Wednesday June 20th, 2018 - 10:10:pm
topbanner
Breaking News

അറ്റ്‌ലസ്‌ രാമചന്ദ്രന്‍; വര്‍ത്തമാനം, ചരിത്രം

NewsDesk
അറ്റ്‌ലസ്‌ രാമചന്ദ്രന്‍; വര്‍ത്തമാനം, ചരിത്രം

53 ബില്ല്യണ്‍ ദിര്‍ഹം വിവിധ യു.എ.ഇയിലെ ബാങ്കുകളില്‍ നിന്നായി കടമെടുത്ത്‌ തിരിച്ചടയ്‌ക്കാത്തതിന്റെ പേരില്‍ കോടതി മൂന്നുവര്‍ഷത്തേക്ക് ശിക്ഷിച്ച അറ്റ്‌ലസ്‌ രാമചന്ദ്രന്‍ ഒരു കാലത്ത്‌ ലോകവ്യവസായികളില്‍ പ്രമുഖനായിരുന്നു. അറ്റ്‌ലസിനെ ലോകമെമ്പാടും അറിയപ്പെടുന്ന വ്യവസായിക സാമ്രാജ്യമാക്കി മാറ്റാന്‍ രാമചന്ദ്രന്‌ കഴിഞ്ഞിരുന്നു.

അറ്റ്‌ലസിന്റെ ചരിത്രം

ഡോ. എം.എം. രാമചന്ദ്രന്‍ എന്ന അറ്റ്‌ലസ്‌ രാചന്ദ്രനെ ലോകത്തെ ഏറ്റവും ശക്തരായ 100 ഇന്ത്യക്കാരില്‍ ഒരാളായി ജി.സി.സി (ഗള്‍ഫ്‌ കോ-ഓപ്പറേഷന്‍ കണ്‍ട്രീസ്‌) തെരഞ്ഞെടുത്തിരുന്നു. 1980കളില്‍ കുവൈത്ത്‌ സിറ്റിയില്‍ ആരംഭിച്ച ജ്വല്ലറിയാണ്‌ രാമചന്ദ്രന്റെ ബിസിനസിലേക്കുള്ള കാല്‍വെപ്പ്‌. അവിടെ നിന്നും 50നു മുകളില്‍ സ്ഥാപനങ്ങളുള്ള ബിസിനസ്‌ ശൃംഖലയായി അറ്റ്‌ലസ്‌ വളര്‍ന്നു. ഗള്‍ഫ്‌ രാഷ്ട്രങ്ങളിലുടനീളം ബ്രാഞ്ചുകളുള്ള ആദ്യ ജ്വല്ലറിയായിരുന്നു രാമചന്ദ്രന്റെ സ്വന്തം അറ്റ്‌ലസ്‌.

ജനങ്ങളോട്‌ വിശ്വാസ്യത പുലര്‍ത്താനായി പരസ്യങ്ങളില്‍ അന്നന്നത്തെ സ്വര്‍ണ്ണവില പ്രദര്‍ശിപ്പിക്കുന്ന സമ്പ്രദായം തുടങ്ങി വച്ചത്‌ അറ്റ്‌ലസാണ്‌. ഇന്ന്‌ പല പ്രമുഖ ജ്വല്ലറികളും ഈ രീതി തുടര്‍ന്നുപോരുന്നു.atlas-Ramachandran-dubai-jail

1980കളുടെ അവസാനത്തോടെ അറ്റ്‌ലസ്‌, സിനിമാ നിര്‍മ്മാണരംഗത്തേക്കും കടന്നു. വൈശാലി, വാസ്‌തുഹാര, ധനം, സുകൃതം തുടങ്ങിയ സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചു.

കൂടാതെ 2000മാണ്ടോടെ ആരോഗ്യ പരിപാലന രംഗത്ത്‌ അറ്റ്‌ലസ്‌ ഹെല്‍ത്ത്‌ കെയര്‍, റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ അറ്റ്‌ലസ്‌ ഗോള്‍ഡ്‌ ടൗണ്‍ഷിപ്പ്‌ എന്നീ സ്ഥാപനങ്ങളും തുടങ്ങിയതൊടെ ബിസിനസ്‌ രംഗത്തെ അതികായരിലൊരാളായി രാമചന്ദ്രന്‍ ഉയര്‍ന്നു.

