topbanner
Monday September 25th, 2017 - 1:15:pm
topbanner

ഓണവിപണി ലക്ഷ്യമിട്ട് ആലപ്പുഴയിൽ വ്യാജമദ്യ മാഫിയ സജീവമാകുന്നു

suvitha
ഓണവിപണി ലക്ഷ്യമിട്ട് ആലപ്പുഴയിൽ വ്യാജമദ്യ മാഫിയ സജീവമാകുന്നു

ആലപ്പുഴ: ഓണവിപണി ലക്ഷ്യമിട്ട് വ്യാജമദ്യ മാഫിയ ജില്ലയിൽ സജീവമാകുന്നു. കുട്ടനാട്, ആലപ്പുഴ ടൗൺ മേഖലകളിൽ വ്യാജമദ്യവും മയക്കുമരുന്നും സുലഭമാകുന്നതായി റിപ്പോർട്ട്. അനധികൃത മദ്യത്തിന്റെ ഉത്പാദനവും വിപണനവും തടയുന്നതിനുള്ള ജില്ലാകമ്മിറ്റിയോഗത്തിൽ ഇത് സംബന്ധിച്ച് പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ സ്‌പെഷ്യൽ സ്‌ക്വാഡ് പാർട്ടിയും, ആലപ്പുഴ എക്‌സൈസ് സർക്കിൾ പാർട്ടിയും നടത്തിയ പരിശോധനയിൽ നിരവധി കേസുകൾ കണ്ടെത്തി. ആലപ്പുഴ നഗരത്തിലെ വെളളക്കിണർ, സക്കറിയ ബസാർ, കുതിരപ്പന്തി ഭാഗങ്ങളിലാണ് ലഹരി വ്യാപിക്കുന്നത്.

ചെറുപ്പക്കാരാണ് ഇടനിലക്കാർ. ഈ പ്രദേശങ്ങളിൽ എക്സൈസ് വിഭാഗം നടത്തിയ പരിശോധനയിൽ ഒമ്പത് അബ്കാരി കേസുകളും നാല് എൻ.ഡി.പി.എസ് എൻ.ഡി.പി.എസ് കേസുകളും രജിസ്ട്രർ ചെയ്തു.
കുട്ടനാട് മേഖലയിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറും പാർട്ടിയും നടത്തിയ പരിശോധനയിൽ 304 കോട്പ കേസുകൾ പിടികൂടി. ഈയിനത്തിൽ 60800 രൂപ പിഴയീടാക്കിയിട്ടുണ്ട്. പുളിങ്കുന്ന് പഞ്ചായത്ത്, എടത്വാ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, രാമങ്കരി പളളിയിലേയ്ക്ക് പോകുന്ന ഭാഗം എന്നിവിടങ്ങളിൽ വ്യാജമദ്യവിൽപ്പന നടക്കുന്നുണ്ടെന്ന പരാതിയിൽ നടത്തിയ പരിശോധനയിൽ രണ്ട് അബ്കാരി കേസുകളും ഒരു മയക്കുമരുന്ന് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കായൽ ടൂറിസവുമായി ബന്ധപ്പെട്ട് ആർ ബ്‌ളോക്ക്, സി ബ്‌ളോക്ക്, മാരൻ കായൽ, പാതിരമണൽ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിൽ 14 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊതുസ്ഥലങ്ങളി മദ്യപിച്ച കുറ്റത്തിന് വിവിധ റേഞ്ചുകളിലായി 591 കേസുകളെടുത്തു. 2,83,520/- രൂപ ഫൈനായി ഈടാക്കുകയും ചെയ്യുകയുണ്ടായി.

കഴിഞ്ഞ ആറുമാസത്തിനിടെ ജില്ലയിൽ രജിസ്റ്റർ ചെയ്ത എക്സൈസ് കേസുകൾ

(2.12.2016 മുതൽ 17.6.17 (198 ദിവസം))
6014 പരിശോധനകൾ
അബ്കാരി കേസുകൾ -1294
എൻ.ഡി.പി.എസ് കേസുകൾ -178
കോട്പ കേസുകൾ -1834
പ്രതികൾ - 1532
പിടിയിലായവർ- 1473

