Tuesday May 21st, 2019 - 5:08:pm
topbanner
topbanner

പിആര്‍ഡി ജീവനക്കാരിയുടെ കൈയ്യില്‍ ചുംബിച്ച ആ മന്ത്രി ആരാണ്..?; ഇവരില്‍ ആരെങ്കിലുമാണോ..?

Mithun muyyam
പിആര്‍ഡി ജീവനക്കാരിയുടെ കൈയ്യില്‍ ചുംബിച്ച ആ മന്ത്രി ആരാണ്..?; ഇവരില്‍ ആരെങ്കിലുമാണോ..?

കോട്ടയം: ഒരു ചുംബനം വർഷങ്ങൾക്കു ശേഷം ഇപ്പോൾ വിവാദം ആയിരിക്കുകയാണ്. സംഭവത്തിലെ നായകൻ ഒരു മന്ത്രിയാണ്. അടിയന്തര പ്രധാന്യമുളള ഒരുഫയലില്‍ ഒപ്പിട്ട ശേഷം പി.ആര്‍.ഡി ജീവനക്കാരിയുടെ കൈയ്യില്‍ മന്ത്രി ചുംബനം നല്‍കിയതാന് പ്രശ്നം.

ജീവനക്കാരി ഇപ്പോള്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയും മന്ത്രിയും ഇപ്പോള്‍ ആ കസേരയില്‍ ഇല്ലാതായിരിക്കുകയുമാണ്.മുന്‍ പി.ആര്‍.ഡി ജീവനകാരി കഴിഞ്ഞ ദിവസമാണ് തന്റെ സുഹ്യത്തുകള്‍ക്ക് മാത്രമായി തന്റെ സര്‍വ്വീസ് കാലത്ത് ഒരു മന്ത്രിയില്‍ നിന്ന് ഉണ്ടായ അനുഭവം വെളുപ്പെടുത്തിയത്. സംഭവം വാര്‍ത്തയായതോടെ മുന്‍ ഉദ്യോഗസ്ഥ ചില ടിസ്റ്റുകലുമായി രംഗത്ത് എത്തി.2001മുതല്‍ 2016വരെയുള്ള കാലയളവിലെ മന്ത്രിയാണ് സംഭവ്തതിന് പിന്നില്‍ എന്നതാണ് ടിസ്റ്റ്.ഈ കാലയളവില്‍ മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ നയനാര്‍,ഉമ്മന്‍ ചാണ്ടി,വി.എസ് അച്ചുതാനന്ദന്‍എന്നിവരും എം.എം ഹസ്സൻ, കെ.സി ജോസഫ് എന്നിവരായിരുന്നു പി.ആര്‍.ഡി മന്ത്രിമാര്‍. ഇവരെല്ലാം സംശയത്തിന്റെ നിഴലില്‍ ആണെങ്കിലും എ.കെ ആന്റണി മന്ത്രിസഭയിലെ മന്ത്രിയാണ് എന്നതിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

എന്നാല്‍ എല്‍.ഡി.എഫിലെ ആലപ്പുഴയില്‍ നിന്നുള്ള ഒരു അന്നത്തെ മന്ത്രിയും ഇപ്പോള്‍ എം.എല്‍.എ പോലും ആല്ലാത്ത ഒരാളുടെ പേരും ഉയരുന്നുണ്ട്. ഈ മന്ത്രി പക്ഷേ പി.ആര്‍.ഡി വകുപ്പ് കൈകാര്യം ചെയ്തിരുന്നില്ല. സംസ്ഥാനത്ത് ഇപ്പോള്‍ ചര്‍ച്ച പ്രധാനമായും വലതു കൈയിലെ ചുമ്പനത്തിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്. സംഭവത്തെ കുറിച്ച് കൂടുതല്‍ വ്യക്തമാക്കുന്നതിന് മുന്‍ ഉദ്യോഗസ്ഥ തയ്യാറല്ല.

2001 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തിലേക്ക് ഞാന്‍ ഒരു ചൂണ്ടുപലക വച്ചാല്‍ ആരിലൊക്കെ തപ്പിത്തടഞ്ഞ് നിങ്ങള്‍ ചെന്ന് നില്‍ക്കുംമെന്ന ചോദ്യമാണ് അവര്‍ ഉയര്‍ത്തിയിരിക്കുന്നത്. 2001 മെയ് വരെ ഇ കെ നായനാരുടെ നേതൃത്വത്തിലുളള എല്‍.ഡി.എഫ് സര്‍ക്കാരായിരുന്നു ഭരിച്ചിരുന്നത്.മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാര്‍ക്കായിരുന്നു അന്ന് പി.ആര്‍ഡി വകുപ്പിന്റെ ചുമതല. തുടര്‍ന്ന് 2001 മെയ് മുതല്‍ എ.കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്റായ എം.എം ഹസ്സനായിരുന്നു വകുപ്പിന്റെ ചുതല.

