Monday July 23rd, 2018 - 8:36:pm
topbanner
Breaking News

മഞ്ചേശ്വരം കേട്ടതൊന്നുമല്ല യാഥാര്‍ത്ഥ്യം; വീണ്ടും ബിജെപിയുടെ കള്ളപ്രചരണം: ഹൈക്കോടതിയില്‍ സംഭവിക്കുന്നത്

suvitha
മഞ്ചേശ്വരം കേട്ടതൊന്നുമല്ല യാഥാര്‍ത്ഥ്യം; വീണ്ടും ബിജെപിയുടെ കള്ളപ്രചരണം: ഹൈക്കോടതിയില്‍ സംഭവിക്കുന്നത്

കൊച്ചി: മഞ്ചേശ്വരം വീണ്ടും ചൂടുള്ള ചര്‍ച്ചയാകുകയാണ്. 89 വോട്ടിന് പിബി അബ്ദുള്‍ റസാഖ് ജയിച്ച മണ്ഡലത്തില്‍ രണ്ടാമത് എത്തിയത് ബിജെപിയുടെ കെ സുരേന്ദ്രനായിരുന്നു അടുത്തിടെയാണ് മണ്ഡലത്തിലെ 200ല്‍ ഏറെ വോട്ടുകള്‍ കള്ളവോട്ടുകളാണെന്ന് ആരോപിച്ച് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. അതിന് പുറമേ സുരേന്ദ്രന് എംഎല്‍എ സ്ഥാനം കിട്ടുമെന്ന തരത്തില്‍ സോഷ്യല്‍മീഡിയ വഴി വ്യാപകമായ പ്രചരണം ബിജെപി കേന്ദ്രങ്ങളില്‍ നിന്നും എത്തി. ആദ്യം ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ വന്ന വാര്‍ത്ത മാതൃഭൂമി പോലെ ഒരു പത്രം തന്നെ ഏറ്റുപിടിച്ചു.

മഞ്ചേശ്വരത്ത് രാജിവച്ച് ലീഗ് വേങ്ങരയ്ക്കോപ്പം ജനവിധി തേടും എന്നാണ് മാതൃഭൂമി എഴുതിയത്. എന്നാല്‍ ലീഗ് കേന്ദ്രങ്ങളില്‍ ഇങ്ങനെയൊരു ആലോചനയില്ലെന്നാണ് വ്യക്തമായ റിപ്പോര്‍ട്ട്. സംഘപരിവാര്‍ സ്വധീനമുള്ള ലേഖകനെ വച്ച് മാതൃഭൂമി കാസര്‍കോഡ് ബ്യൂറോ വഴി ബിജെപിക്കാര്‍ പ്ലാന്‍റ് ചെയ്ത വാര്‍ത്തയാണ് ഇതെന്നാണ് കേരള ഓണ്‍ലൈവിന് ലഭിക്കുന്ന സൂചന. അതേ സമയം ഹൈക്കോടതിയില്‍ നടക്കുന്ന കേസിന്‍റെ പുരോഗതി പരിശോധിച്ചാലും കെ സുരേന്ദ്രന് ആശാവഹമായ വാര്‍ത്തയല്ലെന്നാണ് അറിയുന്നത്.

ഹൈക്കോടതിയിലെ കേസുമായി അടുത്ത വക്കീലന്മാര്‍ പറയുന്നത് ഇങ്ങനെ, സുരേന്ദ്രൻ കൊടുത്ത പരാതിയിൽ പറയുന്നത് വോട്ട് ചെയ്ത 197 പേർ ആ സമയത്ത് വിദേശത്തായിരുന്നുവെന്നും അവരുടെ പേരിൽ മറ്റാരോ കള്ളവോട്ട് ചെയ്തുവെന്നുമാണ്. എന്നാൽ ഇത് സംബന്ധിച്ച് ഏതെങ്കിലും തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ല. സുരേന്ദ്രൻ വീണ്ടും കോടതിയെ സമീപിച്ച് ഈ ലിസ്റ്റ് കേന്ദ്ര സർക്കാരിനോട് പരിശോധിക്കാൻ കോടതി നിര്‍ദേശിക്കണമെന്നവാശ്യപ്പെട്ടു. ഇത് പരിഗണിച്ച കോടതി ഇക്കഴിഞ്ഞ മാർച്ച് മാസത്തിനുള്ളിൽ ലിസ്റ്റ് പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാറിന് നിർദ്ധേശം നൽകി.