ഇക്കാലയളിൽ പിടികൂടിയ ലഹരി വസ്തുക്കൾ

സ്പിരിറ്റ് - 419 ലിറ്റർ
ചാരായം - 439 ലിറ്റർ
വിദേശമദ്യം - 1283 ലിറ്റർ
കോട - 9077 ലിറ്റർ
കഞ്ചാവ് - 22.69 കിലോ
വ്യാജഅരിഷ്ടം - 63 ലിറ്റർ
ബിയർ - 377 ലിറ്റർ
കള്ള് - 287 ലിറ്റർ
ഹാൻസ് - 5137 പാക്കറ്റ്
ബീഡി - 309 പായ്ക്കറ്റ്
സിഗരറ്റ് - 397 പായ്ക്കറ്റ്
നിരോധിത പുകയില ഉത്പന്നങ്ങൾ - 108 കിലോ

ഇക്കാലയളവിൽ പിടിച്ചെടുത്ത വാഹനങ്ങൾ -34

വാഹന പരിശോധനകൾ - 17725
വ്യാജ മദ്യം കടത്തുന്നതിന് ഉപയോഗിച്ച വാഹനങ്ങൾ
ബൈക്ക് - 20 ബൈക്ക്
കാർ - 1
സ്കൂട്ടർ - 7
ബുളളറ്റ് - 1
ഓട്ടോ - 3
ജീപ്പ് - 1

കള്ള് ഷാപ്പ് പരിശോധനകൾ - 4290
വിദേശമദ്യഷാപ്പ് - 335
ബിയർ പാർലർ - 390
പാൻ - മസാല കടകൾ -119
അന്യ സംസ്ഥാന തൊഴിലാളികൾ ക്യാമ്പുകൾ - 36
മെഡിക്കൽ സ്റ്റോർ - 23

ലഹരിയിൽ നിന്ന് മോചനവുമായി 'വിമുക്തി"

ലഹരി വിമുക്ത ബോധവത്കരണത്തിനായി ജില്ലയിലെ ആറ് മുനിസിപ്പാലിറ്റിയിലും 12 ബ്‌ളോക്ക് പഞ്ചായത്തുകളിലും വിമുക്തിയുടെ കമ്മറ്റികൾ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് തല പ്രവർത്തനങ്ങൾക്കും, ബ്‌ളോക്ക്തല പ്രവർത്തനങ്ങൾക്കും 25000 രൂപ വീതവും മുനിസിപ്പ തല പ്രവർത്തനത്തിന് 50,000 രൂപയും വിതരണം ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 5000രൂപ നൽകും. വീടുകളിൽ വിമുക്തി സ്റ്റിക്കറുകൾ പതിപ്പിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിലുളള ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ബോധവത്കരണ ക്‌ളാസ്സുകൾ നടത്തുന്നുണ്ട്.

'മായ" കള്ള്

പാലക്കാട് നിന്നുംജില്ലയിലെത്തിക്കുന്ന കളളിൽ മായമുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് വകുപ്പ് കള്ള് കൊണ്ടുവരുന്ന വാഹനത്തിൽ നിന്നും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുന്നുണ്ട്. 1249 തവണ കളളിന്റെ സാമ്പിളുകളും, 15 തവണ ബിയർ സാമ്പിളുകളും ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചു. ജില്ലയിലെ കളളുഷാപ്പുകളിൽ പരിശോധനകൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ 26 കേസുകൾ രജിസ്റ്റർ ചെയ്തു. 21 കേസുകൾ ലൈസൻസ് വ്യവസ്ഥകൾ പാലിക്കാത്തതിനാലും കളളിന്റെ രാസപരിശോധന അടിസ്ഥാനത്തി 4 സ്റ്റാർച്ച് കേസുകളും കളളിൽ വീര്യം കൂടിയതിന് ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

''മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും ഓണക്കാല വിപണി ലക്ഷ്യമിട്ടുളള കടത്ത് തടയുന്നതിന് ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌പെഷ്യൽ സ്‌ട്രൈക്കിംഗ് ഫോഴ്‌സുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഈ സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളുടെ പ്രവർത്തനം കർശനമാക്കുന്നതിന്റെ ഭാഗമായി രാത്രികാലപരിശോധനകളും വാഹന പരിശോധനകളും ഊർജ്ജിതമായി നടത്തുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പറഞ്ഞു. "

English summary
The fake alcohol of mafia in Alappuzha is aimed at the Onam market
topbanner topbanner

More News from this section

Subscribe by Email