പരസ്യനിര്‍മ്മാണത്തിനും ഫോട്ടോഗ്രഫിക്കുമായുള്ള സ്റ്റുഡിയോകളും അറ്റ്‌ലസിന്‌ സ്വന്തമായുണ്ടായിരുന്നു. 2010ല്‍ ‘ഹോളിഡേയ്‌സ്‌’ എന്ന മലയാളസിനിമയിലൂടെ സംവിധാനത്തിലും പയറ്റിനോക്കി രാമചന്ദ്രന്‍.

atlas-Ramachandran-dubai-jail2015 ഫെബ്രുവരില്‍ അറ്റ്‌ലസിന്റെ വിവിധ ജ്വല്ലറികളിലും രാമചന്ദ്രന്റെ മൂന്നു വീടുകളിലുമായി ഇന്ത്യന്‍ ഇന്‍കം ടാക്‌സ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ നടത്തിയ റെയ്‌ഡില്‍ 30 കോടിയോളം രൂപ അറ്റ്‌ലസ്‌ ടാക്‌സ്‌ വെട്ടിപ്പു നടത്തിയതായാണ്‌ സംശയിക്കുന്നത്‌.

തുടര്‍ന്ന്‌ അറ്റ്ലസ് സ്ഥാപനങ്ങളുടെ പേരില്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനെതുടര്‍ന്ന് ദുബായിലെ റിഫ, ബര്‍ദുബായി, നായിഫ് എന്നീപോലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് 2015 ഓഗസ്റ്റ് 23ന് രാമചന്ദ്രനെ പോലീസ് അറസ്റ്റു ചെയ്തത്.

എന്നാൽ സെക്യൂരിറ്റി ചെക്ക് മടങ്ങിയതിന്‍റെ പേരില്‍ ഒരു ബാങ്ക് നല്‍കിയ കേസിലായിരുന്നു അറസ്റ്റിലായെങ്കിലും പിന്നീട് വായ്പയെടുത്ത മറ്റു ബാങ്കുകള്‍ കൂടി പരാതിയുമായെത്തി. ഇതില്‍ ഭൂരിപക്ഷം ബാങ്കുകളും ഒത്തുതീര്‍പ്പിനു തയ്യാറായതോടെയാണ് 18മാസമായി ജയിലില്‍ കഴിയുന്ന അറ്റ്ലസ് രാമചന്ദ്രന് പുറത്തേക്കുള്ള വഴിയൊരുങ്ങുന്നത്.atlas-Ramachandran-dubai-jail

ഇനി രണ്ടു ബാങ്കുകള്‍ കൂടി സഹകരിച്ചാല്‍ ജയില്‍ മോചനം എളുപ്പത്തിലാകും. ഇതിന് കടങ്ങള്‍ വീട്ടാനുള്ള സമയം അനുവദിക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടാന്‍ കേന്ദ്രത്തെ സമ്മര്‍ധം ചെലുത്തണമെന്നു പറഞ്ഞുകൊണ്ട് സംസ്ഥാനസര്‍ക്കാരിനുനല്‍കിയ അപേക്ഷയില്‍ ഉടന്‍ അനുകൂല സമീപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ടവര്‍.

ഒമാനിലെ അറ്റലസിന്‍റെ രണ്ടു ആശുപത്രികള്‍ വിറ്റുലഭിക്കുന്ന തുകയില്‍ നിന്ന് ആദ്യഘഡു നല്‍കി ബാങ്കുകളുമായി ഒത്തു തീര്‍പ്പിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രമുഖ വ്യവസായി ബിആര്‍ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എന്‍.എം.സി ഗ്രൂപ്പ് ആശുപത്രികളെടുക്കാന്‍ മുന്നോട്ട് വന്നതാണ് ആശ്വാസമായത്. ഈ സാഹചര്യത്തില്‍ രാമചന്ദ്രന് പുറത്തിറങ്ങാന്‍ കഴിഞ്ഞാല്‍ കടങ്ങള്‍ വീട്ടാനാകുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ബാങ്കുകള്‍ ഒത്തു തീര്‍പ്പിനു തയ്യാറായതെന്നാണ് വിവരം.atlas jewllery, Atlas Ramachandran,

 

 

 

Read more topics: atlas Ramachandran, uae, jail,
English summary
atlas Ramachandran The Titan behind Atlas

More News from this section

Subscribe by Email