Monday April 22nd, 2019 - 10:29:pm
topbanner
topbanner

സിനിമാക്കാര്‍ക്ക് ദാമ്പത്യം വാഴില്ലെ?

മുബ് നാസ് കൊടുവള്ളി
സിനിമാക്കാര്‍ക്ക് ദാമ്പത്യം വാഴില്ലെ?

സിനിമാ താരങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും ഗോസിപ്പുകളും കേള്‍ക്കുന്നതും അറിയുന്നതും മലയാളിക്ക് പണ്ടേ താല്‍പര്യമുള്ള കാര്യമാണ്. അത് കൊണ്ട് തന്നെയാണ് വേറെ ഒരു കലക്കോ കലാകാരനോ സിനിമയോളം വളരാന്‍ കഴിയാത്തതും അത്ര കണ്ട് പ്രശസ്തരാകാനും അംഗീകാരങ്ങള്‍ നേടിയെടുക്കാനും കഴിയാത്തത്. മനുഷ്യ ജീവിതത്തിലെ ഒഴിച്ച് കൂടാന്‍ കഴിയാത്ത ഒരു പ്രധാന ഘടകമാണ് സിനിമ. രാവിലെ എഴുനേറ്റ് ചായ കുടിച്ചില്ലെങ്കില്‍ പോലും അന്ന് റിലീസ് ചെയ്ത സിനിമ കാണാന്‍ വെറും വയറ്റില്‍ ഓടുന്നതും അതേ സ്‌നേഹവും ഇഷ്ടവും സിനിമയോടും സിനിമാ താരങ്ങളോടും ഉള്ളത് കൊണ്ട് തന്നെയാണ്.malayalam  film industry actress divorce

സിനിമ ഒരു മായിക ലോകമാണ്. മമ്മൂട്ടി പറഞ്ഞത് പോലെ നൂറില്‍ തൊണ്ണൂറ് പേര്‍ക്കും ഒരു നടനോ നടിയോ പാട്ടുകാരനോ ആകാനുള്ള ശക്തമായ ആഗ്രഹം മനസ്സില്‍ ഉണ്ടാകും. പലരും അത് തുറന്ന് പറയുന്നില്ലെന്ന് മാത്രം. പക്ഷെ അതില്‍ വിജയിക്കുന്നത് വിരലിലെണ്ണാവുന്ന കുറച്ചു പേര്‍ മാത്രമാണ്. പുറമെ നിന്ന് നോക്കുന്ന നമ്മള്‍ക്ക് അവരെത്ര സന്തോഷത്തോടെയാണ് ജീവിതം ആസ്വദിക്കുന്നതെന്ന് തോന്നും. ഇഷ്ടം പോലെ പണം, പ്രശസ്തി, അംഗീകാരങ്ങള്‍, ആരവങ്ങള്‍, ആര്‍പ്പു വിളികള്‍. ഇതൊക്കെ ഒരു ശരാശരി മനുഷ്യന്‍ സപ്നം കാണുന്ന കാര്യങ്ങളാണ്. malayalam  film industry actress divorce ഇത് നേടിയെടുക്കുന്നവരെല്ലാം ജീവിതത്തില്‍ വിജയിച്ചു എന്ന് നമ്മള്‍ തന്നെ തീരുമാനിക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവരൊക്കെ എന്താണ് നേടിയെടുക്കുന്നത്? ആരെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ? പണവും പേരുമാണോ ജീവിതത്തില്‍ ഏറ്റവും വലിയ നേട്ടങ്ങള്‍? അതുള്ളത് കൊണ്ട് ജീവിതം ഉണ്ടാകുമോ? കാമറയ്ക്കു മുന്നില്‍ ആടിയും പാടിയും ചിരിച്ചും കളിച്ചും അഭിനയിക്കുന്നവര്‍ കാമറക്ക് പിന്നില്‍ അഭിനയിക്കാന്‍ പോലും കഴിയാതെ സ്വകാര്യ ജീവിതം തച്ചുടക്കപ്പെട്ട് സ്വയം വിതുമ്പുന്ന കാഴ്ച ആര്‍ക്കെങ്കിലും ആലോചിക്കാന്‍ കഴിയുമോ? എത്രയെത്ര താരങ്ങളാണ് കുടുംബ കോടതിയില്‍ വിവാഹ മോചന കേസ് കൊടുത്തും അതൊന്ന് തീര്‍പ്പാക്കുന്നതിന് വേണ്ടിയും കാത്തിരിക്കുന്നത്? സിനിമാ താരങ്ങള്‍ക്ക് മാത്രം എന്ത് കൊണ്ടാണ് ഇത്രയും കൂടുതല്‍ വിവാഹ മോചനങ്ങള്‍ ഉണ്ടാകുന്നത്? താരങ്ങള്‍ക്ക് ദാമ്പത്യം വാഴില്ലെ?malayalam  film industry actress divorce

