Saturday April 21st, 2018 - 9:37:am
topbanner

സംഗീത് സോമിന്റെ അപ്പനാകാനോ ശ്രമം?; കേരളത്തില്‍ കലാപത്തിന് കോപ്പുകൂട്ടുന്ന സുരേന്ദ്രന് തുറന്ന കത്ത്‌

NewsDesk
സംഗീത് സോമിന്റെ അപ്പനാകാനോ ശ്രമം?; കേരളത്തില്‍ കലാപത്തിന് കോപ്പുകൂട്ടുന്ന സുരേന്ദ്രന് തുറന്ന കത്ത്‌

പ്രകോപനപരമായ വാക്കുകളിലൂടെയും വ്യാജ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും കേരളത്തില്‍ കലാപത്തിന് കോപ്പുകൂട്ടുന്ന ബിജെപി നേതാവ് കെ സുരേന്ദ്രന് അഡ്വ. ജഹാംഗീര്‍ റസാഖിന്റെ തുറന്ന കത്ത്.

ഉത്തര്‍ പ്രദേശില്‍ ആര്‍എസ്എസ് നേതാവ് സംഗീത് സോം നടത്തിയ കലാപത്തിന്റെ മാതൃകയിലാണ് കെ സുരേന്ദ്രന്‍ കേരളത്തിലും കലാപമൊരുക്കുന്നതെന്ന് ജഹാംഗീര്‍ പറയുന്നു.

ജഹാംഗീറിന്റെ തുറന്നകത്ത് വായിക്കാം,

UP യിലെ പശുവിനെ കേരളത്തിലെ പശുവാക്കുന്ന മഹാമാന്ത്രികന്‍ സുരുവിനോട്,
******************************
സുരേന്ദ്രാ ... K Surendran

ഇരട്ടത്താപ്പിന്റെ വിഷവൃക്ഷമാണ് നീയെന്ന് താഴെ കാണുന്ന ചിത്രവും, നിന്‍റെ അല്‍പ്പം മുന്‍പുള്ള പോസ്റ്റും (https://goo.gl/Cmx1hJ) അന്നം കഴിക്കുന്നവരെ ബോധ്യപ്പെടുത്തും!

വിധിവൈപരീത്യങ്ങളും, ആകസ്മിതകളും അവയുടെ മേഘക്കീറുകള്‍ പൊട്ടിച്ച് പേമാരിയായി പെയ്യുന്നത് വളര അപ്രതീക്ഷിതമായാണ് . നീ ഉത്തര്‍ പ്രദേശിലെ സംഗീത് സോം എന്ന BJP നരാധമന്‍ MLA യുടെ കേരളീയ പതിപ്പാണ്‌ . സംഗീത് സോം ചെയ്തത് എന്തെന്നോ , ഇന്ന് രാവിലെ പുറത്തിറങ്ങിയ മംഗളം പത്രത്തില്‍ , ഓണ്‍ലൈന്‍ വ്യാജ വീഡിയോ പ്രചാരകനായി നിന്‍റെ നേതാവ് കുമ്മനം രാജശേഖരന്‍ മാറിയപ്പോള്‍ എല്ലാം ഞാനിക്കാര്യം ഒരു ജ്യോത്സ്യനെപ്പോലെ പറഞ്ഞിരുന്നു . മണിക്കൂറിനകം നിന്‍റെ ഗീബല്‍സിയന്‍ പോസ്റ്റും എത്തിയിരിക്കുന്നു . UP യിലെ മുസഫ്ഫര്‍ നഗറില്‍ നടന്ന കലാപ ഹേതു നീ കേള്‍ക്കണം സുരേന്ദ്രാ ..!

