പ്രിൻസി.പി
എന്തു കിട്ടിയാലും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നവരായി മറിയവരാണു നാം. എന്നാല്‍ വ്യത്യസ്ഥമായൊരു അനുഭവം പങ്കുവെച്ചുകൊണ്ടുളള പ്രശസ്ത പ്രൊഫഷണല്‍ ഡാന്‍സ് കോറിയോഗ്രാഫുമായ കൊയിലാണ്ടി പന്തലായനി ചെറിയാലത്ത് വീട്ടിൽ ഷമ്നാസിന്റെ എഫ് ബി പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്.
അയല്‍വക്കക്കാരായ രണ്ടു സമുദയക്കാരുടെ സാഹോദര്യം വിളിച്ചു പറയുന്ന പോസ്റ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഷമ്നാസിന്റെ വീടിനു സമീപത്തെ ചെറിയാല രാജന് ലത ദമ്പതികളുടെ മകള്‍ ആതിരയുടെ വിവാഹവുമായി പ്രധാനപ്പെട്ട ഒരു ചടങ്ങ് തന്റെ ഉമ്മയുടെ ആഗ്രഹപ്രകാരം തങ്ങളുടെ ആചാരപ്രകാരവും നടത്താന്‍ സമ്മതിച്ചതും നടത്തിയതുമായ വിവരങ്ങളാണ് പോസ്റ്റിലുളളത്. ഇന്നും ജാതി മത കെട്ടുകള്‍ സൃഷ്ടിക്കുന്നവര്‍ക്കു തിരിച്ചറിവിനായും ഇവരുടെ സ്നേഹബന്ധം തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ലായെന്നും വിളിച്ചു പറയുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:-
'എന്റെ ഉമ്മയുടെ ആഗ്രഹമായിരുന്നു ആതിര മോളുടെ കല്യാണത്തിന് മൈലാഞ്ചി കല്യാണം ഞങ്ങളുടെ വീട്ടിൽ വെച്ച് നടത്തണം എന്ന് . ആഗ്രഹം ചെറിയാല രാജേട്ടനും ലതേച്ചി യും കൂടി സമ്മതം മൂളിയപോൾ വീട്ടിൽ നിന്ന് മൈലാഞ്ചിയും ഇട്ടു ഒപ്പന മുട്ടി മണവാട്ടിയെ തട്ടമിട്ടു കല്യാണവീട്ടിൽ എത്തിച്ചപ്പോൾ ഉമ്മയുടെ ആഗ്രഹം മാത്രമല്ല അവിടെ പൂവണിഞ്ഞത് ഇന്നും ജാതി മത കെട്ടുകൾ സൃഷ്ടി ക്കുന്നവർക്കുന്നവർ തിരിച്ചറിയുക തന്നെ യായിരുന്നു ഇവിടെ നമ്മുടെ സ്നേഹബന്ധo തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല എന്ന് .......'
മതത്തിന്റെ പേരിൽ മുഖം കറുപ്പിക്കുന്നവരും വേർതിരിവുകൾ സൃഷ്ട്ടിക്കുന്നവരും കാണണം.. അറിയണം.. മനുഷ്യന്റെ മതം സ്നേഹമാണെന്നു നമ്മളെ പഠിപ്പിക്കുന്ന ഇത്തരം കാഴ്ചകൾ.