അടുത്ത കാലത്തായി വിവാഹ തകര്‍ച്ചയുടെ ഒരു നീണ്ട നിര തന്നെ നമുക്ക് മുന്നിലുണ്ട്. ഇന്ത്യന്‍ സിനിമാ താരങ്ങളുടെ വിവാഹ മോചനത്തിന്റെ പട്ടിക എടുത്താല്‍ അത് എഴുതി തീര്‍ക്കാന്‍ കഴിയാത്തത്ര അനന്ത സാഗരം പോലെ നീണ്ട് കിടക്കുകയാണ്. അത് കൊണ്ട് ഇന്ത്യയെ തല്‍ക്കാലം വിടാം. നമുക്ക് മോളിവുഡിലേക്ക് നോക്കാം, മലയാള സിനിമ ഇപ്പോള്‍ ഡിവോഴ്‌സിന്റെ വക്കിലാണ്. എങ്ങും എവിടെയും ഡിവോഴ്‌സ് മാത്രമാണ് മുഴങ്ങി കേള്‍ക്കുന്നത്. ഷര്‍ട്ട് മാറുന്നത് പോലെയാണ് ഓരോരുത്തര്‍ കല്ല്യാണം കഴിക്കുന്നതും കെട്ടിയ പെണ്ണിനെ/ ചെറുക്കനെ ഒഴിവാക്കുന്നതും. ഒരു സിനിമയില്‍ ശ്രീനിവാസന്‍ പറയുന്ന പോലെ ഐസ് ക്രീം കഴിക്കുന്നത് പോലെ എന്ന് പറഞ്ഞാലും തെറ്റില്ല. അത്ര ലാഘവത്തോയാണ് പലരും വിവാഹ ജീവിതത്തെ നോക്കി കാണുന്നത്.

അടുത്ത കാലത്തായി വിവാഹ മോചിതരായ അല്ലെങ്കില്‍ വിവാഹ മോചിതരാകാന്‍ പോകുന്ന നടീ നടന്മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

രചന നാരായണന്‍ കുട്ടി & അരുണ്‍
കാവ്യ മാധവന്‍ & നിഷാല്‍
സിദ്ധാര്‍ഥ് ഭരതന്‍ & അഞ്ചു ദാസ്
ജ്യോതിര്‍മയി & നിഷാന്ത് കുമാര്‍
മീര ജാസ്മിന്‍ & രാജേഷ്
ബാല & അമൃത
മുകേഷ് & സരിത
മമത മോഹന്‍ ദാസ് & പ്രെഗിത് പദ്മനാഭന്‍
മോഹിനി & ഭാരത്
സുകന്യ & ശ്രീധരന്‍
മീര വാസുദേവ് & ജോണ്‍ കൊക്കെന്‍
കല്‍പന & അനില്‍
മനോജ് കെ ജയന്‍ & ഉര്‍വശി
ഭാഗ്യ ലക്ഷ്മി & രമേശ് കുമാര്‍
ഗണേഷ് കുമാര്‍ & യാമിനി
മാതു & ജേക്കബ്
ഭാനുപ്രിയ & ആദര്‍ശ്
ലെന & അഭിലാഷ്
ചാര്‍മിള & രാജേഷ്
ദിലീപ് & മഞ്ജു
പ്രയങ്ക നായര്‍ & ലോറന്‍സ്
പ്രിയ ദര്‍ശന്‍ & ലിസി
അമല പോല്‍ & വിജയ്
ദിവ്യ ഉണ്ണി & സുധീര്‍ ശേഖരം


മേല്‍പറഞ്ഞവരൊക്കെ ഈയിടെയായി വിവാഹ ബന്ധം വേര്‍പ്പെടുത്തി സ്വന്തമായി ജീവിതം നയിക്കുന്നവരോ നയിക്കാന്‍ പോകുന്നവരോ ആണ്. ഇതില്‍ പെടാത്ത ഒരുപാട് പേര്‍ വേറെയും ഉണ്ട്. സത്യത്തില്‍ ഇതിന്റെ കാരണമന്വേഷിച്ചു നോക്കിയാല്‍ കുറച്ച് കാര്യങ്ങള്‍ നമുക്ക് വ്യകതമാണ്.Manoj-k-jayan-urvashi-divorce-in-malayalam