1) 2013 മുസ്സാഫര്‍ നഗര്‍ കലാപങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് വിഷ്ണു സഹായ് കമ്മീഷന്‍ റിപ്പോര്‍ട്ട് ഈയടുത്ത് UP നിയമസഭയില്‍ മേശപ്പുറത്ത് വച്ചു. അഫ്ഗാന്‍ - പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നടന്ന ഒരു ഗോത്ര യുദ്ധത്തിന്‍റെ വീഡിയോ പ്രചരിപ്പിച്ച് , തെറ്റിദ്ധാരണ പരത്തി 62 മനുഷ്യജീവനുകളും , ഒരു ലക്ഷത്തോളം മനുഷ്യരുടെ പലായനവും നടന്ന മുസ്സാഫര്‍ നഗര്‍ കലാപത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു . BJP യുടെ MLA ആയിരുന്ന സംഗീത് സോമും , കൂട്ടാളികളായ 229 ആളുകളും ആ വീഡിയോ ക്ലിപ്പിലെ രണ്ടു യുവാക്കളെ കശാപ്പുചെയ്യുന്ന രംഗം അടര്‍ത്തി മാറ്റി , UP യില്‍ നടന്ന ഹിന്ദു യുവാക്കളുടെ കൊലപാതകമെന്ന വ്യാജേന പ്രചരിപ്പിച്ചു കലാപം സൃഷ്ട്ടിച്ചു. ഈ സംഭവമാണ് മുസ്സാഫര്‍ നഗര്‍ കലാപത്തിലേക്ക് വഴിതെളിച്ചതെന്ന് ജസ്റ്റിസ് വിഷ്ണു സഹായ് കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു .

2) മൂന്നു വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശില്‍ പശുക്കളെ അറുത്ത ചിത്രം കേരളത്തില്‍ നടന്നതെന്ന രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട് വര്‍ഗ്ഗീയ കലാപത്തിന് വിഷവിത്ത് വിതയ്ക്കുന്ന നീ, ക്രൂരതയുടെ കാര്യത്തില്‍ മുകളില്‍ സൂചിപ്പിച്ച സംഗീത് സോമിന്റെ അപ്പനാവാന്‍ ശ്രമിക്കുകയാണ്. പക്ഷേ സുരേന്ദ്രാ , ആവര്‍ത്തിക്കട്ടെ , നോര്‍ത്തിന്ത്യന്‍ ഫാഷിസ്ട്ടുകള്‍ നാട്ടുചക്രവര്‍ത്തിമാരായി വാഴുന്ന ഉത്തരേന്ത്യയിലെ രാഷ്ട്രീയപരമായി അറിവില്ലായ്മയുടെ അന്ധകാരം മൂടിയ മണ്ണല്ല സുരേന്ദ്രാ ഇത് . നീ മറ്റൊരു രാഷ്ട്രത്തിലാണ് , മറ്റൊരു ഗ്രഹത്തിലാണ് പ്രപഞ്ചത്തിലെ ; കേരളം എന്നാണു പേര്.

3) മൂന്നുവര്‍ഷം മുന്‍പ് ഉത്തര്‍പ്രദേശില്‍ അറുത്ത പശുക്കളുടെ ചിത്രം കഴിഞ്ഞ മണിക്കൂറുകളില്‍ കേരളത്തില്‍ നടന്നതെന്ന വ്യാജേന ഫേസ്ബുക്ക് പോസ്റ്റിടുമ്പോള്‍ നിന്‍റെ നേതാവ് കുമ്മനത്തെ മുന്‍പ് വിളിച്ചത് പോലെ പുരാണത്തിലെ ശകുനി എന്നെങ്കിലും നിന്നെ മിതമായി വിളിച്ചോട്ടെ നരാധമാ ..!! അധികാര ദുര മൂത്ത് ദുർബുദ്ധിയും, കപടന്റെ കൌശലവും കൊണ്ട് കേരളത്തെ കലാപഭൂമിയാക്കാന്‍ അവതാരമെടുത്ത ശകുനിയാണ് താന്‍. ഗാന്ധാരദേശത്തെ യുവരാജാവും കൗരവരുടെ അമ്മയായ ഗാന്ധാരിയുടെ സഹോദരനുമായിരുന്നു ശകുനി. കൗരവരിൽ മൂത്തവനായ ദുര്യോധനന്റെ പ്രിയപ്പെട്ടവനും ഉപദേഷ്ടാവുമായിരുന്നു ശകുനി. പഞ്ചപാണ്ഡവരെ ചുട്ടുകളയാന്‍ വാരണാവതത്തിലേക്കയച്ചു അവിടെവച്ച് അരക്കില്ലത്തിൽ അവരെ ചുട്ടെരിക്കുക എന്ന നീചബുദ്ധിയും ശകുനിയുടെ വകയാണ് പുരാണത്തില്‍ . സംഘപരിവാര്‍ അടുക്കളപ്പുറങ്ങളിലെ എച്ചില്‍ത്തീനിയായ നീ കേരളം കലാപഭൂമിയാക്കി നിഷ്കളങ്ക ഹിന്ദു യുവാക്കളെ കലാപത്തിലെ ഇരയും വേട്ടക്കാരനുമാക്കി ലാഭം കൊയ്യാന്‍ കച്ചകെട്ടിയ അഭിനവ ശകുനിയാണ്..!!

