Monday April 22nd, 2019 - 5:53:am
topbanner
topbanner

താന്‍ എന്ത് ലോക തോല്‍വിയാണ് സുധീരാ...

സ്വന്തം ലേഖകൻ
താന്‍ എന്ത് ലോക തോല്‍വിയാണ് സുധീരാ...

സ്വന്തം ലേഖകൻ

ദില്ലിയില്‍ പൊടിപാറിയ സീറ്റ് ചര്‍ച്ചയുദ്ധങ്ങള്‍ അവസാനിക്കുമ്പോള്‍ മണ്ണുതിന്നുന്ന തല കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ തന്നെ. കെപിസിസി അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ചിലപ്പോള്‍ ഇതിലും വലിയ ഒരു പരാജയം സുധീരന്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ടാകില്ല. അഭിമാനം ഉണ്ടെങ്കില്‍ ആരായാലും രാജിവച്ച് പോകും എന്നാണ് സുധീരന്റെ ഈ തോല്‍വിയെക്കുറിച്ച് രാഷ്ട്രീയവൃത്തങ്ങള്‍ അടക്കം പറയുന്നത്.

സ്ഥിരം വഴിക്ക് ഒഴുകിയിരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ ഗതിമാറ്റമാണ് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി വിഎം സുധീരന്റെ രംഗപ്രവേശം. ഐ, എ എന്ന രീതിയില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഈ മാറ്റം വരുത്താന്‍ കാരണഭൂതന്‍ സോണിയ രാഹുല്‍മാരുടെ താല്‍പ്പര്യവും ഉണ്ടെന്നായിരുന്നു കേള്‍വി. എന്നാല്‍ ഇച്ഛയ്ക്ക് അനുസരിച്ചല്ലാതെ കഴിഞ്ഞ 10 കൊല്ലത്തിനിടയില്‍ ഉമ്മന്‍ചാണ്ടിക്ക് പറ്റിയ ഏക പിഴവാണ് സുധീരന്റെ അദ്ധ്യക്ഷ സ്ഥാനം. എന്നാല്‍ ആ പിഴവില്‍ നിന്നും ഒരിക്കലും ആരും ലാഭം ഉണ്ടാക്കുവാന്‍ ഉമ്മന്‍ചാണ്ടി എന്ന തന്ത്രഞ്ജനോ, എ ഗ്രൂപ്പോ സമ്മതിച്ചില്ല. രമേശിന്റെ ഐ ഗ്രൂപ്പിനെ പലപ്പോഴും തങ്ങളുടെ സുധീര വധങ്ങള്‍ക്ക് കൂട്ടുകക്ഷിയാക്കുവാനും ഉമ്മന്‍ചാണ്ടിക്കും ഗ്രൂപ്പിനും സാധിച്ചു എന്നതാണ് സത്യം.

ബാര്‍, ഭൂമി ഇടപാടുകള്‍, അഴിമതി, ആരോപണങ്ങള്‍ എല്ലാത്തിലും സുധീരനെ കടത്തിവെട്ടാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞു. എന്നാല്‍ അവസാന ഘട്ടത്തില്‍ വലിയോരു പാരയുമായണ് സുധീരന്‍ ഇറങ്ങിയത്. ഒന്നിക്കല്‍ ഉമ്മന്‍ചാണ്ടിക്ക് ഒപ്പമുള്ള കോക്കസിനെ തകര്‍ക്കുക അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയെ തന്നെ ലക്ഷ്യമാക്കുക എന്നതായിരുന്നു സുധീരന്റെ ലക്ഷ്യം. അധികാരമുള്ള കോണ്‍ഗ്രസുകാരന് ചുറ്റും ഒരു വിശ്വസ്ത സംഘം പ്രത്യക്ഷമാകും, കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഒറ്റയാനായിരുന്ന സുധീരനും ഇത്തരം ഒരു വിശ്വസ്തപടയെ ചെറിയ കാലത്തില്‍ സൃഷ്ടിച്ചെടുത്തു എന്ന് തന്നെ പറയാം.. ടിഎന്‍ പ്രതാപന്‍, എപി അനില്‍കുമാര്‍ തുടങ്ങിയവരോക്കെ ഇതില്‍പ്പെടും. തന്റെ പിന്നിലുള്ളവര്‍ക്കും സീറ്റ് വാങ്ങികൊടുക്കുക എന്നതും സുധീരന്റെ 'ഗറില്ല' പ്പോരിന്റെ ലക്ഷ്യമായിരുന്നു.

