topbanner
Tuesday September 26th, 2017 - 2:14:am
topbanner

ഓണം കഴിഞ്ഞിട്ടും ഉള്ളി വില കൊമ്പത്ത് തന്നെ

suvitha
ഓണം കഴിഞ്ഞിട്ടും ഉള്ളി വില കൊമ്പത്ത് തന്നെ

ആലപ്പുഴ: പെരുന്നാളും ഓണവും കഴിഞ്ഞിട്ടും പച്ചക്കറി വിപണിക്ക് 'ഹാങ്ങ് ഓവർ" മാറിയിട്ടില്ല. ചെറിയുള്ളിയുടെ വില ഇപ്പോഴും കൊമ്പത്തു തന്നെ. കിലോയ്ക്ക് 80 രൂപ. ഞാലിപ്പൂവൻ കിലോയ്ക്ക് നൂറു രൂപയിൽനിന്ന് ഇറങ്ങിയിട്ടില്ല. ഏത്തയ്ക്കായ കിലോയ്ക്ക് 75-90 രൂപ. സവാള, കാബേജ്, കോവയ്ക്ക, ചേമ്പ് എന്നിവയുടെ വിലയിൽ ഒരു രൂപ പോലും കുറഞ്ഞിട്ടില്ല. കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന പച്ചക്കായുടെ വില ഓണസമയത്ത് 50ലെത്തിയതാണ്. നാളിതുവരെയായിട്ടും കുറഞ്ഞിട്ടില്ല.

ഓണം കഴിഞ്ഞാൽ പച്ചക്കറിക്ക് വിലകുറയുമെന്ന പ്രതീക്ഷ നഷ്ടമായതോടെ സാധാരണക്കാർ ആശങ്കയിലാണ്. ഓണാവധിക്ക് ശേഷം സ്കൂളുകളും ഓഫീസുകളും പ്രവർത്തനസജ്ജമായതോടെ ഉച്ചഭക്ഷണത്തിനൊപ്പം പച്ചക്കറി വിഭവങ്ങളൊരുക്കാൻ കാണം വിൽക്കേണ്ട ഗതിയാണെന്നാണ് ഇവർ പറയുന്നത്. വിപണിവില പിടിച്ചു നിറുത്താൻ ഇടപെടുമെന്ന് ഹോർട്ടികോർപ്പും സർക്കാരും ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും വിലകയറ്റം കുതിച്ചു പായുകയാണ്. പിന്നാലെ കിതച്ചോടേണ്ട ഗതികേടിലാണ് ജനങ്ങൾ. ചില ഇനങ്ങൾക്ക് വില കുറഞ്ഞതാണ് അൽപ്പമെങ്കിലും ആശ്വാസമേകുന്നത്.

പച്ചക്കറി - ഓണവില - ഇന്നത്തെവില

ചുവന്നുളളി   - 80 - 80
കോവയ്ക്ക    - 30 - 30
സവോള         - 30 - 30
ചേമ്പ്             - 60 - 60
പച്ചക്കായ      - 50 - 50
ക്യാബേജ്       - 40 - 40
വെളുത്തുളളി - 80 - 80
കിഴങ്ങ്          - 20 - 20
ഇഞ്ചി            - 30 - 30
കപ്പ               - 25 - 25
ഏത്തക്ക        - 75-90 - 80
പാളയംകോടൻ- 45 - 45
റോബസ്റ്റ         - 40 - 40
കൈതച്ചക്ക      - 50 - 50
ഞാലിപ്പൂവൻ - 100 - 100
കാരറ്റ്             - 100 - 40
വെണ്ടക്ക        - 80 - 30
മാങ്ങ             - 100 - 50
ബീൻസ്          - 100 - 60
തക്കാളി         - 80 - 40
പാവയ്ക്ക     - 100 - 50
ബീറ്റ്‌റൂട്ട്        - 60 - 40
പയർ            - 100 - 60
മുരിങ്ങക്ക     - 80 - 40
പച്ചമുളക്      - 60 - 40
മത്തങ്ങ        - 30 - 24
പടവലം        - 80 - 40
ക്യാപ്‌സിക്കം - 80 - 60

Read more topics: onam, after onion, price, increased,
English summary
Onam celebration is ending: but the price of onions is increased
topbanner topbanner

More News from this section

Subscribe by Email