Saturday May 25th, 2019 - 12:50:pm
topbanner
topbanner

മഞ്ജു വാര്യര്‍ സമ്മര്‍ദ്ദത്തിലാണ്: മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യവുമായി സലിം ഇന്ത്യ

rajani v
മഞ്ജു വാര്യര്‍ സമ്മര്‍ദ്ദത്തിലാണ്: മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യവുമായി സലിം ഇന്ത്യ

നടി ആക്രമിക്കപ്പെട്ടക്കേസില്‍ കുറ്റാരോപിതനായ ദിലീപിനൊപ്പമാണ് നടി മഞ്ജുവാര്യരെന്ന് സംവിധായകന്‍ സലിം ഇന്ത്യ. മഞ്ജുവിന്റെയും ദിലീപിന്റെലും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് ശ്രീകുമാര്‍ മേനോനും ഫെമിനിച്ചികളുമാണെന്ന് സലിംഇന്ത്യ ആരോപിക്കുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ ഹര്‍ജിയിലാണ് മഞ്ജുവാര്യര്‍ സമ്മര്‍ദ്ദത്തിലാണെന്നും മുഖ്യമന്ത്രി ഇടപ്പെടണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്.

സലിംഇന്ത്യയുടെ ഹർജിയിൽ പറയുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്.....

കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യര്‍ അന്വേഷണ സംഘത്തിനു നല്‍കിയ മൊഴി വളരെ നിര്‍ണ്ണായകമായിരുന്നു എന്നാണല്ലോ പൊതു സമൂഹം ഇതുവരെ ധരിച്ചിരുന്നത്. പക്ഷേ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് കൊടുത്ത ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് ഗവണ്‍മെന്റ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പ്രതിയായ ദിലീപിനെതിരെ മഞ്ജു കാര്യമായ മൊഴികളൊന്നും നല്‍കിയിട്ടില്ല എന്ന് ഗവണ്‍മെന്റു തന്നെ ഹൈക്കോടതിയെ ബോധിപ്പിച്ചിരിക്കുകയാണ്. എന്നിട്ടും എന്തൊക്കെയോ പ്രതീക്ഷയോടെ പ്രധാന സാക്ഷിയായി മഞ്ജുവിനെ പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിരോധമുണ്ടെന്ന്തന്നെയാണ് മഞ്ജുവിന്റെ മൊഴി എന്നാണല്ലോ പ്രഥമഘട്ടത്തില്‍ പുറത്തുവന്ന വിവരം. പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അറസ്റ്റിലായ ദിലീപിന് ആദ്യഘട്ടത്തില്‍ ജാമ്യം നിഷേധിക്കപ്പെട്ടതും മഞ്ജുവിന്റെ ശക്തമായ മൊഴിയുടെ പിന്‍ബലത്തില്‍ തന്നെയാണെന്ന് എല്ലാവരും വിശ്വസിച്ചു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത കൈവന്നിരിക്കുന്നു. പോലീസ് ആഗ്രഹിക്കുന്നതനുസരിച്ച് ദിലീപിനെതിരെയുള്ള നീക്കത്തില്‍ പങ്കാളിയാവാന്‍ മഞ്ജുവിന് താല്‍പര്യമില്ല. ദിലീപിനെ തിരിച്ചെടുക്കാന്‍ താരസംഘടനയായ അമ്മ നടത്തിയ നീക്കം ഡബ്ല്യു.സി.സിയുടെ നേതൃത്വത്തില്‍ രമ്യാ നമ്പീശനും റീമ കല്ലിങ്കലും ഗീതു മോഹന്‍ദാസും ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയും ചേര്‍ന്ന് ചെറുത്തു തോല്‍പ്പിച്ചപ്പോഴും മഞ്ജു മൗനം പാലിച്ചത് 'ഈ സംഘത്തോടൊപ്പം ഞാനില്ല' എന്ന കൃത്യമായ സന്ദേശം പൊതുസമൂഹത്തിനു നല്‍കാന്‍ വേണ്ടിയാണ്.

