Monday November 19th, 2018 - 7:21:am
topbanner

കടലാക്രമണത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട പെൺകുട്ടി സുമഗലിയാവണമെങ്കിൽ സുമനസുകൾ കനിയണം...

bincy
കടലാക്രമണത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട പെൺകുട്ടി സുമഗലിയാവണമെങ്കിൽ സുമനസുകൾ കനിയണം...

ആലപ്പുഴ : അമ്പലപ്പുഴയില്‍ വീടും സ്ഥലവും കടലാക്രമണത്തില്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളില്‍ നരക ജീവിതം നയിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി പുനരധിവാസം കാത്ത് കിടക്കുന്ന 149 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പോരാട്ടങ്ങള്‍ക്കൊടുവില്‍ കുറച്ചു നാള്‍മുന്‍പ് സര്‍ക്കാര്‍ ഇവരില്‍ 85 കുടുംബങ്ങള്‍ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു .

ബാക്കിയുള്ളവരുടെ കാര്യങ്ങള്‍ ഇനിയും അനിശ്ചിതത്വത്തിലാണ്. പ്രഖ്യാപിച്ചവര്‍ക്കാകട്ടെ ഇത് നടപ്പില്‍ വരാന്‍ ഇനിയും താമസമുണ്ട്. ഇവര്‍ കഴിഞ്ഞു പോരുന്ന ദുരിതാശ്വാസ ക്യാംപുകളില്‍ ഒന്നാണ് വണ്ടാനം ശിശുവിഹാര്‍. ഇവിടെയുള്ള സിദ്ധാര്‍ത്ഥന്‍, സതിലേഘ ദമ്പതികളുടെ മൂന്ന് മക്കളില്‍ മുതിര്‍ന്നവളാണ് സിത്താര. സിത്താരയുടെ വിവാഹത്തിനായി 2018 നവംബര്‍ 11ന് ദിവസം കുറിച്ചിരിക്കുകയാണ് ഈ കുടുബം.

ദിവസം കുറിച്ചു എന്ന് മാത്രമേയുള്ളു...വിവാഹം നിശ്ചയിച്ച സമയത്ത് നടത്താന്‍ കഴിയുമോ എന്ന ആശങ്കയിലാണ് ഇവരിപ്പോള്‍. സഹായിക്കാമെന്ന് പറഞ്ഞിരുന്ന കുറച്ച് ആളുകള്‍ പല കാര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞപ്പോള്‍ വിവാഹത്തിന് 20 ദിവസം മാത്രം ശേഷിക്കേ വിവാഹത്തിനുള്ള വസ്ത്രമോ സ്വര്‍ണ്ണമോ തുടങ്ങി ഒരു കാര്യങ്ങളും ഇതുവരെയും ചെയ്യാന്‍ കഴിയാതെ നിസ്സഹായതയില്‍ നില്ക്കുകയാണ് ഈ കുടുംബം. അഞ്ച് വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട വീട് വെച്ച കടത്തില്‍ നിന്നുപോലും ഇവര്‍ ഇനിയും കരകയറിയിട്ടില്ല.

മത്സ്യത്തൊഴിലാളിയായ സിദ്ധാര്‍ത്ഥന്‍ നിലവില്‍ ജോലിക്ക് പോകാന്‍ കഴിയാത്ത രീതിയായിരുന്നിട്ടും കടലില്‍ പോകുന്നു.
എന്നാല്‍ അതില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് രണ്ട് നേരം കഞ്ഞി കുടിക്കുന്നതിനു പോലും കഴിയുന്നില്ല. സതിലേഘയാകട്ടെ വിധി നിരന്തര ആഘാതങ്ങള്‍ തന്നപ്പോള്‍ മാനസികമായി ചില പ്രശ്നങ്ങളാല്‍ തകര്‍ന്ന് മരുന്നും ഗുളികയുമായി കഴിയുന്നു. ഈ അവസ്ഥയില്‍ വിവാഹം എങ്ങനെ നടത്തിയെടുക്കും എന്ന ചോദ്യത്തിന് തേങ്ങലാണ് ഇവരുടെ ഉത്തരം.

പുനരധിവാസ പോരാട്ടങ്ങള്‍ക്കായി ക്യാംപില്‍ കഴിയുന്ന ആളുകളും രാഷ്ട്രീയ വേര്‍തിരിവില്ലാത്ത ചെറുപ്പക്കാരും ചേര്‍ന്ന് രൂപപ്പെടുത്തിയ അമ്പലപ്പുഴ അഭയാര്‍ത്ഥി സംയുക്ത സമര സമിതി ഈ അവസരത്തില്‍ മുന്‍കെെയ്യെടുത്ത് സിത്താരയുടെ വിവാഹത്തിനായി 20 ദിവസങ്ങള്‍ക്കുള്ളില്‍ ഈ കുടുംബത്തെ സഹായിക്കുവാന്‍ കഴിയുന്ന ആളുകളില്‍ നിന്നും സഹായം സ്വീകരിക്കുന്നതിന് ഇന്ത്യന്‍ ബാങ്ക് അമ്പലപ്പുഴ ബ്രാഞ്ചില്‍ സിത്താരയുടെ മാതാവ് സതിലേഖയുടെയും ബന്ധു സന്ധ്യയുടെയും പേരില്‍ ഒരു ജോയിന്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഈ മത്സ്യത്തൊഴിലാളി കുടുംബത്തെ സഹായിക്കാന്‍ കഴിയുന്ന ആളുകള്‍ സഹായിച്ചാല്‍ തടസ്സമില്ലാതെ ഈ പെണ്‍കുട്ടിയുടെ വിവാഹം നടക്കും. ഏവരുടെയും സഹായവും പ്രാര്‍ത്ഥനയും പ്രതീക്ഷിക്കുന്നു.

എന്ന്
ജി.അഖിലേഷ്.
കണ്‍വീനര്‍
അമ്പലപ്പുഴ അഭയാര്‍ത്ഥി സംയുക്ത സമര സമിതി

ബാങ്ക് വിവരങ്ങൾ ചുവടെ:

Account no: 6683987685
Indian bank
Ambalapuzha branch
Name: SANDHYA and SATHILEKHA
ifsc: IDIB000A177

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്ത നമ്പറുമായി ബന്ധപ്പെടുക:
08921811775
08606811775

English summary
see attack Lost the house and place girl marriage to walk help for people
topbanner

More News from this section

Subscribe by Email