topbanner
Thursday November 23rd, 2017 - 10:19:pm
topbanner
Breaking News

കണ്ണൂരില്‍ കശുമാവിന്‍ തോട്ടത്തില്‍ രാജവെമ്പാലയ്ക്ക് മുട്ട വിരിയിക്കാന്‍ അവസരമൊരുക്കി വിജയ്‌ നീലകണ്ഠന്‍

suvitha
കണ്ണൂരില്‍ കശുമാവിന്‍ തോട്ടത്തില്‍ രാജവെമ്പാലയ്ക്ക് മുട്ട വിരിയിക്കാന്‍ അവസരമൊരുക്കി വിജയ്‌ നീലകണ്ഠന്‍

ത​​​ളി​​​പ്പ​​​റ​​​മ്പ്: കൊട്ടിയൂർ മേഖലയിൽ ക​​ശു​​മാ​​വി​​ൻ​​തോ​​ട്ട​​ത്തി​​ൽ കണ്ടെത്തിയ രാജവെമ്പാലയ്ക്ക് മുട്ട വിരിയിക്കാനുള്ള അവസരമൊരുക്കിയിരിക്കുകയാണ് സർപ്പ സ്നേഹിയായ വി​​ജ​​യ് നീ​​ല​​കണ്ഠ​​ൻ. ക​​​ഴി​​​ഞ്ഞ ഒ​​​ന്നി​​നാണ് കൊ​​ട്ടി​​യൂ​​ർ വ​​ന​​ത്തോ​​ട് ചേ​​ർ​​ന്നു​​ള്ള സ്വ​​കാ​​ര്യ​​വ്യ​​ക്തി​​യുടെ സ്ഥ​​ല​​ത്ത് രാ​​​ജ​​​വെ​​​മ്പാ​​​ല​​​യെ കണ്ടെത്തിയത്.

തുടർന്ന് വനം വകുപ്പ് അധികൃതര്‍ എത്തുകയായിരുന്നു. വ​​​നം​​​വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന പാ​​​മ്പ് സം​​​ര​​​ക്ഷ​​​ക​​​നാ​​​യ എം.​​​പി.​ ച​​​ന്ദ്രനോ​​​ടൊ​​​പ്പ​​​മാ​​​ണ് വ​​​ന്യ​​​ജീ​​​വി സം​​​ര​​​ക്ഷ​​​ക​​​നും രാ​​​ജ​​​വെ​​​മ്പാ​​​ല​​​ക​​​ളേ​​​ക്കു​​​റി​​​ച്ച് ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന വ്യ​ക്തി​​​യു​​​മാ​​​യ വി​​​ജ​​​യ് നീ​​​ല​​​ക​​​ണ്ഠ​​​ന്‍ സ്ഥ​​​ല​​​ത്തെ​​​ത്തുന്നത്. വനം വകുപ്പധികൃതർ പാമ്പിനെ പിടികൂടി ഉൾവനത്തിലേക്ക് വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു.

എന്നാൽ രാജവെമ്പാലകളെക്കുറിച്ച് പഠനം നടത്തിയിരുന്ന നീലകണ്ഠൻ പാമ്പുകൾക്ക് മുട്ട വിരിയിക്കാനുള്ള അവസരമൊരുക്കണമെന്ന് അപേക്ഷിക്കുകയായിരുന്നു. ഇരുപതോളം മുട്ടകൾ ഉണ്ടെന്നാണ് കരുതുന്നത്. എന്നാൽ രാജവെമ്പാലയുടെ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്നതിൽ നാട്ടുകാർ തുടക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

എ​​​ന്നാ​​​ല്‍ മു​​​ട്ട വി​​​രി​​​ഞ്ഞി​​​റ​​​ങ്ങാ​​​ന്‍ 80 മു​​​ത​​​ല്‍ 105 ദി​​​വ​​​സം വ​​​രെ എ​​​ടു​​​ക്കു​​​മെ​​​ന്നും ഓ​​​രോ പ​​​ത്തു​​ദി​​​വ​​​സം കൂ​​​ടു​​മ്പോ​​​ഴും സ്ഥ​​​ല​​​ത്തെ​​​ത്തി നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തി വി​​​രി​​​ഞ്ഞി​റ​​​ങ്ങു​​​ന്ന പാ​​​മ്പു​​​ക​​​ളെ ഉ​​​ള്‍​ക്കാ​​​ട്ടി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​കാ​​​മെ​​​ന്നും വേ​​​ണ​​​മെ​​​ങ്കി​​​ല്‍ പ്ര​​​ദേ​​​ശ​​​ത്ത് താ​​​മ​​​സി​​​ച്ചു ത​​​ന്നെ ഇ​​​ക്കാ​​​ര്യം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​മെ​​​ന്നു​​​മു​​​ള്ള വിജയ്‌ നീലകണ്ഠന്റെ ഉറപ്പിലാണ് ഇപ്പോൾ മുട്ട വിരിയിക്കാനുള്ള തീരുമാനം ഉണ്ടായത്.

ഏകദേശം ഒന്നരയടിയോളം ഉയരത്തിലാണ് കരിയിലകള്‍ അടിച്ചുകൂട്ടി പാമ്പ് മുട്ടകളിട്ടിരിക്കുന്നത്. മുട്ടകള്‍ക്ക് കാവലിരിക്കുന്ന പെണ്‍പാമ്പിന് തുണയായി ആണ്‍പാമ്പും സമീപത്ത് തന്നെ കാവലിരിക്കുന്നതാണ് ഈ പാമ്പുകളുടെ പ്രത്യേകത. മൂന്നു മാസത്തോളം ഭക്ഷണം പൂര്‍ണ്ണമായി ഉപേക്ഷിച്ച് മുട്ടകള്‍ക്ക് കാവലിരിക്കുന്ന പെണ്‍പാമ്പ് മുട്ടകള്‍ വിരിയാന്‍ തുടങ്ങും മുമ്പ് സ്ഥലം വിടാറാണ് പതിവെന്ന് വിജയ് നീലകണ്ഠന്‍ പറഞ്ഞു.

മുട്ട കണ്ടെത്തിയ സ്ഥലത്തേക്ക് ആളുകള്‍ പോകുന്നതിന് വനം വകുപ്പ് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒ​​​മ്പ​​​താം വ​​​യ​​​സി​​​ല്‍ ത​​​ന്നെ പാ​​​മ്പു​​​ക​​​ളോ​​​ടും മൃ​​​ഗ​​​ങ്ങ​​​ളോ​​​ടും പ​​​ക്ഷി​​​ക​​​ളോ​​​ടും പ്ര​​​ണ​​​യം തു​​​ട​​​ങ്ങി​​​യ വി​​​ജ​​​യ് നീ​ല​​​ക​​​ണ്ഠ​​​ന്‍ ഇ​​​ന്ത്യ​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന 92 വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ളി​​​ല്‍ 76 ലും ​​​സ​​​ന്ദ​​​ര്‍​ശ​​​നം ന​​​ട​​ത്തി​​​യി​​ട്ടു​​ണ്ട്.

 

English summary
Neelakandan gave opportunity to hatching eggs on the king cobras, cashew farm in Kannur
topbanner topbanner

More News from this section

Subscribe by Email