എകെ ആന്റണി രാജി വെച്ചതിന് ശേഷം ഒരു വര്‍ഷക്കാലം ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി. അന്നു അദ്ദേഹം തന്നെ വകുപ്പും കൈകാര്യം ചെയ്തു. തുടര്‍ന്ന് 2006 മുതല്‍ വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുളള ഇടതു സര്‍ക്കാര്‍ വരുകയും അദ്ദേഹം തന്നെ പി.ആര്‍.ഡി വകുപ്പ് കൈകാര്യം ചെയ്യുകയുമായിരുന്നു. 2011 മുകല്‍ 2016 വരെ ഉമമന്‍ ചാണ്ടിയായിരുന്ന മുഖ്യമന്ത്രി.

എന്നാല്‍ അത്തവണ കെ.സി ജോസഫായിരുന്നു പി.ആര്‍ .ഡി മന്ത്രി. പബ്ലിക്ക് റിലേഷന്‍സ് ഡിപ്പാര്‍ട്ട് മെന്റില്‍ അഡീഷണല്‍ ഡയറടറായി വിരമിച്ചതാണ് ഉദ്യോഗസ്ഥ 2001 മുതല്‍ 2016 വരെ യുളള കാലത്തേക്ക് വിരല്‍ ചൂണ്ടുമ്പോള്‍ നായനാര്‍,എം.എഹസന്‍, ഉമ്മന്‍ ചാണ്ടി, വി.എസ് അച്യുതാനന്ദന്‍, കെസി ജോസഫ് വരെയുളളവര്‍ സംശയത്തിന്റെ നിഴലിലാണ്

ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:-

ആഹഹാ!
ലൈംഗികാതിക്രമം നേരിട്ട്
പരീക്ഷീണയായി കണ്ണീര്‍വാര്‍ത്തിരിക്കുന്ന സ്ത്രീയുടെ ചിത്രവുമായ് എന്റെ ഒരു എഫ്.ബി പോസ്റ്റ് വിവാദക്കുളിര്‍ ചൂടി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ചുറ്റിത്തിരിയുന്ന വാര്‍ത്ത ഒരു മാധ്യമ സുഹൃത്ത് പറഞ്ഞറിഞ്ഞിരുന്നു.എന്റെ പോസ്റ്റ് പങ്കിടാന്‍ അനുവാദം ചോദിച്ച മറ്റൊരു മാധ്യമ സുഹൃത്തിനെ വിലക്കിയിരുന്നതാണ്. കാറ്റിനെ വേലി കെട്ടി തടയാനാവില്ലല്ലോ.
സാന്ദര്‍ഭികമായി ഒരു മന്ത്രിയെ പരാമര്‍ശിച്ച ഭാഗം പത്രക്കാരന്‍ തെരഞ്ഞെടുത്ത് പ്രയോഗിച്ച മിടുക്കിലും അസ്വാഭാവികമായി ഒന്നും തോന്നിയില്ല.

ഏത് മന്ത്രി ? ഏത് കാലയളവ് ?
ചാനല്‍ സുഹൃത്തുക്കള്‍ ഇടതടവില്ലാതെ ചോദിച്ചു കൊണ്ടേയിരിക്കുന്നു.
' ഞങ്ങള്‍ക്കറിയാം അതാരാണെന്ന് '
അവരില്‍ ചിലര്‍ കട്ടായം പറഞ്ഞു.

അതാരുമായി കൊള്ളട്ടെ ,
സാനിറ്ററൈസറിന്റെ ഒരു തുള്ളിയില്‍ അവസാനിക്കുന്ന പ്രാധാന്യമേ അന്നും ഞാനതിന് കൊടുത്തിരുന്നുള്ളൂ.

ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സിന്റെ പ്രവര്‍ത്തനമേഖല അറിയാവുന്നവരോട് പ്രത്യേകം പറയേണ്ടതില്ലല്ലോ ഒരു സര്‍ക്കാരിലെ എല്ലാ മന്ത്രിമാരുടെയും വകുപ്പുകളുമായും നിരന്തരബന്ധം പുലര്‍ത്തുന്നവരാണ് ഞങ്ങള്‍...
ഓരോരുത്തരുടെയും ഭരണ നേട്ടങ്ങള്‍
ഏറ്റക്കുറച്ചിലുകളില്ലാതെ പൊടിപ്പും തൊങ്ങലും ചാര്‍ത്തി ജനത്തെ അറിയിക്കാനുള്ള ചുമതലയുള്ളവര്‍. 2001 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തിലേക്ക് ഞാന്‍ ഒരു ചൂണ്ടുപലക വച്ചാല്‍ ആരിലൊക്കെ തപ്പിത്തടഞ്ഞ് നിങ്ങള്‍ ചെന്ന് നില്‍ക്കും ??

