മാരുടെ അഭിപ്രായ പ്രകാരം മഹാഭാരതത്തിന്റെ കര്‍ത്താവ്‌ ഒരാളാകാന്‍ വഴിയില്ല. പല നൂറ്റാണ്ടുകളില്‍ പലരുടേയും പ്രതിഭാ പ്രവര്‍ത്തനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ്‌ വന്ന ഒരു അസാധാരണ ഗ്രന്ഥമാണ്‌ മഹാഭാരതം എന്നാണ്‌ അവരുടെ അഭിപ്രായം. കൃതിയുടെ ആദ്യരൂപം "ജയം" എന്നായിരുന്നു അറിയപ്പെട്ടിരുന്നത്‌ എന്ന് ആദിപര്‍വ്വത്തില്‍ തന്നെ പറഞ്ഞിരിക്കുന്നു. അത്‌ 8000 ഗ്രന്ഥങ്ങള്‍ (ശ്ലോകങ്ങള്‍) ഉള്ളതായിരുന്നത്രെ. പിന്നീടത്‌ 24000 ഗ്രന്ഥങ്ങളുള്ള ഭാരതസംഹിത എന്ന രൂപം പ്രാപിച്ചു. ഗുപ്ത രാജാക്കന്മാരുടെ കാലത്താണ് ഇന്നുള്ള മഹാഭാരതം വളര്‍ന്നതും ഈ രൂപം പ്രാപിച്ചതും. ബുദ്ധമതത്തിന്റെ ഉദയകാലം തൊട്ട്‌ മഹാഭാരതം നിലനില്‍ക്കുന്നു. ക്രിസ്തുവിനു മുമ്പ്‌ അഞ്ഞൂറുമുതല്‍ ഇന്നു വരെ അതിന്‌ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നാണ്‌ ചരിത്രകാരന്മാര്‍ പറയുന്നത്‌.

3) വേദകാലത്തെ ഒരു പ്രധാന ഋഷികുടുംബഅംഗമായ വസിഷ്ഠമഹര്‍ഷിയുടെ പുത്രനായ പരാശരന്‌ ഒരു മുക്കുവ സ്ത്രീയിലുണ്ടായ മകനാണ്‌ വ്യാസന്‍ എന്ന ദ്വൈപായനന്‍. അമ്മയെപോലെ തന്നെ കറുത്ത നിറമായതിനാല്‍ കൃഷ്ണ ദ്വൈപായനന്‍ എന്ന പേരും ഉണ്ടായിരുന്നു. ചെറുപ്പത്തിലേ തന്നെ സന്ന്യാസം സ്വീകരിച്ച അദ്ദേഹം ശ്രീശുകന്‍ എന്ന മകന്‌ ജന്മവും നല്‍കിയിട്ടുണ്ട്. പിന്നീട് വേദ പണ്ഡിതനായി മാറിയ അദ്ദേഹത്തെ ജനങ്ങള്‍ ആദരപൂര്വ്വം വേദവ്യാസന്‍ എന്ന് വിളിച്ചു തുടങ്ങി.

4) മഹാഭാരതം ഭരതവംശത്തിന്റെ കഥയാണ്. മഹാഭാരതത്തിന്റെ ആദിപരവത്തില്‍ ദുഷ്യന്ത മഹാരാജാവിന്റെയും ഭാര്യ ശകുന്തളയുടെയും കഥ വിവരിക്കുന്നു. അവരുടെ പുത്രനായ സര്‍വദമനന്‍ പിന്നീടു ഭരതന്‍ എന്നറിയപ്പെടുന്നു. ഭരതന്‍ ആസേതുഹിമാലയം അടക്കിവാഴുന്നു. ഭരതന്റെ സാമ്രാജ്യം ഭാരതവര്‍ഷം എന്നറിയപ്പെടുന്നു. ഭരതചക്രവര്‍ത്തിയുടെ വംശത്തില്‍ പിറന്നവര്‍ ഭാരതര്‍ എന്നറിയപ്പെടുന്നു. ഭരതവംശത്തിന്റെ കഥയും ഭാരതവര്‍ഷത്തിന്റെ ചരിത്രവുമാകുന്നു മഹാഭാരതം. മഹാഭാരത കഥയുടെ നട്ടെല്ല് കൌരവപാണ്ഡവ വൈരം ആണ്‌. അതുകൊണ്ടു തന്നെ കഥ പാണ്ഡുവിന്റെയും ധൃതരാഷ്ട്രരുടേയും ജനനത്തില്‍ തുടങ്ങുന്നു. ഭീമന്‍ ദുര്യോധനനെ വധിക്കുന്നിടത്താണ്‌ പ്രധാന കഥയുടെ അവസാനം. പ്രധാന കഥ ഒരു നൂറ്റാണ്ടിനെ ഉള്‍ക്കൊള്ളുന്നു. മുഴുവന്‍ കഥയും കൂടി കണക്കിലെടുക്കുകയാണെങ്കില്‍ അതു നൂറ്റാണ്ടുകളുടെ കഥയാകും. കൌരവപാണ്ഡവരുടെ പ്രപിതാമഹനായ വ്യാസന്‍ രചയിതാവും സ്വയം ഒരു കഥാപാത്രവുമാണ്‌ എന്നതാണ് ഈ ഇതിഹാസ കൃതിയുടെ പ്രത്യേകത. ഭരതവംശത്തില്‍ പിറന്നവരെകുറിച്ചുള്ള ഗ്രന്ഥമായതിനാല്‍ ഭാരതം എന്നും മഹത്തായ ഭാരതഗ്രന്ഥം മഹാഭാരതം എന്നും ആയെന്നതാണ് വിശ്വസനീയ കഥ.

