Monday November 19th, 2018 - 12:05:am
topbanner

കലോത്സവപ്രതിഭകൾക്ക് എന്ത് സംഭവിക്കുന്നു: കാരണം വ്യക്തമാക്കി മുൻ കലാതിലകം

NewsDesk
കലോത്സവപ്രതിഭകൾക്ക് എന്ത് സംഭവിക്കുന്നു: കാരണം വ്യക്തമാക്കി മുൻ കലാതിലകം

ത്യശൂര്‍: ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിനിന് ഏറെ ബുദ്ധിമുട്ടുന്നതു കൊണ്ടാണ് കലോത്സവം കഴിയുന്നതോടെ പ്രതിഭകളെ കാണാതാകുന്നതെന്ന് പ്രമുഖ വയലിസിസ്റ്റ് ഡോ. ഭവ്യ ലക്ഷ്മി പറഞ്ഞു. കലോത്സവ വേദിയിലെ കേരള ഓണ്‍ലൈന്‍ ന്യൂസ് പവലിന്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ജോലി ഉള്‍പ്പടെ കാര്യങ്ങള്‍ നേടുന്നതിന് കലാ രംഗത്ത് തുടരുന്നത് ബുദ്ധിമുട്ടാകുന്നതാണ് പ്രതിഭകള്‍ രംഗം വിടുന്നത്.വളരെ ഏറെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുകയും ചെയ്യുന്നുണ്ടന്നും അവര്‍ പറഞ്ഞു.

1993ല്‍ ത്യശൂരില്‍ നടന്ന കലോത്സവത്തില്‍ കലാതിലകം ആയിരുന്നു ഡോ.ഭവ്യ ലക്ഷ്മി.33-ാംമത് മലോത്സവത്തില്‍ 33 പോയിന്റ് നേടിയാണ് പട്ടം ചാര്‍ത്തിയത്.ന്യത്ത ഇനങ്ങളില്‍ പങ്കെടുക്കാതെയാണ് ഇത്രയും പോയിന്റ് നേടി കലാ തിലകമായി. ഡോ. ഭവ്യലക്ഷ്മി സ്ഥാപിച്ച റെക്കാര്‍ഡ് ഇന്നുവരെ ആര്‍ക്കും തിരുത്താനായിച്ചില്ല. ശാസ്ത്രീയ സംഗീതത്തില്‍ രണ്ടാം സ്ഥാനം എഗ്രേഡോടെയും വയലിനും മ്യദംഗത്തിലും ഓന്നാം സ്ഥാനം എ ഗ്രേഡോടെയും കഥകളി സംഗീതത്തില്‍ നാലാം സ്ഥാനം എ ഗ്രേഡോടെയും നേടിയയാണ് ചരിത്രത്തില്‍ ഇടം പിടിച്ചത്.

ഡോ.ഭവ്യ ലക്ഷ്മിയുടെ വിജയത്തോടെയാണ് കോഴിക്കോട് സ്വര്‍ണ്ണക്കപ്പില്‍ മുത്തമിടാന്‍ തുടങ്ങിയത്.തനിക്ക് പിന്നാലെ എത്തിയവരും ആ പരമ്പര്യം കാത്ത് സൂക്ഷിക്കുന്നതിലുള്ള നന്ദി രേഖപ്പെടുത്തുന്നതിനും അവര്‍ മറന്നില്ല. തന്റെ ഗുരുവായ രാജേന്ദ്രന്‍ മാഷിന്റെ ക്യതികള്‍ ഒരു സി ഡിയാക്കണമെന്നാണ് ഡോ.ഭവ്യലക്ഷമിയുടെ ഏറ്റവും വലിയ ആഗ്രഹം.ഇതിനായുള്ള ശ്രമങ്ങള്‍ തുടങ്ങി.

ഇതിന് പരിപൂര്‍ണ്ണ സഹകരണവുമായി ഭര്‍ത്താവ് സജിത്ത് എ നായര്‍ കൂടെയുണ്ട്.സജിത്ത് സൗണ്ട് എഞ്ചിനിയറാണ്. സ്വന്തം സ്റ്റുഡിയോയിലാണ് ഭവ്യ ലക്ഷമിയുടെ സി.ഡിയുടെ എഡിറ്റിംഗ് നടത്തുന്നത്. ക്ലാസിക്കല്‍ വോക്കല്‍ കച്ചേരിയിലും വയലിനും ആണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത് '

കാലോത്സവങ്ങള്‍ ഉത്സവമാക്കണമെന്ന് ആഹ്വാനം ചെയ്ത മന്ത്രിയോട് അഭിനന്തിക്കുന്നതായും. നൃത്തം കൊണ്ട് മാത്രം കലോത്സവത്തില്‍ പട്ടം നേടാന്‍ പറ്റൂ എന്നുള്ളത് മിഥ്യാധാരണയാണ്. ഇപ്പാഴും രക്ഷിതാക്കളും അധ്യാപകരും പരിശീലകരും താരമാകാന്‍ നൃത്ത ഇനങ്ങളില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധിക്കുന്നത് ഇതിനുള്ള ഉത്തമ തെളിവാണെന്നും ഡോ.ഭവ്യ ലക്ഷ്മി പറഞ്ഞു.

Read more topics: school kalolsavam 2018, Thrissur,
English summary
doctor bhavya lakshmi kalathilakam
topbanner

More News from this section

Subscribe by Email