മഞ്ജുവിന് പരിപൂര്‍ണ്ണമായും ഒരു സത്യം ബോധ്യപ്പെട്ടിരിക്കുന്നു. എന്താണത് ? ഈ കേസില്‍ ദിലീപ് നിരപരാധിയാണെന്നും മഞ്ജുവിന്റെ കൂടെ നിന്ന ഫെമിനിച്ചിക്കൂട്ടവും മഞ്ജുവിന്റെ ഉപദേശകനും സംരക്ഷകനുമായ ശ്രീകുമാര്‍ മേനോനും ചേര്‍ന്ന് ദിലീപ് തെറ്റ് ചെയ്തു എന്നു തന്നെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയായിരുന്നു എന്നും ഇപ്പോള്‍ മഞ്ജുവിന് ബോധ്യപ്പെട്ടിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മഞ്ജു ഇപ്പോള്‍ ശക്തമായ ഒരു നിലപാട് എടുത്തരിക്കുന്നത്. ദിലീപിനെ ഈ കള്ളക്കേസില്‍ നിന്നു രക്ഷിക്കണം എന്നതു തന്നെയാണ് മഞ്ജുവിന്റെ നിലപാട്. മഞ്ജുവിന്റെ ഈ മനംമാറ്റത്തിന്റെ വ്യക്തമായ സൂചനകള്‍ ദിലീപിനു നേരത്തേ ലഭിച്ചതു കൊണ്ടാണ് ജാമ്യഹര്‍ജിയില്‍ അഞ്ചുപേജിലധികം കുറ്റങ്ങള്‍ മഞ്ജുവിനെതിരെ എണ്ണമിട്ടു നിരത്തിയിരുന്നുവെങ്കിലും, കോടതയില്‍ വാദം വന്നപ്പോള്‍ മഞ്ജുവിനോട് മൃദുസമീപനം സ്വീകരിക്കുകയും ശ്രീകുമാര്‍ മേനോന് എതിരെ ദിലീപിന്റെ അഭിഭാഷകന്‍ ആഞ്ഞടിക്കുകയും ചെയ്തത്.

ഈ കേസില്‍ ദിലീപ് ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ലെന്ന വ്യക്തമായ വിവരം മഞ്ജുവിന് ലഭിച്ചിട്ടുണ്ട്. ആ കൃത്യമായ വിവരമനുസരിച്ചു തന്നെയാണ് മഞ്ജുവിന്റെ ഇപ്പോഴത്തെ ചുവടുമാറ്റം. മാര്‍ട്ടിന്‍ മൊഴി മാറ്റിക്കഴിഞ്ഞു. തന്റെ ആദ്യമൊഴി എടുക്കരുതെന്ന് പള്‍സര്‍ സുനി കോടതയില്‍ പറയുകയും ചെയ്തു. പൊലിസിന്റെ ഏറ്റവും ആധികാരകതയുള്ള സാക്ഷി മഞ്ജു തന്നെയാണ്. ഇതറിഞ്ഞിട്ടുതന്നെയാണ് മേല്‍പറഞ്ഞ രണ്ടു സമ്മര്‍ദ്ദ കേന്ദ്രങ്ങള്‍ മഞ്ജുവിന്റെ മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുന്നത്. പക്ഷേ വളരെ ബുദ്ധിപൂര്‍വ്വമുള്ള നീക്കത്തിലൂടെ മേനോനെയും ഫെമിനിച്ചിക്കൂട്ടത്തെയും മലര്‍ത്തിയടിച്ചിരിക്കുകയാണ് മഞ്ജു ഇപ്പോള്‍.