ഒന്ന്: ശരി ഏത് തെറ്റ് ഏത് എന്ന് പോലും വേര്‍ തിരിച്ചറിയാന്‍ കഴിയാത്ത പൊടി പ്രായത്തില്‍ ഉണ്ടാകുന്ന ചില പ്രേമങ്ങള്‍ പലരുടെയും സ്വകാര്യ ജീവിതവും കരിയറും നിഷ്‌കരുണം നിലം പരിശാക്കുന്നു. കുടുംബ ജീവിതം എന്ന് പറയുന്നത് ഒരാണും പെണ്ണും എടുക്കേണ്ട തീരുമാനം മാത്രമാണെന്ന് വിശ്വസിക്കുന്നതും പലരുടെയും ജീവിതം നശിപ്പിക്കാന്‍ ഇടയാക്കുന്നുണ്ട്. കല്ല്യാണം അല്ലെങ്കില്‍ കുടുംബ ജീവിതം എന്ന് പറയുന്നത് രണ്ട് വ്യക്തികളല്ല, മറിച്ച് രണ്ടു കുടുംബങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന വാഗ്ദനാമാണ്, ഉടമ്പടിയാണ്. പെണ്ണിനും ചെറുക്കനും എന്തെങ്കിലും ദാമ്പത്യ പ്രശ്ങ്ങളുണ്ടാകുമെങ്കില്‍ അതിനു പലപ്പോഴും പരിഹാരം കണ്ടിരുന്നത് അവരുടെ കുടുംബങ്ങളായിരുന്നു. അത്‌കൊണ്ട് തന്നെയാണ് പണ്ടുള്ള കുടുംബങ്ങളില്‍ വിവാഹ മോചനം കുറയുന്നതും. തന്നിഷ്ടപ്രകാരം വീട്ടുകാരെയും നാട്ടുകാരെയും ധിക്കരിച്ച് പണത്തിന്റെ ഹുങ്കില്‍ ഇഷ്ടന്റെ കൂടെ ഒളിച്ചോടുന്നവര്‍ അല്ലെങ്കില്‍ കല്ല്യാണം കഴിക്കുന്നവര്‍ ജീവിതത്തിലെ ചെറിയ ചെറിയ പ്രശ്‌നങ്ങളെ പോലും നേരിടാന്‍ കഴിയാതെ വീണു പോകുന്നതും ഇതേ കുടുബത്തിന്റെ പിന്തുണയും സഹകരണവും ഇല്ലാത്ത കൊണ്ടാണ്.

bala-amrutha-divorceരണ്ട്: പണം കൂടുമ്പോഴുണ്ടാകുന്ന അഹംഭാവവും അഹങ്കാരവും തന്നെ. പണവും പ്രശസ്തിയും കൂടുമ്പോള്‍ താരങ്ങള്‍ക്കുണ്ടാകുന്ന ഈഗോ അല്ലെങ്കില്‍ കോമ്പ്‌ലെക്‌സ് ആണ് പ്രധാന വില്ലന്‍. പതിനാറ് അല്ലെങ്കില്‍ പതിനെട്ട് വയസ്സില്‍ സിനിമയിലേക്ക് നായികമാരായി വരുന്നവരാണ് കൂടുതല്‍ നടിമാരും. ഒരു സൂര്യോദയത്തില്‍ കുഴിച്ച് മൂടാന്‍ തക്ക പണവും ലക്ഷക്കണക്കിന് ആളുകളുടെ ആരാധനയും അംഗീകാരങ്ങളുമെല്ലാം കിട്ടുമ്പോള്‍ കണ്ണ് തുറന്നു നോക്കാനോ വിവേക പൂര്‍ണമായ ഒരു തീരുമാനം എടുക്കാനോ കഴിയാതെ പോകും.

താന്‍ എന്തിനും പോകുന്നവനാണെന്ന്/ വളാണെന്ന് ചിന്തിക്കുമ്പോള്‍ പങ്കാളിയെ വില കുറച്ചു കാണുകയും ആക്ഷേപിക്കുകയും അങ്ങനെ പതുക്കെ പതുക്കെ ഇവര്‍ക്കിടയില്‍ സ്വര ചേര്‍ച്ച ഉടലെടുക്കുകയും ചെയ്യുമ്പോള്‍ ഇനി ഒരിക്കലും ഒരുമിച്ചു മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് അവര്‍ മനസ്സിലാക്കുന്നു. ഒരു ചെറിയ അഡ്ജസ്‌റ്‌മെന്റിന് പോലും ഇത്തരക്കാര്‍ തയ്യാറാകാതിരിക്കുകയും കൂടി ചെയ്യുമ്പോള്‍ ഇവര്‍ക്കിടയില്‍ പ്രശ്‌നം രൂക്ഷമാകുകയും വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു.