4) ഈ മണ്ണില്‍ എല്ലാ യുദ്ധതന്ത്രങ്ങളും പിഴക്കും സുരേന്ദ്രാ .. കാരണം ഇത് കേരളമാണ് , മാത്രമല്ല താന്‍ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോകളും , ചിത്രങ്ങളും പൊളിച്ചടുക്കാന്‍ ശേഷിയുള്ള "കുട്ടികള്‍" സൈബര്‍ ലോകത്തുണ്ടെന്ന് , പോലീസില്‍ ഉണ്ടെന്നു താന്‍ മറന്നു സുരേന്ദ്രാ. എല്ലാ യുദ്ധങ്ങള്‍ക്കും , യുദ്ധതന്ത്രങ്ങള്‍ക്കും , തന്‍റെ വികലബുദ്ധിക്ക് പരിചിതമായ ആയുധങ്ങള്‍ക്കും മീതെയാണ് സോഷ്യല്‍ മീഡിയ. ആദരിക്കുകയും , മനസ്സിലാക്കുകയുമൊന്നും വേണ്ട . പക്ഷേ, Underestimate ചെയ്‌താല്‍ പണി പുഷ്പകവിമാനത്തിലും വരുമെന്ന് കഴിഞ്ഞ മണിക്കൂറില്‍ ബോധ്യമായി കാണുമല്ലോ . UP യിലെ പശു UP യിലെ മാത്രം പശുവാണ്‌ സുരേന്ദ്രാ , കേരളത്തിലെ പശുവാക്കരുത് , അങ്ങിനെ ചെയ്‌താല്‍ നീ ചിലപ്പോള്‍ UP യിലേക്ക് നാട് കടക്കേണ്ടി വരും . കാരണം, നല്ല ഒന്നാംതരം ബീഫ് മൂക്കറ്റം തട്ടുന്ന നിനക്ക് അതിനെ ഉള്ളിക്കറിയാക്കുന്ന ലാഘവത്തില്‍ മലയാളികളെ വഞ്ചിക്കാനാവില്ല, അങ്ങിനെ വരുമ്പോള്‍ നിനക്ക് കാലുറപ്പിക്കാന്‍ ഒരു പിടി മണ്ണ് പോലും നോര്‍ത്തിന്ത്യന്‍ പ്രദേശങ്ങളില്‍ മാത്രമേ ഉണ്ടാകൂ .

5) ഈയിടെ വായിച്ച ഒരു പുസ്തകത്തെക്കുറിച്ച് ഞാന്‍ ആവര്‍ത്തിച്ച് എഴുതാറുണ്ട് സുരേന്ദ്രാ , ഏഴു വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു അമേരിക്കന്‍ പണ്ഡിത മാര്‍ത്ത നുസ്ഗോം ഒരു പുസ്തകം എഴുതുകയുണ്ടായി. The Clash Within. ഇന്ത്യയെക്കുറിച്ചുള്ള പുസ്തകം. ആ പുസ്തകത്തില്‍, ഇന്ത്യ മതഭീകരതയിലേക്ക് വഴുതിവീഴുകയും ഭാഗ്യവശാല്‍ അതില്‍ നിന്ന് വഴുതി മാറുകയും ചെയ്തു എന്ന് അവര്‍ എഴുതുകയുണ്ടായി. അടുത്ത കാലത്ത് രചയിതാവ് മാര്‍ത്ത തിരുത്തി , മത ഫാഷിസത്തിലേക്ക് വഴുതി വീഴാതിരിക്കുകയും , ഇപ്പോഴും പ്രതിരോധം തുടരുകയും ചെയ്യുന്ന ഇന്ത്യയിലെ ഒരേയൊരു ചെറിയ ഭൂമികയാണ് കേരളമെന്ന്. നീയത് എത്ര ലാഘവത്തോടെയാണ് മറന്നു കളയുന്നത് സംഘിപുത്രാ ..!!

