Wednesday April 25th, 2018 - 11:17:pm
topbanner

കൊച്ചിയിലെ മനുഷ്യ സംഗമവും , മുസ്ലിങ്ങളും

NewsDesk
കൊച്ചിയിലെ മനുഷ്യ സംഗമവും , മുസ്ലിങ്ങളും

സംഘപരിവാരാനന്തര ഇന്ത്യന്‍ രാഷ്ട്രീയ സംവാദവ്യവഹാരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പദമാണ് ‘ഫാഷിസം‘. സ്ഥാനത്തും അസ്ഥാനത്തും ഈ പദത്തിന്റെ ഉപയോഗ്രസാന്ദ്രത അത്രമേല്‍ ഉയര്‍ന്നതാണ്. മത തീവ്രവാദവും, അതിനു ബദലായി പടിഞ്ഞാറിന്റെ മത വിദ്വേഷവും, മുസ്ലിം വിരുദ്ധതയും സമാന്തരമായി അന്താരാഷ്ട്ര സമൂഹത്തില്‍ നടമാടുന്നുണ്ട്. ആധുനിക കാലത്തെ ദൈനംദിന സാമൂഹികസാമ്പത്തികരാഷ്ട്രീയ ബന്ധങ്ങളെ നിയാമകമായി സ്വാധീനിക്കുന്ന വംശീയത എന്ന ആശയത്തില്‍ നിന്ന് തന്നെയാണ് ‘ഫാഷിസവും’ വര്‍ത്തമാനകാല ഇന്ത്യന്‍ പ്രയോഗങ്ങളില്‍ പിറവിയെടുക്കുന്നത്. അമേരിക്കന്‍ ആദിവാസി ജനതക്കെതിരായ കിരാതമായ നരഹത്യക്കും, യൂറോപ്പില്‍ നിലനിന്ന ആന്റിസെമിറ്റിസത്തിനും, അതിന്റെ പാരമ്യമായി നടന്ന നാസി ഭീകരതക്കും, സയണിസ്റ്റുകളുടെ പലസ്തീന്‍, നിഗ്രഹണത്തിനും, 2002ലെ ഗുജറാത്ത് നരഹത്യക്കും, പാശ്ചാത്യ ലോകത്ത് കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമോ ഫോബിയക്കും പിന്നില്‍ വംശവെറി’എന്ന ഒരൊറ്റ വികാരമാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ രാഷ്ട്രീയ രൂപം തന്നെയാണ് ഇന്ത്യയിലെ ഹൈന്ദവ ഫാഷിസം.

English summary
manushya sangamam kochi

More News from this section

Subscribe by Email