മൂന്ന്: മിക്ക നടീ നടന്മാരും വിവാഹത്തിന് ശേഷവും അഭിനയിക്കാന്‍ താല്പര്യപ്പെടുന്നവരാണ്. ഒരുപാട് കാലം തുറന്ന പക്ഷികളെ പോലെ ലോകം മുഴുവന്‍ കറങ്ങി നടന്ന് ഒരു സുപ്രഭാതത്തില്‍ കൂട്ടിലടക്കപ്പെടുമ്പോള്‍ നഷ്ടപ്പെടുന്ന സ്വാതന്ത്രം ഈ നടികളെ വിഷമത്തിലാക്കുന്നു. അഭിനയത്തോടുള്ള അവരുടെ അഭിനിവേശം തുറന്നു പറഞ്ഞിട്ടും ഭര്‍ത്താക്കന്മാര്‍ അത് അംഗീകരിക്കാതിരിക്കുന്നിടത്ത് പ്രശ്‌നം തുടങ്ങുന്നു. രണ്ട് കൂട്ടരും വിട്ടു വീഴ്ച ചെയ്യാതിരിക്കുന്നതും സാഹചര്യം കൂടുതല്‍ വഷളാക്കുന്നു.

നാല് : ഭര്‍ത്താവ് / ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അന്യ പുരുഷനോ/ സ്ത്രീയോ ആയി ഉണ്ടാകുന്ന പ്രണയം അല്ലെങ്കില്‍ അവിഹിതം. ലോകത്ത് ഒരാള്‍ക്കും അംഗീകരിക്കാനോ പൊറുക്കാനോ കഴിയുന്ന കാര്യമല്ല അവിഹിതം. ഒരാളെ മാത്രം സ്വപ്നം കണ്ടും സ്‌നേഹിച്ചും കൂടെ കഴിഞ്ഞും ജീവിതം ആസ്വദിക്കുമ്പോള്‍ തന്റെ പങ്കാളിക്ക് മറ്റെരാളുമായി അടുപ്പമുണ്ടാകുമെന്നറിയുമ്പോഴുണ്ടാകുന്ന ഞെട്ടല്‍! അത് പിന്നെ മടുപ്പും ദേഷ്യവും വാശിയുമായി മാറും. ഒടുവില്‍ വിവാഹം വേര്‍പ്പെടുന്നതിലേക്കും.

അഞ്ച്: കുട്ടികളെ സമബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസം. യൗവ്വനം കാത്ത് സൂക്ഷിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല. കല്ല്യാണം കഴിഞ്ഞാലും ഉടനെ തന്നെ ഒരു അമ്മയാകാനോ അച്ഛനാകാനോ പലരും തയ്യാറാക്കാത്തതും ഇതേ യൗവ്വനം നഷ്ടപ്പെടുമോ എന്നുള്ള ഭയം കൊണ്ടാണ്. എന്നാല്‍ ഭര്‍ത്താവിന് കുട്ടി വേണമെന്നും ഭാര്യക്ക് കുട്ടി വേണ്ടെന്നും അഭിപ്രായപ്പെടുമ്പോള്‍ (തിരിച്ചും ഉണ്ടാകും) അവര്‍ക്കിടയില്‍ പ്രശ്ങ്ങള്‍ ഉടലെടുക്കുന്നു. ഇനി ഉണ്ടായ കുട്ടിയെ ആര് നോക്കും എന്നതും പലരുടെയും ജീവിതത്തില്‍ വെല്ലുവിളി ഉണര്‍ത്താറുണ്ട്.