സര്‍വീസ് കാലത്തെ നല്ലതും ചീത്തതുമായ അനുഭവങ്ങളുടെ കുത്തൊഴുക്കില്‍ ചിലതൊക്കെ നമ്മള്‍ അവഗണിക്കും. ചിലത് പില്‍ക്കാല അയവിറക്കലുകളുടെ പട്ടികയിലൊതുക്കും.
എന്റെ തുറന്നെഴുത്തുകള്‍ മനസ്സിലിരുത്തി വായിക്കുന്ന നിരവധി സുഹൃത്തുക്കള്‍ എനിക്കുണ്ട്. നന്ദി ??

ഏതെങ്കിലും ഒരു വ്യക്തിയെ വിവാദത്തിലേക്ക് തള്ളിയിടുക എന്റെ ലക്ഷ്യമല്ല.
മാന്യത വിട്ട് പെരുമാറുന്ന പുരുഷന്‍ മന്ത്രിയാവട്ടെ സാധാരണക്കാരനാവട്ടെ അയാളുടെ പിന്നില്‍ നില്‍ക്കുന്ന സ്ത്രീയുടെ നിസ്സഹായതയ്ക്കും കണ്ണീരിനും വലിയ വില കല്പിക്കുന്ന ഒരു മനസ്സ് എനിക്കുണ്ടെന്ന് മാത്രം കരുതുക.
അവിടെ രാഷ്ട്രീയാന്ധതയില്ല. തത്വശാസ്ത്രങ്ങളില്ല.പകപോക്കലുകളില്ല .
ചവിട്ടിക്കൂട്ടലുകള്‍ ഇല്ലേ ഇല്ല.

പക്ഷേ അനുഭവങ്ങളെഴുതുമ്പോള്‍ സത്യസന്ധതയാവും എനിക്ക് മഷി!
സാന്ദര്‍ഭികമായി ഇഴചേര്‍ത്തു വയ്ക്കുന്ന പല സംഭവങ്ങളുമുണ്ടകാം.
അന്ന് മനസ്സില്‍ സ്നേഹതൈലം
പുരട്ടി സമാശ്വസിപ്പിച്ച പ്രിയപ്പെട്ട സുഹൃത്ത്
ഇന്നലെ പറഞ്ഞു ,

' എന്നെങ്കിലും ഒരിക്കല്‍ നീ ഇതെഴുതുമെന്ന് എനിക്കറിയാമായിരുന്നു. അല്ലെങ്കില്‍ നീ നീയാവില്ലല്ലോ?'

ഒഴുകുന്ന പുഴയാവാനാണെനിക്കിഷ്ടം ,
കെട്ടിക്കിടക്കുന്ന തടാകമാകാനല്ല.
പുഴയൊഴുകുമ്പോള്‍ ഇരുകരകളിലെ മാലിന്യവും അക്കൂടെ ഒഴുകും.
പുഴ അതുള്‍കൊണ്ടേക്കാം , അമിത ഉത്കണ്ഠ കൂടാതെ തന്നെ.

പ്രിയ മാധ്യമ സുഹൃത്തുക്കളേ,വികാര വിക്ഷോഭങ്ങളുടെ തണുത്ത കാറ്റേറ്റിരുന്ന്
ലേശം നര്‍മബോധത്തോടെ
കാര്യങ്ങള്‍ നോക്കിക്കാണുന്നതാണെനിക്കിപ്പോഴിഷ്ടം.
ഒരു ' ഇസ ' ങ്ങളോടും താല്പര്യമില്ല.

നിങ്ങള്‍ക്ക് നിങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളുമായ് മുന്നോട്ടു പോകാം.

ഉത്തരം എന്റെ ഉള്ളിലുണ്ട്.
ഔചിത്യമുള്ള പെണ്‍മക്കള്‍ രണ്ടു പേരും
ഉത്തരത്തിനെക്കാള്‍ വലുതാണ് അമ്മയുടെ
സ്വാതന്ത്ര്യവും നേരനുഭവങ്ങളും എന്ന് തിരിച്ചറിയുന്നു....

അതെ ,ഞാനാ സ്വാതന്ത്ര്യം ഇതാ അരക്കിട്ടുറപ്പിക്കുന്നു ,പ്രിയപ്പെട്ടവരേ.....??

Read more topics: minister, kiss, staff, government,
English summary
know the minister who give a kiss by staff
topbanner

More News from this section

Subscribe by Email