Tuesday October 22nd, 2019 - 2:31:pm
topbanner

ഹിയറിംഗും ഫയറിംഗും: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കുറിച്ച് ചില കാര്യങ്ങള്‍

???????
ഹിയറിംഗും ഫയറിംഗും: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കുറിച്ച് ചില കാര്യങ്ങള്‍

 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രഥമ മത്സരങ്ങള്‍ നടന്നുവരികയാണല്ലോ. ഇവിടെ മത്സരം ഒരു സുദീര്‍ഘമായ ജനകീയ ഇടപെടലിനും അഭിപ്രായ സമന്വയത്തിനും വേദിയാണ്. ഏറ്റവും ഒടുവില്‍ മാത്രമാണ് യഥാര്‍ത്ഥ കഥാനായകന്‍ രംഗം കീഴടക്കുന്നത്, അതുവരെ ഊഹാപോഹങ്ങളുടെ മയില്‍പീലി നൃത്തം മാത്രം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എല്ലാ സംവിധാനങ്ങളെയും മുള്‍മുനയില്‍ നിര്‍ത്തി കുബേരനായ ഡൊണാഡ് ട്രംപ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അഭിപ്രായ വോട്ടിംഗില്‍ മികച്ച പ്രകടനം ആണ് കാഴ്ചവെയ്ക്കുന്നതെങ്കിലും, അത് വോട്ടായി മാറണമെന്നില്ല. കഴിവുണ്ടെന്നു പൊതുവേ ധരിച്ചിരുന്നവരാരും അത്ര മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുമില്ല. അതിനാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഒരു അനിശ്ചിതത്വം നിഴലാടുന്നുണ്ട്. മറിച്ച് ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ആദ്യമായി ഒരു ആഫ്രിക്കന്‍ അമേരിക്കക്കാരനെ പ്രസിഡന്റാക്കാന്‍ കഴിഞ്ഞു എന്നത് കൂടാതെ മറ്റൊരു ചരിത്രം കൂടി എഴുതിച്ചേര്‍ക്കാനുള്ള തയ്യാറെടുപ്പിലുമാണ്.

ഏറ്റവും ഒടുവില്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനും രംഗത്തുനിന്നു പിന്‍വാങ്ങിയതോടെ, തനിക്ക് എതിരില്ല എന്ന രീതിയീലാണ് ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാവാന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ പത്‌നിയും, മുന്‍ സ്‌റ്റേറ്റ് സെക്രട്ടറിയുമായിരുന്ന ഹിലാരി ക്ലിന്റണ്‍ തയ്യാറെടുക്കുന്നത്. ആദ്യത്തെ വനിതാ പ്രസിഡന്റ്, പ്രഥമ വനിത പ്രസിഡന്റ് ആവുന്നു, തുടങ്ങിയ വിശേഷങ്ങളാണ് ഇനിയും ഡമോക്രാറ്റിക് പാര്‍ട്ടിക്ക് സമ്മാനിക്കാനുള്ളത്. ഇത്തരം ഒരു വീരഗാഥ രചിക്കാനുള്ള പുറപ്പാടിനിടയിലാണ് ഗ്രാന്റ് ഓള്‍ഡ് പാര്‍ട്ടിയെന്നു അവകാശപ്പെടുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒരു പുതിയ അടവു പുറത്തിറക്കിയത്.

ഹിലാരി ക്ലിന്റണ്‍ സ്‌റ്റേറ്റ് സെക്രട്ടറി ആയിരുന്ന കാലത്ത് 2012ല്‍ ലിബിയയിലെ ബംഗാഡിയില്‍ അമേരിക്കന്‍ സ്ഥാനപതി സ്ഥാപനം ആക്രമിക്കപ്പെടുകയും, അമേരിക്കന്‍ സ്ഥാനപതിയായിരുന്ന ക്രിസ് സ്റ്റീവന്‍സ് ദാരുണമായി കൊല ചെയ്യപ്പെടുകയും ചെയ്തു. ഇവിടെ വന്ന സുരക്ഷാ വീഴ്ചകളും ഹിലാരി ക്ലിന്റണ്‍ നടത്തിയ ഇമെയില്‍ സന്ദേശങ്ങള്‍ സ്വകാര്യ സന്ദേശങ്ങളുമായി കൂട്ടിക്കുഴച്ചതും വന്‍ പിടിപ്പുകേടാണെന്നു സ്ഥാപിച്ചെടുക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേധാവിത്വമുള്ള കോണ്‍ഗ്രസ്, സെലക്ട് കമ്മിറ്റിയെ നിയോഗിച്ചു.

Read more topics: hillary, american election
English summary
hillary bengazhi about american election
topbanner

More News from this section

Subscribe by Email