സിനിമാക്കാരുടെ കല്ല്യാണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇപ്പോള്‍ ആശങ്കയാണ്. പണ്ടൊരു ഡോക്ടര്‍ പറഞ്ഞത് പോലെ: വൃക്ക മാറ്റി വെച്ച (കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ) രോഗിയുടെ കുടുംബത്തോട് അദ്ദേഹം പറഞ്ഞു: കൂടി വന്നാല്‍ 10 വര്‍ഷം മാത്രമേ ഗ്യാരന്റി തരാന്‍ കഴിയുകയുള്ളൂ. പിന്നെ ചില കേസില്‍ മിറാക്കില്‍ സംഭവിക്കാം. അങ്ങനെ വന്നാല്‍ കൂടുതല്‍ ആയുസ്സ് ലഭിച്ചേക്കാം. ചിലപ്പോള്‍ ഈ പത്തു വര്‍ഷത്തിലും താഴെയുമായിരിക്കും ആയുസ്സ്. ഇതേ അവസ്ഥ തന്നെയാണ് താര വിവാഹത്തിലൂടെ പൊതു ജനങ്ങള്‍ മനസ്സിലാക്കുന്നത്. കേള്‍ക്കുമ്പോള്‍ തന്നെ പറയും ഒരു 5 വര്‍ഷമെങ്കിലും ഒരുമിച്ച് കഴിഞ്ഞാല്‍ മതിയായിരുന്നു എന്ന്. പല കൊട്ടിഘോഷിച്ച വിവാഹങ്ങളും ഒരു വര്‍ഷം പോലും തികയും മുമ്പേ വീണുടഞ്ഞ കഥകള്‍ നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്.

ഈ കേസില്‍ നടിമാരാണ് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്. കല്ല്യാണ ശേഷം അഭിനയിക്കണോ വേണ്ടയോ എന്ന് വിവാഹ സമയത്തു തന്നെ കെട്ടാന്‍ പോകുന്ന ആളുമായും അവരുടെ വീട്ടുകാരുമായി ചര്‍ച്ച ചെയ്തു ഉറപ്പിച്ച ശേഷം മാത്രം കല്ല്യാണം കഴിക്കുക. കാരണം കരിയറിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തിരിക്കുമ്പോഴാണ് മിക്ക നടിമാരും വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്നത്. അവസാനം കരിയറും ജീവിതവും നശിച്ച് എങ്ങുമില്ലാതെ അലയുന്ന ആത്മാക്കളെ പോലെ മിക്കവരും ജീവിതം ഒരു ദുരന്തമാക്കി മാറ്റുന്നു. ആത്മഹത്യ ചെയ്യുന്നവരും വിരളമല്ല.

നടന്മാര്‍ക്ക് വിവാഹ ശേഷവും അഭിനയിക്കുന്നതില്‍ ആരും തടസ്സം നില്‍ക്കില്ല . പക്ഷെ നടിമാരുടെ കാര്യം അങ്ങനെയല്ല . അവരുടെ സിനിമാഭിനയത്തെ കല്ല്യാണ ശേഷം എതിര്‍ക്കുന്നവര്‍ ഒരുപാട് പേരുണ്ടാകും. അതിനെ തരണം ചെയ്യാന്‍ നടിമാര്‍ക്ക് ഇത്തിരി പ്രയാസമാണ്. അങ്ങനെ അഭിനയിക്കണമെങ്കില്‍ ഭര്‍ത്താവിന്റെ പൂര്‍ണ സമ്മതം ഉറപ്പ് വരുത്തേണ്ടതുണ്ട്. ഒരിക്കല്‍ പോലും പണത്തിന്റെ ഹുങ്കില്‍ ജീവിതത്തെ സമീപിക്കാതിരിക്കുക്ക. പെണ്ണ് ഒരു ഭാര്യയും അമ്മയും കൂടിയാണ്.

സിനിമയിലല്ലാതെ ഒരിക്കല്‍ പോലും ജീവിതത്തില്‍ അഭിനയിക്കാതിരിക്കുക്ക. സിനിമയെ കാണുന്ന അതെ ഇഷ്ടത്തോടും അഭിനിവേശത്തോടും കൂടി തന്നെ ജീവിതത്തെയും കുടുംബത്തെയും കാണാന്‍ ശ്രമിക്കുക. അഡ്ജസ്റ്റ്‌മെന്റ് ചെയ്യാന്‍ പഠിക്കുക. ക്ഷമിക്കാനും പൊറുക്കാനും മനസ്സിനെ സജ്ജമാക്കുക. ഇനിയൊരു വിവാഹ മോചനക്കേസ് സിനിമാ മേഖലയില്‍ നിന്ന് കേള്‍ക്കാനിടയാകരുതേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

മുബ് നാസ് കൊടുവള്ളി

പതിനാലു സെക്കന്‍ഡ് നോട്ടം: സദാരാച വാദികള്‍ക്ക് മറുപടിയുമായി യുവ എഴുത്തുകാരി

ഇന്‍ബോക്‌സില്‍ സെക്‌സ് ചോദിക്കുന്ന ഞരമ്പുരോഗികള്‍ക്ക് കിടിലന്‍ മറുപടി

English summary
malayalam film industry actress divorce
topbanner

More News from this section

Subscribe by Email