topbanner
Friday March 24th, 2017 - 3:41:pm
topbanner

കുഞ്ഞുമായെത്തി യുവാവും യുവതിയും ജ്വല്ലറിയില്‍ നിന്നും 4 പവന്‍ മോഷ്ടിച്ചു

NewsDesk
കുഞ്ഞുമായെത്തി യുവാവും യുവതിയും ജ്വല്ലറിയില്‍ നിന്നും 4 പവന്‍ മോഷ്ടിച്ചു

പാലക്കാട്: ജിബി റോഡിലെ ചിലങ്ക ജ്വല്ലറിയില്‍ നിന്നും കുഞ്ഞുമായെത്തിയ യുവാവും യുവതിയും ചേര്‍ന്ന് നാലു പവന്‍ സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞു.

കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെയായിരുന്നു ആസൂത്രിത മോഷണം. സംഭവത്തെക്കുറിച്ച് ജീവനക്കാര്‍ പറയുന്നത് ഇങ്ങനെയാണ്. ജ്വല്ലറിയിലെത്തിയ യുവാവും യുവതിയും ചെറിയ സ്വര്‍ണമാല, കമ്മല്‍, മോതിരം എന്നിങ്ങനെ നാലുപവന്റെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി.

ബില്‍ അടയ്ക്കാനായി എടിഎം കാര്‍ഡ് നല്‍കിയെങ്കിലും സൈ്വപിങ് യന്ത്രം വഴി പണം ഈടാക്കാനായില്ല. ഇതിനിടെ ഒപ്പമുണ്ടായിരുന്ന സ്ത്രീ കുഞ്ഞിനെയുമെടുത്ത് പുറത്തേക്കു പോയി. ഇവരുടെ കൈയ്യിലായിരുന്നു സ്വര്‍ണം.

ഈ സമയമത്രയും യുവാവ് ജ്വല്ലറിക്കുള്ളില്‍ ഇരിക്കുകയായിരുന്നതിനാല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയില്ല. എടിഎം കാര്‍ഡ് വഴി പണം സ്വീകരിക്കാനാകുന്നില്ലെന്നു ജ്വല്ലറിക്കാര്‍ അറിയിച്ചതോടെ ഭാര്യയുടെ പക്കലുള്ള കാര്‍ഡ് വാങ്ങിവരാമെന്നു പറഞ്ഞു യുവാവ് പുറത്തേക്കിറങ്ങി.

ഉടന്‍ സമീപത്തു നിര്‍ത്തിയിരുന്ന കാറില്‍ കയറി കടന്നുകളയുകയായിരുന്നു. ഇയാള്‍ തിരിച്ചുവരാതായതോടെയാണ് ജ്വല്ലറിക്കാര്‍ക്ക് തട്ടിപ്പു മനസ്സിലായത്. സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയില്‍ ഇവരുടെതടക്കമുള്ള ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇവ പൊലീസിനു കൈമാറി.

ഇന്നലെ തട്ടിപ്പു നടത്തിയ സ്ത്രീയും പുരുഷനും മുന്‍പും സമീപത്തെ ജ്വല്ലറികളില്‍ എത്തിയിരുന്നതായും സംശയിക്കുന്നുണ്ട്. ഏകദേശം 88,000 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായാണു വിലയിരുത്തല്‍. പരാതി ലഭിച്ചതോടെ പൊലീസ് അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചടക്കം പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. മലയാളം സംസാരിക്കുന്ന ഇവര്‍ ഇടയ്ക്കിടെ തമിഴ്‌വാക്കുകളും ഉപയോഗിച്ചിരുന്നതായി ജ്വല്ലറി ജീവനക്കാര്‍ പൊലീസിനോടു പറഞ്ഞു. നോര്‍ത്ത് എസ്‌ഐ ആര്‍.രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ഇതിനു തൊട്ടടുത്ത ജ്വല്ലറിയില്‍ മാസങ്ങള്‍ക്കു മുന്‍പു ഉത്തരേന്ത്യന്‍ സ്വദേശികള്‍ കൂട്ടത്തോടെ എത്തി ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് പട്ടാപ്പകല്‍ 55 പവന്‍ സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞിരുന്നു.

 

English summary
daylight robbery at palakkad jewellery
topbanner topbanner

More News from this section

Subscribe by Email