6)മേല്‍പ്പറഞ്ഞ കേരളത്തിലാണ് ഒരു വ്യാജ ഫോട്ടോ ഉപയോഗിച്ചുള്ള ഭാഗ്യപരീക്ഷണത്തിന് മുതിരുന്ന ശകുനിയായി താന്‍ തരം താഴുന്നത്. നുണക്കഥകളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ചു നാട്ടില്‍ കലാപം അഴിച്ചുവിടുന്ന രീതി, നീ ഉള്‍പ്പെടെയുള്ള ഫാഷിസ്റ്റുകള്‍ വ്യാപിപ്പിക്കുമ്പോള്‍ നിയമപാലകരും അതിന് കൂട്ടുനില്‍ക്കുന്നുവെന്ന് മുഹമ്മദ്‌ അഖ്ലാക്കിന്‍റെയും, കാല്‍ബുര്‍ഗിയുടെയും നാട്ടില്‍ നിന്ന് പ്രതീക്ഷിക്കുന്ന പോലെ കേരളത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതില്‍ , വലിയ രാഷ്ട്രീയ അതിമോഹങ്ങളില്ലേ കാവിക്കളസധാരീ യുവതുര്‍ക്കീ ?!

7) ഇന്ത്യന്‍ പീനല്‍ നിയമങ്ങളില്‍ സൈബരിടങ്ങളില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് കലാപാഹ്വാനം നടത്തുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന അപരാധങ്ങളാണ്. JNU ക്യാമ്പസ്സില്‍ "രാജ്യദ്രോഹി നിര്‍മ്മാണത്തില്‍ " സഖാവ് കനയ്യ കുമാറും , ഒമര്‍ ഖാലിദുമെല്ലാം വ്യാജ വീഡിയോ ഉപയോഗിച്ച് വേട്ടയാടപ്പെട്ടത് ഈ പ്രബുദ്ധ കേരളം കണ്ടതാണ് . ഇവിടെ വ്യാജ ചിത്രം ഉപയോഗിച്ച് കേരളത്തിന്‍റെ മതേതര മണ്ണില്‍ പുതിയ കലാപങ്ങള്‍ക്ക് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂട്ടുന്നത് ഇവിടുത്തെ ഹൈന്ദവര്‍ തന്നെ ചെറുത്തുതോല്‍പ്പിക്കുന്നത് കാത്തിരിക്ക് സുരേന്ദ്രാ..!!

8) ഭാരതം ഒരു കറുത്ത കാലത്തെ പൈശാചികമായ നാടായി മാറിയ കാലഘട്ടത്തില്‍ കേരളത്തിലെ വിഷവ്യാപകനായിരുന്നു കെ. സുരേന്ദ്രന്‍ എന്ന വര്‍ഗ്ഗീയ കലാപകാരിയെന്നു ചരിത്ര വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഭാവികാലത്തെ നാം ഭയക്കണം ഹൈന്ദവ സഹോദരന്മാരെ.

സ്ത്രീ ശരീരങ്ങള്‍ വില്‍ക്കുന്ന, കൊന്നതിനു ശേഷം അവയവങ്ങള്‍ വില്‍ക്കുന്ന, കുഞ്ഞുങ്ങളെ ലൈംഗിക തെരുവുകളില്‍ വില്‍ക്കുന്ന, രാജ്യത്തെ നിയമങ്ങള്‍ വിജയ്‌ മല്ല്യമാര്‍ക്കായി വില്‍ക്കുന്ന, മനുഷ്യരെ വിദേശ രാജ്യങ്ങളിലേക്ക് വില്‍പ്പന നടത്തി കയറ്റിഅയക്കുന്ന നമ്മുടെ രാജ്യത്ത് കാലി വില്‍പ്പന കൊടും ക്രൂരതയാവുകയും, അത് ചെയ്യുന്നവര്‍ ക്രൂരമായി മരണശിക്ഷ ഏറ്റു വാങ്ങുകയും ചെയ്യുന്ന കാലത്തെ ശിലായുഗം എന്ന് പോലും വിളിക്കാനാവില്ലല്ലോ കൂട്ടരേ.