കടപ്പാടുകളുടെ കണക്കുകള്‍ നിരത്തിയാണ് ശ്രീകുമാര്‍ മേനോന്‍ മഞ്ജുവിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്. കല്യാണ്‍ ജ്വല്ലേഴ്‌സ് മുതല്‍ക്കങ്ങോട്ടുള്ള ശ്രീകുമാര്‍ മേനോന്റെ എല്ലാ പരസ്യങ്ങളിലും മഞ്ജു തന്നെയായിരുന്നു മോഡല്‍. മഞ്ജുവിന്റെ സിനിമാ പ്രൊജക്ടുകള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന വ്യക്തിയും രണ്ടാംവരവിലെ മഞ്ജു എന്ന ബ്രാന്‍ഡിന്റെ വളര്‍ച്ചക്കു പിന്നിലെ ബുദ്ധികേന്ദ്രവും ആയിരുന്ന ശ്രീകുമാര്‍ മേനോന്‍ ആ കണക്കുകളും ചെയ്തികളും ഒക്കെ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് മഞ്ജുവിനെ കഠിനമായ മാനസിക സമ്മര്‍ദ്ദത്തിലാക്കുകയാണ്. താന്‍ ചെയ്തു തന്ന സഹായങ്ങള്‍ക്കെല്ലാം പ്രത്യുപകാരമായി ശ്രീകുമാര്‍ മേനോന്‍ മഞ്ജുവിനോട് ആവശ്യപ്പെടുന്നത് ദിലീപിനെതിരെ ശക്തമായ നിലപാട് എടുക്കുകയും കോടതിയിലും പൊലീസിലും ദിലീപിനെതിരെ മൊഴികൊടുക്കുകയും ചെയ്യണമെന്നാണ്. ഈ സമ്മര്‍ദ്ദം അതിരുകടന്നപ്പോഴാണ് മഞ്ജുവാര്യര്‍ ശ്രീകുമാര്‍ മേനോനുമായി കൃത്യമായ അകലം പാലിക്കാന്‍ തുടങ്ങിയത്.

ഇതേ പോലെതന്നെയാണ് മഞ്ജുവിലുള്ള ഫെമിനിച്ചികളുടെ സമ്മര്‍ദ്ദതന്ത്രവും. ഇവര്‍ മഞ്ജുവിനെ ഇമോഷണലി ബ്ലാക്ക്‌മെയിലില്‍ ചെയ്യുകയാണ്. എല്ലാ കുടുംബങ്ങളിലും സാധാരണ ഉണ്ടാവുന്നതുപോലെ മഞ്ജുവിന്റെയും ദിലീപിന്റെയും ജീവിതത്തില്‍ ഉണ്ടായ സാധാരണ സൗന്ദര്യപിണക്കങ്ങളെ ഊതി വീര്‍പ്പിച്ച് മഞ്ജുവിനെ ദിലീപില്‍ നിന്ന് അകറ്റിയതും ഈ ഫെമിനിച്ചിസംഘം തന്നെയാണ്. ഈ കാര്യം വളരെ വ്യക്തമായി ദിലീപ് തന്റെ വിവാഹമോചന ഹര്‍ജിയില്‍ പ്രതിപാദിച്ചിട്ടുണ്ട്. താരസംഘടനയായ അമ്മയുടെ പ്രസിഡണ്ടായിരുന്ന ഇന്നസെന്റ് ഫെമിനിച്ചികളുടെ ഈ തെറ്റായ ഇടപെടലിനെപറ്റി മുമ്പൊരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്.