5) വ്യാസന്‍ തന്നെ സ്വന്തം കൃതിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് "മഹാഭാരതത്തിലില്ലാത്തത്‌ ഒന്നിലും ഇല്ല, മഹാഭാരതം അല്ലാത്തതും ഒന്നുമല്ല" എന്നാണ്. ഹിന്ദു എന്നൊരു മതമില്ല എന്നതിനാല്‍ത്തന്നെ ഇല്ലാത്ത മതത്തിന് വേദഗ്രന്ഥവുമില്ല എന്നതാണ് മഹാഭാരതം മതവേദഗ്രന്ഥമല്ല എന്ന് പറയുന്നതിലെ പ്രാഥമിക യുക്തി .

6) 'വേദത്തില്‍ സിന്ധുനദിക്ക് സിന്ധു, ഇന്ദു എന്ന രണ്ടുപേരും പറഞ്ഞുകാണുന്നുണ്ട്. പേഴ്സ്യക്കാരുടെ നാക്കില്‍ അത് ഹിന്ദുവായി. ഗ്രീക്കുകാര്‍ ഇന്‍ഡൂസ് ആക്കി. അന്നുതൊട്ട് ഇന്‍ഡ്യ, ഇന്ത്യന്‍ എന്നെല്ലാമായി. ഇസ്ളാം മതത്തിന്റെ ഉയര്‍ച്ചയോടുകൂടി ഹിന്ദുപദത്തിന് കറുത്തവന്‍ (നികൃഷ്ടന്‍) എന്ന് അര്‍ഥമായി. ഇന്ന് (ബ്രിട്ടീഷ് ഭരണകാലത്ത്) എങ്ങനെ ഹിന്ദു നേറ്റീവായോ അതുപോലെ.'’(വിവേകാനന്ദ സാഹിത്യസര്‍വസ്വം, 7. പേജ് 371)

7) ആദ്യകാലത്ത് "ഹിന്ദു"വെന്ന ശബ്ദം ഈ രാജ്യത്തെയും ഇതിലെ നിവാസികളെയും കുറിക്കുന്നതായിരുന്നു. പിന്നീട് പത്താം നൂറ്റാണ്ടോടെ അത് മതത്തെയും സൂചിപ്പിച്ച് തുടങ്ങി. ബ്രിട്ടീഷുകാരുടെ കാലത്ത് മതത്തെ മാത്രം നിര്‍ദേശിച്ചുകൊണ്ട് അത് വ്യാപകമായ പ്രചാരം നേടിയെന്നതാണ് യാഥാര്‍ത്ഥ്യം.

8) ഇതിഹാസങ്ങളിലെയും,പുരാണങ്ങളിലെയും ദൈവിക ബിംബങ്ങളെ തകര്‍ക്കേണ്ടത് മാനവികമായ ഒരു ലോകം സ്വപ്നം കാണുന്ന മനുഷ്യരുടെ കര്‍ത്തവ്യമാണ് എന്നതാണ് പുതിയകാല യാഥാര്‍ത്ഥ്യം. ഹിന്ദുമതത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളായി എന്തെല്ലാമുണ്ടോ അവയെല്ലാംതന്നെ ബ്രാഹ്മണ പ്രാമാണ്യത്തിന്റെ പരസ്യപ്പലകകളാകുന്നു. ജാതിവ്യവസ്ഥയാകുന്ന വിഷവൃക്ഷം മുളച്ചുപൊന്തി രാജ്യമാസകലം പടർന്നു പന്തലിച്ചത്‌ ഈ ബ്രാഹ്മണ പ്രാമാണ്യത്തിൽ നിന്നാണ്‌. ഹിന്ദുക്കളുടെ മതപരവും മാനസികവുമായ അടിമത്തത്തിനും കാരണം മറ്റൊന്നുമല്ല. ലോകാത്തര ഗുണോത്തരമെന്നു പ്രശംസിക്കപ്പെടുന്ന മഹാഭാരതം തന്നെയാണ് ഇക്കാര്യത്തിലെ ഉത്തമ ദൃഷ്ടാന്തം. ധാരാളം മുത്തശ്ശിക്കഥകളാണ്‌ ബ്രാഹ്മണ മേധാവിത്തം സ്ഥാപിക്കാൻ മഹാഭാരതത്തിൽ കവി തുന്നിച്ചേർത്തിരിക്കുന്നതെന്ന് കാണാം.

