topbanner
Monday September 25th, 2017 - 1:14:pm
topbanner

കടലിനക്കരെ മൊട്ടിട്ട പ്രണയത്തിന് കായലോരത്ത് വരണമാല്യം

suvitha
കടലിനക്കരെ മൊട്ടിട്ട പ്രണയത്തിന് കായലോരത്ത് വരണമാല്യം

ആലപ്പുഴ: കടലിനക്കരെ മൊട്ടിട്ട രണ്ടര വർഷത്തെ പ്രണയത്തിനൊടുവിൽ ആലപ്പുഴ സ്വദേശി അർജുൻ, സിംഗപ്പൂർ സ്വദേശിനി യാവൻ ലീയെ പുന്നമടക്കായലിനെ സാക്ഷിയാക്കി താലികെട്ടി സ്വന്തമാക്കി. അനുഗ്രഹങ്ങളേകി ബന്ധുക്കൾ വധൂവരൻമാരെ ആശീർവദിച്ചു. ഇന്നലെ രാവിലെ പുന്നമർ ഫിനിംഷിംഗ് പോയിന്റിലെ ഹോട്ടൽ റമദായിൽ തയ്യാറാക്കിയ പ്രത്യേക വേദിയിലായിരുന്നു വിവാഹം. ആലപ്പുഴ പഴവീട് കൊല്ലംപറമ്പിൽ വീട്ടിൽ ഹരികുമാർ, ലത ദമ്പതികളുടെ ഏക മകനായ അർജുൻ നാലുവ‌ർഷം മുമ്പാണ് എൻജിനീയറായി ജോലി കിട്ടി സിംഗപ്പൂരിലെത്തുന്നത്.

തൊട്ടടുത്ത കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു യാവൻ ലീ. പതിവായി കാണുന്നവർ തമ്മിലുള്ള പരിചയം ഫേസ്ബുക്ക്, വാട്സാപ്പ് വഴി വളർന്നു. സൗഹൃദം പ്രണയമായപ്പോൾ വിവാഹിതരാവാൻ ഇരുവരും തീരുമാനിച്ചു. ബുദ്ധമത വിശ്വാസികളാണ് യാവൻലീയുടെ കുടുംബം. ഏകമകന്റെ വിവാഹം സ്വന്തം നാട്ടിൽ വച്ച് നടത്തണമെന്ന അർജുന്റെ മാതാപിതാക്കളുടെ ആഗ്രഹത്തിന് പെൺവീട്ടുകാർ വഴങ്ങി. അങ്ങനെ കഴിഞ്ഞാഴ്ച യാവൻലീയും അമ്മയും ഉറ്റബന്ധുക്കളും ഉൾപ്പെടെ 30ഓളം പേർ ആലപ്പുഴയിലെത്തി.

മെറൂൺ നിറത്തിലുള്ള ലാച്ച ധരിച്ചാണ് യാവൻലീ മണ്ഡപത്തിലെത്തിയത്. അതേ നിറത്തിലുള്ള കുർത്തയായിരുന്നു ചെറുക്കന്റെ വേഷം. പൂർണമായും ഹിന്ദുമതാചാരപ്രകാരമായിരുന്നു വിവാഹം. പെൺവീട്ടുകാരെല്ലാവരും കേരളത്തനിമയുള്ള വേഷങ്ങൾ ധരിച്ചത് കൗതുകമായി. എല്ലാവർക്കുമായി സദ്യ ഒരുക്കിയിരുന്നു. വധൂവരൻമാർ അഞ്ചു ദിവസത്തിനുശേഷം സിംഗപ്പൂരിലേക്ക് മടങ്ങും. യാവൻലീക്ക് സിംഗപ്പൂർ പൗരത്വമുള്ളതിനാൽ അവിടെയും വിവാഹം രജിസ്ട്രർ ചെയ്യണം.

English summary
The love story is successful marriage
topbanner topbanner

More News from this section

Subscribe by Email