ഈ സംഘം പറയുന്നത് കേട്ട് ദിലീപുമായി പിണങ്ങയതിനെ ഓര്‍ത്തുകൊണ്ട് മഞ്ജു ഇപ്പോള്‍ ദുഃഖിക്കുകയാണ്. ഇവരുടെ വലയത്തിലകപ്പെട്ട് മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളില്‍പെട്ട് ഇടക്കാലത്ത് ദിലീപിന്റെയും മകളുടെയും ദേഷ്യത്തിന് പാത്രീഭൂതയായതില്‍ ഇപ്പോള്‍ താന്‍ ഖേദിക്കുന്നു എന്ന് മഞ്ജു ചില കേന്ദ്രങ്ങളോട് കരഞ്ഞു പറഞ്ഞട്ടുണ്ട്. മേല്‍പ്പടി സംഘത്തോടൊപ്പം ചേര്‍ന്ന് മദ്യപാനത്തിനും മറ്റു ദുശ്ശീലങ്ങള്‍ക്കും മഞ്ജു അടിമയായിപ്പോയിരുന്നു എന്ന വിവരം ദിലീപിന്റെ ജാമ്യഹര്‍ജിയിലും ഡൈവോഴ്‌സ് പെറ്റീഷനിലും വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ മഞ്ജു ഇപ്പോള്‍ തിരുത്തലിന്റെ വഴിയിലാണ്. ഫെമിനിച്ചികളുടെ വാക്കുകേട്ട് ദിലീപുമായിട്ടുള്ള ജീവിതം തകര്‍ന്നതില്‍ ദുഃഖിക്കുകയും ദിലീപിന്റെ കൂടെ ഉറച്ചു നില്‍ക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്ത മഞ്ജുവിനെ ശ്രീകുമാര്‍ മേനോനും ഫെമിനിച്ചിസംഘവും നിത്യേനയെന്നോണം സഹായകണക്കുകളും ഭീഷണികളും ഉപയോഗിച്ച് സമ്മര്‍ദ്ദത്തിലാക്കി മാനസികമായി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.

ഇത് മലയാളത്തിന്റെ അഭിമാനമായ മഞ്ജുവിന്റെ അഭിനയജീവിതത്തെയും സ്വൈര്യ സ്വകാര്യ ജീവിതത്തെയും ബാധിച്ചിരിക്കുന്നു. മലയാള ഭാഷ ഇന്ത്യന്‍ സിനിമക്ക് സമ്മാനിച്ച അത്യപൂര്‍വ്വ പ്രതിഭയായ മഞ്ജുവാര്യരെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെയും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും കേരളീയ പൊതു സമൂഹത്തിന്റെയും ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. ഇപ്പോഴാണ് മഞ്ജു ഭാരതീയ സ്ത്രീത്വത്തിന്റെ പ്രതീകമായി മാറിയത്.

തന്റെ മകളുടെ അച്ഛനോടും താന്‍ ജീവനു തുല്യം സ്‌നേഹിച്ചിരുന്ന ദിലീപേട്ടനോടുമൊപ്പം തന്നാല്‍ കഴിയുന്ന സഹായം നല്‍കി ഉറച്ചു നില്‍ക്കാന്‍ തീരുമാനിച്ച മഞ്ജുവിനെ നമ്മള്‍ അഭിനന്ദിക്കുകയാണ് വേണ്ടത്. ഞങ്ങള്‍ ദിലീപിനെ ഇഷ്ടപ്പെടുന്ന ലക്ഷകണക്കിനാളുകള്‍ മഞ്ജുവാര്യരുടെ പിന്നില്‍ ശക്തമായി അണി നിരക്കും.
ദിലീപിനു നീതി തേടിയുള്ള മഞ്ജുവിന്റെ പ്രയാണത്തില്‍ ഞങ്ങള്‍ ഒപ്പം ഉണ്ട്. ശ്രീകുമാര്‍ മേനോനും ഫെമിനിച്ചികളും ചേര്‍ന്നു നടത്തുന്ന സമ്മര്‍ദ്ദതന്ത്രങ്ങളില്‍ നിന്നു മഞ്ജുവിനെ രക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും സലിംഇന്ത്യ ഹര്‍ജി നല്‍കിയട്ടുണ്ട്.

Read more topics: manjuwarrier, salim india, harji
English summary
manjuwarrier salim india harji
topbanner

More News from this section

Subscribe by Email