9) ബ്രാഹ്മണനു കോപമുണ്ടായാൽ അവൻ അഗ്നിയും സൂര്യനും വിഷവും ആയുധവും ആയിത്തീരും. സർവ ജീവജാലങ്ങളുടെയും ഗുരു ബ്രാഹ്മണനാണ്‌. ചുരുക്കത്തിൽ താണജാതിക്കാരെ എന്തുവേണമെങ്കിലും ചെയ്യാം. ബ്രാഹ്മണരെമാത്രം ഉപദ്രവിക്കരുതെന്നാണ്‌ മഹാഭാരത കഥകളിലെ ഉപദേശം. ‘ജീവജാലത്തിൽ ഉൽകൃഷ്ടനാണ്‌ ബ്രാഹ്മണൻ. അദ്ദേഹം വർണശ്രേഷ്ഠനും രക്ഷിതാവും ഉപദേഷ്ടാവും ആകുന്നു'വെന്ന സ്തുതികള്‍ തുടരുന്നുമുണ്ട്.

10) മഹാഭാരതത്തെ ആധാരമാക്കി ആനന്ദ് നീലകണ്ഠന്‍ എന്ന എഴുത്തുകാരന്റെ "The Rise of Kali" എന്ന പുസ്തകം പ്രശസ്തമാണ്. കുടുംബങ്ങൾ തമ്മിലുള്ള വൈരാഗ്യവും അതിന്റെ ഭാഗമായുണ്ടാകുന്ന രക്തരൂക്ഷിതമായ യുദ്ധങ്ങളുടെ കഥയുമാണ്‌ മഹാഭാരതത്തിന്റെ ആധാരം. ആത്മീയതയുമായോ , ഈശ്വരനുമായോ അതിന് ബന്ധമൊന്നുമില്ല. പക്ഷേ ഇതിഹാസ കഥയിലുള്ള ആശയസംഘർഷങ്ങളും അതിന്റെ പൊരുൾ തേടിയുള്ള യാത്രകളുമാണ്‌ മനുഷ്യജീവിതത്തിന്റെയും ആധാരമെന്നത് ഒരുപക്ഷേ അംഗീകരിക്കാന്‍ കഴിയുമായിരിക്കാം. എന്നാല്‍ അതിനെ ആത്മീയതയുമായും , മതവേദഗ്രന്ഥമെന്ന നിലയിലും ഉദ്ഘോഷം ചെയ്യുവാന്‍ ശ്രമിക്കുന്നത് അസംബന്ധമാണ് . മനുഷ്യജീവിതവും, മഹാഭാരത കഥാസന്ദര്‍ഭങ്ങളും തമ്മിലെ ഇത്തരം ഇളകിമറിയുന്ന അവസ്ഥകൾ വാങ്മയചിത്രങ്ങളായി ആവിഷ്കരിക്കാൻ ആനന്ദ്‌ നീലകണ്ഠന്‌ കഴിഞ്ഞിട്ടുണ്ട് ഈ പുസ്തകത്തില്‍ .

11) യവന ഇതിഹാസങ്ങളെക്കാൾ ഏറെ സമ്പുഷ്ടമാണ്‌ ഭാരതീയ ഇതിഹാസങ്ങൾ. അതിന്റെ പൂർണമായ വിശകലനങ്ങളും വ്യാഖ്യാനങ്ങളും നടന്നിട്ടില്ലെന്നത്‌ ദുഃഖകരമായ ഒരു സത്യവും. ഒരുപക്ഷേ സംഘപരിവാര്‍ ഫാഷിസ്ട്ടുകള്‍ മുതല്‍ ടീവി സീരിയല്‍ നിര്‍മ്മാതാക്കള്‍ക്ക് വരെ ഹൈന്ദവ വികാരങ്ങളെയും , ഇതിഹാസങ്ങളെയും ബന്ധപ്പെടുത്തി സാമ്പത്തികവും , രാഷ്ട്രീയപരവുമായി ചൂഷണം ചെയ്യാന്‍ സാധിക്കുന്നതിന്റെ കാരണവും മേല്‍പ്പറഞ്ഞ വിശകലന പഠനങ്ങള്‍ ജനകീയമായി നടന്നിട്ടില്ല എന്നതിന്‍റെ ദൌര്‍ബ്ബല്യമാണ്.

English summary
Sasikala's challengefilm randamoozham: advt.jahangeer replied

More News from this section

Subscribe by Email