Saturday April 21st, 2018 - 3:25:pm
topbanner

ആലപ്പുഴ: ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ മൃതദേഹം ഖബറില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി

rajani v
ആലപ്പുഴ: ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ മൃതദേഹം ഖബറില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി

തൃക്കുന്നപ്പുഴ പല്ലന പുത്തന്‍ പൊറുതിയില്‍ ഇര്‍ഷാദിന്റെ ഭാര്യ ഷക്കീല (33)യുടെ മൃതദേഹമാണ് ഇന്ന് വന്‍ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തില്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ഷക്കീല ആത്മഹത്യ ചെയ്തത്. ഷക്കീലയും, ഭര്‍ത്താവ് ഇര്‍ഷാദുമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്നും, കുറെ നാളുകളായി ഇവരുടെ സ്വന്തം വീട്ടിലായിരുന്നു താമസമെന്നും പറയപ്പെടുന്നു.

ഭര്‍ത്താവ് ഫോണില്‍ സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് മൂന്ന് കുട്ടികളുടെ മാതാവായ ഷക്കീല കിടപ്പുമുറിയില്‍ കയറി തൂങ്ങി മരിച്ചത്. തുടര്‍ന്ന് മൃതദേഹം കബറടക്കി. വിവരമറിഞ്ഞ് പോലീസ് എത്തി പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ ഒരു വിഭാഗം എതിര്‍ത്തു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി 7.30 ന് റസ്റ്റ്ഹൗസില്‍ നടത്തിയ രണ്ടാം വട്ട ചര്‍ച്ചയില്‍ മതപണ്ഡിതന്മാരുടെ നേതൃത്വത്തില്‍ മഹല്ല് കമ്മിറ്റി കൂടി തീരുമാനമറിയിക്കാം എന്ന സമുദായ പ്രതിനിധികളുടെ ഉറപ്പ് മാത്രമാണുണ്ടായത്. പോസ്റ്റ്‌മോര്‍ട്ടം നടത്താതെ ഖബറക്കിയ മൃതദേഹം വീണ്ടെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്ത് നിയമം നടപ്പാക്കണമെന്ന നിലപാടില്‍ പോലീസും, കബറടക്കിയ മൃതദേഹം തിരികെയെടുക്കുന്നത് അനുവദിക്കില്ലെന്ന നിലപാടില്‍ പള്ളി ഭാരവാഹികള്‍ ഉള്‍പ്പെടെ സമുദായാംഗങ്ങളില്‍ ഒരു വിഭാഗവും നിലപാടെടുത്തതാണ് പ്രശ്‌നം സങ്കീര്‍ണ്ണമാക്കിയത്.

സംഭവത്തിന് ശേഷം പോലീസില്‍ അറിയിക്കാതെ വീട്ടുകാര്‍ മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പുള്ള ചടങ്ങുകള്‍ നടത്തുന്നതിനിടെ നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃക്കുന്നപ്പുഴ പോലീസ്, ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ വി.ഹരികുമാര്‍ എന്നിവര്‍ സംഭവസ്ഥലതെത്തി.അസ്വഭാവിക മരണമായതിനാല്‍ പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹകരിക്കണമെന്ന് ആര്‍.ഡി.ഒയും പോലീസും അഭ്യര്‍ത്ഥിച്ചുവെങ്കിലും വീട്ടുകാരും സമുദായാംഗങ്ങളും സമ്മതിച്ചില്ല.

ആര്‍ക്കും പരാതിയില്ലെന്നും, മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ മൃതദേഹം വിട്ടു നല്‍കില്ലെന്ന നിലപാടെടുത്തതോടെ അധികൃതര്‍ കുഴങ്ങി. സംഭവം പുറം ലോകമറിഞ്ഞതോടെ വിവാദമായി.തുടര്‍ന്ന് 7 ന് തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനില്‍ വെച്ച് സമുദായാംഗങ്ങളും പോലീസ് റവന്യൂ അധികൃതരുമായി ചര്‍ച്ച നടന്നെങ്കിലും ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ബന്ധപ്പെട്ടവര്‍ ഉറച്ചു നിന്നതോടെ പ്രശ്‌ന പരിഹാരം പാളി.

8 ന് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നും വന്‍ പോലീസ് സംഘം, ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തൃക്കുന്നപ്പുഴയിലെത്തിയതോടെ പള്ളിയിലും ,പരിസരത്തും സമുദായാംഗങ്ങള്‍ സംഘടിച്ചത് സംഘര്‍ഷ ഭീതി ജനിപ്പിച്ചു.

ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജില്ലാ കളക്ടര്‍ ടി.വി.അനുപമ, ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പള്ളി കമ്മറ്റി അധികൃതര്‍ മൃതദേഹം പുറത്തെടുക്കാന്‍ അനുമതി നല്‍കിയത്.

 

Read more topics: death case, repostmortum
English summary
death case repostmortum

More News from this section

Subscribe by Email