9) എന്നെ വായിക്കുന്നവരോട് ഞാനല്‍പ്പം ചരിത്രം പറയട്ടെ, 2002 ഒക്‌ടോബര്‍ മാസം 15 ന് ചത്ത ഒരു പശുവിന്റെ തോല്‍ പ്രശ്‌നത്തില്‍ 5 ദളിത് യുവാക്കളെ സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ അനേകം മത ഭ്രാന്തന്മാരുടെ സാന്നിധ്യത്തില്‍ വെച്ച് മര്‍ദ്ദിച്ച് അവശരാക്കി പെട്രോള്‍ ഒഴിച്ച് ദഹിപ്പിച്ചത് ശ്രുതികളും സ്മൃതികളും അനുശാസിക്കുന്ന സനാതന ധര്‍മ്മപ്രകാരമുള്ള ആചാരാ നുഷ്ഠാനങ്ങള്‍ക്ക് ഭൂഷണമാണെന്ന് ഫാഷിസ്ട്ടുകള്‍ പ്രഖ്യാപിച്ചു. അന്ന് ദസറ ആഘോഷിക്കുന്ന ദിവസമായിരുന്നു. ആയിരകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഉത്സവം. രാവണന്റെ രൂപം നിര്‍മ്മിച്ച് പൊതുസ്ഥലത്ത് കെട്ടിത്തുക്കി തീപ്പന്തം കൊണ്ട് അമ്പെയ്ത് അഗ്നിക്കിരയാക്കുന്ന ചടങ്ങാണ് ദസറ. 'ദേശിശരാബ്' എന്നറിയപ്പെടുന്ന നാടന്‍ ചാരായത്തിന്റെ ലഹരിയില്‍ കൂത്താട്ടവും ഉണ്ടാകും. ഇതിനിടയിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും ദളിത് യുവാക്കളുമായി തര്‍ക്കമുണ്ടായത്. പശുത്തോലിന്റെ വിലയില്‍ നിന്നും കിട്ടുന്ന പ്രതിഫലത്തില്‍ തങ്ങള്‍ക്കും ഓഹരി കിട്ടണമെന്ന് പൊലീസുകാര്‍ നിര്‍ബന്ധിച്ച് ആവശ്യപ്പെട്ടതില്‍ ഇരു കൂട്ടരും തമ്മില്‍ തര്‍ക്കമായി.ആഘോഷ സംഘാടകരും നാട്ടുകാരും വിവരമറിഞ്ഞ് എത്തി. അവരുടെ മുമ്പില്‍ തോലെടുക്കുന്നതിനുവേണ്ടി ഇവര്‍ പശുവിനെ കൊന്നതായി പറഞ്ഞു ഫലിപ്പിക്കുകയായിരുന്നു. ഇതു കേട്ടമാത്രയില്‍ തന്നെ ലഹരിയില്‍ കൂത്താടി നിന്ന ജനക്കൂട്ടം യുവാക്കളെ വളയുകയും ഗോമാതാ കീ ജയ്…..ഗോഹത്യ നടത്തിയവരെ വിടരുത്….. എന്നാര്‍ത്ത ട്ടഹസിച്ചു കൊണ്ട് കല്ലെറിയാനും മര്‍ദ്ദിക്കാനുംതുടങ്ങി. വിവരമറിഞ്ഞെത്തിയ ജില്ലാ മജിസ്‌ട്രേറ്റ്, ഡിഎസ്പി, ബിഡിഒ, സായുധരായ 50 പേരടങ്ങുന്ന പൊലീസ് സേന തുടങ്ങിയ സമാധാനപാലകര്‍ നോക്കി നില്‍ക്കെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയില്‍ കിടക്കുന്ന 5 ദളിത് യുവാക്കളെ ദേഹത്തില്‍ പെട്രോളൊഴിച്ച് നിഷ്‌കരുണം തീ കൊളുത്തുകയായിരുന്നു. 1989 ലെ പാര്‍ലമെന്റില്‍ പാസ്സാക്കിയ പട്ടികജാതി- പട്ടിക വര്‍ഗ പീഡന നിരോധന നിയമം നിലനില്‍ക്കെയാണ് ഈ കുട്ടക്കൊല നടന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

10) മേല്‍പ്പറഞ്ഞ ആസുര കലാപങ്ങളുടെ ദിനങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കാനാണ് കുമ്മനവും സുരേന്ദ്രനുമെല്ലാം നവമാധ്യമങ്ങള്‍ ഉപയോഗിച്ച് നിരന്തരം പരിശ്രമിക്കുന്നത് . കുമ്മനത്തിന്റേത് കഴിഞ്ഞാഴ്ച നവാമാധ്യമങ്ങള്‍ പൊളിച്ചടുക്കി . ഈയാഴ്ചത്തെ ഇര നീയാണ് സുരേന്ദ്രാ . UP പശുക്കശാപ്പും , കേരളത്തിന്‍റെ നിഷ്കളങ്കതയുമെല്ലാം ഒരു Google Search ന്‍റെ വിരല്‍ത്തുമ്പില്‍ അയത്നലളിതമായി ലഭ്യമാണ് ഈ മതേതര മണ്ണില്‍ .