എന്നാൽ യഥാ സമയം ലിസ്റ്റ് സമർപ്പിക്കാൻ അവർക്കായില്ല. അവസാനം ലിസ്റ്റ് പരിശോധിച്ചു ഈ മാസം റിപ്പോർട്ട് സമർപ്പിച്ചു. കേവലം 26 പേരുടെ റിപ്പോർട്ട് മാത്രമാണ് സമർപ്പിക്കാനായത്. അതിൽ 6 പേർ സ്ഥലത്തുണ്ടായിരുന്നുവെന്നും 20 പേർ വിദേശത്തായിരിക്കാമെന്നുമുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്.

അതായത് വിദേശത്താണോ എന്ന കാര്യം ഉറപ്പില്ല എന്നർത്ഥം. കോടതി ആ റിപ്പോർട്ട് തള്ളി. അത് സംബന്ധിച്ച സുരേന്ദ്രന്റെ പെറ്റീഷൻ ഡിസ്മിസ് ചെയ്ത കോടതി സുരേന്ദ്രന്റെ ചെലവിൽ തെളിവുകൾ ഹാജരാക്കാൻ നിർദ്ധേശിക്കുകയാണുണ്ടായത്. ഒടുവിൽ സുരേന്ദ്രൻ പറഞ്ഞത് പ്രകാരം 11 പേർക്ക് സമൻസയച്ചു. മൂന്നു പേർ കോടതിയിൽ ഹാജരായി. രണ്ടു പേർ ജീവിതത്തിലിന്നു വരെ ഗൾഫിൽ പോകാത്തവർ. മറ്റൊരാൾ അന്നു നാട്ടിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കുകയും ചെയ്തു.

എന്ന് പറഞ്ഞാൽ നാളിത് വരെ സുരേന്ദ്രന്റെ വാദത്തെ സാധൂകരിക്കുന്ന ഒരു തെളിവും കോടതിയിൽ ഹാജരാക്കാൻ അവർക്ക് സാധിച്ചിട്ടില്ല. ഇതില്‍ ഇനി വിധി മാത്രമാണ് വരാനുള്ളത് അതേ സമയം തന്നെ, കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മരിച്ചവരുടെ പട്ടികയിലുള്ള വോട്ടര്‍ സമന്‍സ് കൈയ്യോടെ സ്വീകരിച്ചു. കാസര്‍കോട് വോര്‍ക്കാടി പഞ്ചായത്തിലെ ബാക്രബയല്‍ സ്വദേശി അഹ്‌മദ് കുഞ്ഞിയാണ് സമന്‍സ് കൈപറ്റിയത്. ഇദ്ദേഹം മരിച്ചുപോയെന്നും ഇദ്ദേഹത്തിന്റെ വോട്ട് ചെയ്തിട്ടുണ്ടെന്നുമായിരുന്നു സുരേന്ദ്രന്റെ വാദം.

എന്നാൽ അഹമ്മദ് കുഞ്ഞി സമൻസ് കൈപ്പറ്റിയതോടെ എല്ലാം പൊളിഞ്ഞു. പരേതന്‍ വോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച് കെ സുരേന്ദ്രന്‍ ഹയല്‍ ചെയ്ത കേസിലാണ് ഹൈക്കോടതി അഹ്മദ് കുഞ്ഞിക്ക് സമന്‍സ് അയച്ചത്. ജൂണ്‍ 15ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്ത് പോയെന്ന് സുരേന്ദ്രന്‍ വാദിച്ച അനസ് ഇതുവരെ വിദേശ യാത്ര നടത്തിയിട്ടില്ലെന്ന് പാസ്പോര്‍ട്ട് രേഖകള്‍ തെളിയിക്കുന്നുമുണ്ട്. എല്ലാം കൂടി സുരന്ദ്രനെ തിരിഞ്ഞ് കൊത്തുകയാണ് എന്നതാണ് സത്യം.

Read more topics: kochi, macheswaram, high court,
English summary
The truth is not the hearing of the mancheswaram; BJP's false propaganda: What's happening in the High Court?
topbanner

More News from this section

Subscribe by Email