Tuesday December 11th, 2018 - 8:40:am
topbanner

അരനൂറ്റാണ്ടിന്റെ അനുഭവ പാഠവുമായി മോറാഴയിലെ വിപ്ലവമണ്ണില്‍ നിന്നും എം.വി ഗോവിന്ദന്‍മാസ്റ്റര്‍ പുതിയ തട്ടകത്തിലേക്ക്

NewsDesk
അരനൂറ്റാണ്ടിന്റെ അനുഭവ പാഠവുമായി മോറാഴയിലെ വിപ്ലവമണ്ണില്‍ നിന്നും എം.വി ഗോവിന്ദന്‍മാസ്റ്റര്‍ പുതിയ തട്ടകത്തിലേക്ക്

കണ്ണൂര്‍: സിപിഎം കേന്ദ്ര കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് ഇത് അര്‍ഹതയ്ക്കുള്ള അംഗീകാരം. അമ്പതുകൊല്ലത്തോളമായി പാര്‍ട്ടി തന്നെ ജീവിതമാക്കിയ അധ്യാപകനാണ് ഒടുവില്‍ അഖിലേന്ത്യാ തലത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്.

പാര്‍ട്ടിക്കുള്ള പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനുള്ള അസാമാന്യ മിടുക്ക് പാര്‍ട്ടി നേതാക്കളില്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ഗോപി കോട്ടമുറിക്കലിനെതിരേയുള്ള ഒളിക്യാമറ വിവാദവും, എറണാകുളത്തെ വിഭാഗീയതയും ഇല്ലാതാക്കാന്‍ ഗോവിന്ദന്‍ മാസ്റ്ററെ പാര്‍ട്ടി നിയോഗിച്ചതിനു പിന്നിലുള്ള കാരണവും അതുതന്നെയായിരുന്നു.

ഏറ്റവുമൊടുവില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ കീഴാറ്റൂരിലെ വയല്‍ക്കിളി വിവാദത്തിലും പാര്‍ട്ടി ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് അദ്ദേഹത്തിനുതന്നെയാണ്. പ്രതിസന്ധികളെ അതിവൈകാരികതയില്ലാതെ തരണം ചെയ്യാനുള്ള മികവാണ് ഗോവിന്ദന്‍ മാസ്റ്ററുടെ പ്രത്യേകത.

കര്‍ഷക സമരങ്ങള്‍ക്ക് പേരുകേട്ട മോറാഴയിലെ പരേതനായ കെ.കുഞ്ഞമ്പു എം.വി. മാധവി ദമ്പതികളുടെ മകനായ എം.വി. ഗോവിന്ദന്‍ 1970ലാണു പാര്‍ട്ടി മെമ്പറായത്. ഇരിങ്ങല്‍ യുപി സ്‌കൂളില്‍ കായികാധ്യാപകനായിരുന്ന ഗോവിന്ദന്‍ രാഷ്ട്രീയരംഗത്ത് സജീവമായതോടെ ജോലിയില്‍നിന്ന് സ്വയം വിരമിക്കുകയായിരുന്നു.

യുവജനപ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളായ അദ്ദേഹം കെഎസ്വൈഎഫ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടും സെക്രട്ടറിയുമായി. ഡിവൈഎഫ്‌ഐ രൂപീകരണത്തിനു മുന്നോടിയായി രൂപീകരിക്കപ്പെട്ട അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റിയില്‍ കേരളത്തില്‍നിന്നുള്ള അഞ്ചുപേരില്‍ ഒരാളായിരുന്നു. ഡിവൈഎഫ്‌ഐ പ്രഥമ സംസ്ഥാന പ്രസിഡണ്ടായും പിന്നീട് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1986ല്‍ മോസ്‌കോ യുവജനസമ്മേളനത്തില്‍ പങ്കെടുത്തു. അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിയുടെ കാസര്‍കോട് ഏരിയാ സെക്രട്ടറിയായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ അടയ്ക്കപ്പെട്ടു. അടിയന്തരാവസ്ഥയിലും പിന്നീടും കടുത്ത പൊലീസ് മര്‍ദ്ദനത്തിനിരയായി. 1991ല്‍ കോഴിക്കോട്ടു നടന്ന സമ്മേളനത്തില്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗമായി. 1996ലും 2001ലും തളിപ്പറമ്പില്‍നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2006ല്‍ സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ അറിയപ്പെടുന്ന വാഗ്മിയും സൈദ്ധാന്തികനുമാണ്. ദീര്‍ഘനാളത്തെ രാഷ്ട്രീയ സാമൂഹിക ജീവിതത്തിനിടയില്‍ ഒരു തവണ പോലും അഴിമതിയുടെ കറപുരളാത്ത നേതാവാണ് എം,വി ഗോവിന്ദന്‍ മാസ്റ്റര്‍.

2002 മുതല്‍ 2006 വരെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. എറണാകുളം ജില്ലാസെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിലവില്‍ ദേശാഭിമാനി ചീഫ് എഡിറ്ററാണ്. സിപിഎം ജില്ലാ കമ്മിറ്റിയംഗംവും ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണുമായ പി കെ ശ്യാമളയാണ് ഭാര്യ. ശ്യാംജിത്ത്, രംഗീത് എന്നിവര്‍ മക്കള്‍.

Read more topics: mv govindan, cc member, cpim
English summary
MV Govindan Master cc member cpim
topbanner

More News from this section

Subscribe by Email