വിദ്യാര്‍ത്ഥി, വനിത,യുവ പ്രതിനിത്യം ഇല്ലെന്ന വാദം ഉയര്‍ത്തി നിരന്തരം മത്സരിക്കുന്നവരെ പിടിച്ച്, അതിലൂടെ ഈ ബഹുജന സംഘടനകളുടെ പിന്തുണയും ലഭിക്കും എന്ന് സുധീരന്‍ കരുതി. കേരളത്തില്‍ ആദ്യഘട്ടത്തില്‍ നടന്ന സീറ്റുചര്‍ച്ചകളില്‍ തന്നെ സിറ്റിംഗ് എംഎല്‍എമാരുടെ സീറ്റില്‍ പോലും ഒന്നില്‍ കൂടുതല്‍ പേരുകള്‍ ഉയര്‍ത്തി സുധീരന്‍ ഗ്രൂപ്പുകളെ ഞെട്ടിച്ചു, മത്സരിക്കാന്‍ ഇല്ലെന്ന ടിഎന്‍ പ്രതാപന്റെ കത്തുവച്ച് പ്രതിപക്ഷത്ത് വിഎസിന് കുത്ത് കൊടുത്തെങ്കിലും, ശരിക്കും സുധീരന്‍ കോണ്‍ഗ്രസിലെ ചിലര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. സുധീരന്റെ പാനലുകള്‍ എത്തിയതോടെ ഇവിടെ തീരുമാനം ആകാതെ ചര്‍ച്ച ദില്ലിയിലേക്ക് നീങ്ങി.

എന്നാല്‍ പതിവുപോലെ എ ഗ്രൂപ്പിലെ ബുദ്ധിരാക്ഷസന്മാര്‍ ഇറങ്ങി, സുധീരന് എതിരെ ഐയുമായി ചേര്‍ന്ന് വിശാല താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഒന്നിക്കാനുള്ള തീരുമാനം എടുത്തു. ദില്ലിയിലേക്ക് ചര്‍ച്ച നീണ്ടപ്പോള്‍ എകെ ആന്റണിയുടെ പിന്തുണ നേടിയെടുത്താണ് സുധീരന്‍ വീണ്ടും നിലപാടുകള്‍ മുറുക്കിയത്, ആരോപണവിധേയരും, ആദര്‍ശവും ഏറ്റുമുട്ടി. ആന്റണി വഴി രാഹുല്‍ ഗാന്ധിയിലേക്ക് സുധീരന്‍ കമ്യൂണിക്കേഷന്‍ നടത്തിയെന്നാണ് ദില്ലിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ആരോപണ വിധേയരെ മാറ്റണമെന്ന് സുധീരന്‍ ഉറച്ചുനിന്നു, എന്നാല്‍ ഉമ്മന്‍ചാണ്ടിയും വിട്ടില്ല. അതിനിടയില്‍ അനുരഞ്ജന റോള്‍ കളിച്ച ചെന്നിത്തലയോട് ഉമ്മന്‍ചാണ്ടി ക്ഷുഭിതനായി, തന്റെ കാലിന്‍ ചുവട്ടിലെ മണ്ണും ഒലിച്ച് പോകും എന്ന് ചെന്നിത്തലയോട് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതോടെ ചെന്നിത്തല തന്ത്രപൂര്‍വ്വമായി നില സ്വീകരിച്ചു.

അതിനിടയില്‍ സുധീരന്‍ ആയുധമാക്കിയിരുന്ന ടിഎന്‍ പ്രതാപന് സീറ്റ് ഒപ്പിച്ച് കൊടുക്കാന്‍ സുധീരന്‍ താല്‍പ്പര്യം കാണിച്ചെങ്കിലും, പിതൃശൂന്യമായ കത്തും അതിനെതുടര്‍ന്നുള്ള വിവാദങ്ങളും ടിഎന്‍ പ്രതാപന്റെ കയ്പമംഗലം സ്വപ്‌നങ്ങള്‍ തകര്‍ത്തു. ഈ കത്ത് ആദ്യം വന്നത് ഏത് മാധ്യമത്തിലാണ് എന്ന് അറിഞ്ഞാല്‍ തന്നെ പ്രതാപനെ കൃത്യമായി ഒതുക്കിയത് ആരെന്ന് വ്യക്തം. ഉമ്മന്‍ചാണ്ടിക്കെതിരെ പോര്‍മുഖം തുറന്നതോടെ നാട്ടില്‍ നിന്നും ലിസ്റ്റാക്കി കൊണ്ടുവന്ന തന്നോടൊപ്പമുള്ളവര്‍ക്ക് ഒരു സീറ്റ് പോലും വാങ്ങി കൊടുക്കാന്‍ സുധീരന് അയില്ല,