11) നവമാധ്യമ സുഹൃത്തുക്കളോട്, ഹിന്ദു സഹോദരന്മാരോട് .
*******************************
നിങ്ങളാണ് ഇന്നീ നാടിന്‍റെ കാവല്‍ ഭടന്മാര്‍ . സംഘപരിവാര്‍ ഫാഷിസം ദുര്‍ബ്ബലമായ വ്യാജ പ്രചാരണങ്ങള്‍കൊണ്ട് രാജ്യമാകെ ഫാഷിസവും , വര്‍ഗ്ഗീയ കലാപങ്ങളും അഴിച്ചുവിടുമ്പോള്‍ ആ ശ്രമങ്ങളുടെ ഉദ്ഘാടനങ്ങള്‍ തന്നെ ചെറുത്തുതോല്‍പ്പിക്കുന്നത് നവമാധ്യമങ്ങളിലെ ഉശിരുള്ള ഫാഷിസ്റ്റ്‌ വിരുദ്ധ മനുഷ്യരാണ് . കൂട്ടത്തില്‍ സുരേന്ദ്ര പ്രഭൃതികളുടെ വിഷലിപ്തമായ വ്യാജ പോസ്റ്റുകളും , പ്രചാരണങ്ങളും കേട്ടമാത്രയില്‍ "വികാരം വ്രണപ്പെടാതെ" സംയമനം പാലിച്ച് ഇവനൊക്കെ പറയുന്നത് പച്ചക്കള്ളമാണെന്ന് മനസ്സിലാക്കി ഒറ്റപ്പെടുത്താന്‍ മുന്നിലുള്ളത് കേരളത്തിന്‍റെ ഈ ആസുര നാളുകളിലെ കാവല്‍ മാലാഖമാരായ ഹൈന്ദവ സഹോദരങ്ങള്‍ തന്നെയാണ് . കുരിശുപൊളിക്കുമ്പോള്‍ അത് കയ്യേറ്റക്കാരന്റെ വ്യാജ കുരിശാണ് എന്ന് തിരിച്ചറിയുന്ന , സുരേന്ദ്രന്‍റെ പോസ്റ്റിലെ പശു മൂന്നു വര്‍ഷം മുന്‍പ് ഉത്തര്‍ പ്രദേശില്‍ ചത്തുപോയ പശുവാണെന്ന് തിരിച്ചറിയുന്ന ഹൈന്ദവരും , ക്രിസ്ത്യാനികളും ഇന്ന് കേരളത്തിലെ മുസ്ലിങ്ങള്‍ക്ക്‌ മാതൃകയാണ് എന്ന് പറയേണ്ടിവരും . ഈ സമീപ നാളുകളിലെ രാഷ്ട്രീയ അനുഭവങ്ങള്‍ , കലാപ ആഹ്വാനങ്ങളെ ചെറുത്തുതോല്‍പ്പിച്ച ഈ സമുദായങ്ങളുടെ പക്വത അതാണ്‌ നമ്മെ പഠിപ്പിക്കുന്നത് .

ചുരുക്കത്തില്‍ , കേരളത്തിലെ വര്‍ഗ്ഗീയ വിഷം ബാധിക്കാത്ത മനുഷ്യസ്നേഹികളായ ഹൈന്ദവര്‍ , സോഷ്യല്‍ മീഡിയയിലെ ബുദ്ധിശാലികളായ ഫാഷിസ്റ്റ്‌ വിരുദ്ധര്‍ തുടങ്ങിയവര്‍ ഈ നാടിന്‍റെ കാവല്‍ മാലാഖമാരാണ്. നിങ്ങള്‍ക്കാണ് ഈ പുണ്യമാസത്തിലെ എന്‍റെ പ്രാര്‍ത്ഥനകള്‍, നൂറുമ്മകള്‍...!!

Read more topics: letter, bjp, k surendran
English summary
open letter to bjp leader k surendran

More News from this section

Subscribe by Email