topbanner
Tuesday January 23rd, 2018 - 9:33:am
topbanner

ശരണവഴിയില്‍ കുഞ്ഞുങ്ങളോട് ക്രൂരത കാട്ടുന്നു: പി പി ദിവ്യയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നു

SNEHA
 ശരണവഴിയില്‍ കുഞ്ഞുങ്ങളോട് ക്രൂരത കാട്ടുന്നു: പി പി ദിവ്യയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നു

ശബരിമലയിലേക്ക് കാല്‍നടയായി പുറപ്പെട്ട കുട്ടികളുടെ ഫോട്ടോയ്ക്ക് പി.പി ദിവ്യയുടെ അടിക്കുറിപ്പ് ചര്‍ച്ചയാകുന്നു. കാസര്‍ക്കോടു നിന്നും കാല്‍നടയായി പിതാവിനോടൊപ്പം ശബരിമലയിലേക്ക് നടന്നു പോകുന്ന കുട്ടികളുടെ

ഫോട്ടോ ഫെയ്‌സ്ബുക്കിലിട്ട് നല്‍കിയ അടിക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇതാണ്:-

''എന്ത് വിശ്വാസത്തിന്റെ പേരിലായാലും ശരി ഈ കാഴ്ച വല്ലാതെ വേദനിപ്പിക്കുന്നു. കാസറഗോഡു നിന്നും കാല്‍നടയായി അഛനോടൊപ്പം രണ്ടു കുരുന്നുകള്‍ ശബരിമലയിലേക്ക്. പൊരിവെയിലത്ത് നഗ്‌നപാദരായ് ഈ കുഞ്ഞുങ്ങള്‍ താണ്ടാനുള്ളത് 400 കിലോമീറ്റര്‍.ആരു ചെയ്ത പാപഭാരം തീര്‍ക്കാനാണാവോ.''  എന്നാണ് ദിവ്യയുടെ ചോദ്യം.എന്തായാലും സംഭവം ഫെയ്‌സ് ബുക്കില്‍ ചര്‍ച്ചയായികഴിഞ്ഞു.

സമ്മിശ്ര പ്രതികരണമാമ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ വിശ്വാസമല്ലെ അതില്‍ കൈകടത്തണോയെന്ന്് ചിലര്‍ ചോദിക്കുന്നു. മതം തലക്കു പിടിച്ചുവെന്നും ഇവരെ ജയിലിലടക്കമമെന്നും ചിലര്‍ പറയുന്നു. മനുഷ്യത്വ വിരുദ്ധമായ ഏത് വിശ്വാസത്തെയും ചോദ്യം ചെയ്യേണ്ടത് കമ്മ്യൂണിസ്റ്റുകാരുടെ കടമയാണെന്ന ഓര്‍മ്മപ്പെടുത്തലുമായാണ് ചിലരുടെ കമന്റ്. ഏതായാലും സംഭവം വൈറലായിരിക്കുകയാണ്. കമന്റുകളോട് ദിവ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read more topics: pp divyas fb post is debating
English summary
pp divyas fb post is debating
topbanner topbanner

More News from this section

Subscribe by Email