വിജയസാധ്യതയല്ല, ഗ്രൂപ്പ് തന്നെയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മാനദണ്ഡം എന്ന് സ്‌ക്രീനിങ്ങ് കമ്മിഷന്‍ തീരുമാനിച്ചപ്പോള്‍. ഗ്രൂപ്പ് സമവാക്യം പൊളിക്കാനുള്ള സുധീരന്റെ ശ്രമം നടപ്പായത് ചുരുക്കം മണ്ഡലങ്ങളില്‍ മാത്രം. സതീശന്‍ പാച്ചേനി, പി.എം സുരേഷ് ബാബു, വി.ടി ബല്‍റാം , രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയ സുധീരന്‍ അനുകൂലികള്‍ക്ക് മാത്രമാണ് സീറ്റുറപ്പായത്. കെ.പി. അനില്‍ കുമാര്‍,വി.വി പ്രകാശ് , സിദ്ധിഖ് പന്താവൂര്‍, നെയ്യാറ്റിന്‍കര സനല്‍ എന്നിവരെ ഗ്രൂപ്പ് സഖ്യം വെട്ടി നിരത്തി.

ഇതിന് പിന്നാലെ രാഹുല്‍ഗാന്ധിക്ക് പോലും വഴങ്ങാതെ ഉമ്മന്‍ചാണ്ടി സ്വന്തം സഹപ്രവര്‍ത്തകര്‍ക്കായി ഉറച്ച് നിന്നതോടെ ആദര്‍ശ ധീരന്റെ അവസാന കച്ചിതുരുമ്പും വിട്ടു. ദില്ലിയില്‍ നിന്ന് പോരും മുന്‍പ് ഉമ്മന്‍ചാണ്ടി പാതിരയ്ക്ക് എകെ ആന്‌റണിയുമായി നടത്തിയ കൂടികാഴ്ചയാണ് നിര്‍ണ്ണായകമായത്. വിജയസാധ്യത എന്നത് ആന്റണിയെ ബോധ്യപ്പെടുത്തിയ ഉമ്മന്‍ചാണ്ടി. എകെ ആന്റണിവഴി സുധീരന് കിട്ടിയ പ്രോത്സാഹനം ഒരു രാത്രികൊണ്ട് ഇല്ലാതാക്കി. എകെ ആന്റണി വഴി രാഹുല്‍ഗാന്ധിയെ നിലപാട് അറിയിക്കാനും ഉമ്മന്‍ചാണ്ടിക്ക് സാധിച്ചു. അതിനാല്‍ രാവിലെ ദില്ലിയില്‍ നിന്നും മടങ്ങിയ ഉമ്മന്‍ചാണ്ടി കേരളത്തിലിരുന്ന് ദില്ലിയിലുള്ള സുധീരന്റെ പേപ്പറുകള്‍ ഹൈക്കമാന്റ് ചവറ്റുകൊട്ടയിലിടുന്നത് അറിഞ്ഞു.. ആദര്‍ശത്തിന് മുകളില്‍ കോണ്‍ഗ്രസിലെ പ്രായോഗികത വീണ്ടും വിജയിക്കുകയാണ്.. സുധീരന്‍ വീണ്ടും സുന്ദരമായി തോല്‍ക്കപ്പെട്ടിരിക്കുന്നു

 മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു; സരിതയുടെ വിവാദ കത്ത് പുറത്ത്

കലാഭവന്‍ മണിയുടെ മരണം; കീടനാശിനിയിലൂടെയെന്ന് റിപ്പോര്‍ട്ട്

 

English summary
article about V. M. Sudheeran kerala niyamasabha election congress candidate
topbanner

More News from this section

Subscribe by Email