Saturday August 18th, 2018 - 1:13:am
topbanner

ആലപ്പുഴ ജില്ലയിൽ തസ്കര വീരൻമാരുടെ വിളയാട്ടം: ദിനംപ്രതി മോഷണ കേസുകൾ പെരുകുന്നു

suvitha
ആലപ്പുഴ ജില്ലയിൽ തസ്കര വീരൻമാരുടെ വിളയാട്ടം: ദിനംപ്രതി മോഷണ കേസുകൾ പെരുകുന്നു

ആലപ്പുഴ: ജില്ലയിൽ കള്ളൻമാരുടെ 'കലിപ്പ് കാലം". നോക്കീം കണ്ടും നിന്നാൽ പോലും കയ്യിലുള്ളത് അടിച്ചെടുക്കാൻ തക്ക വിരുതൻമാർ ജില്ലയിൽ വിലസുന്നു. ദിനംപ്രതി പിടിച്ചുപറി, മോഷണ കേസുകളുടെ എണ്ണം പെരുകുകയാണ്. ഇക്കൊല്ലം ജനുവരി മുതൽ ആഗസ്റ്റ് 31വരെ 169 കേസുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കാണിത്. ഇതിൽ 99 കേസുകളിലായി 128 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. 70 കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജില്ലയിൽ മോഷണകേസുകൾ കുറയുകയാണെന്നാണ് പൊലീസിന്റെ അവകാശ വാദം. എന്നാൽ ദിനംപ്രതി ഒരു മോഷണകേസെങ്കിലും റിപ്പോർട്ട് ചെയ്യാതെ കടന്നുപോകുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ബൈക്കിലെത്തി മാലപൊട്ടിക്കൽ, വാഹനമോഷണം, പിടിച്ചുപറി, തട്ടിയെടുത്ത് ഓടൽ , ഭവനഭേദനം തുടങ്ങി പലതരം മോഷണങ്ങളാണ് നാട്ടിലെങ്ങും നടക്കുന്നത്. കടകൾ കുത്തിത്തുറന്നും മൊബൈൽ കടകൾ കേന്ദ്രീകരിച്ചും മോഷണം നടക്കുന്നുണ്ട്. മോഷണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം കാര്യക്ഷമമല്ലെന്ന് വ്യാപക പരാതിയുണ്ട്. ചില സംഭവങ്ങളിൽ പ്രതികളെ പിടികൂടുന്നുണ്ടെങ്കിലും ഭൂരിഭാഗം കേസുകളും ഒരു തുമ്പും ഇല്ലാതെ കിടക്കുകയാണ്.

ആഗസ്റ്റിൽ മാത്രം 21 മോഷണകേസുകൾ
സെപ്തംബർ 10 വരെ 12 ഓളം കേസുകൾ

മറുനാടൻ കള്ളൻമാർ

വർദ്ധിച്ചുവരുന്ന മോഷണങ്ങൾക്ക് പിന്നിൽ മറുനാടൻ മോഷ്ടാക്കളാണെന്നാണ് സൂചന. കുപ്രസിദ്ധമായ തമിഴ്നാട് തിരുട്ട് ഗ്രാമത്തിലെ മോഷ്ടാക്കൾ ആലപ്പുഴ, കോട്ടയം ജില്ലകളിൽ വ്യാപകമായ മോഷണങ്ങൾ നടത്തുന്നതായി റിപ്പോർട്ടുണ്ട്. ബംഗ്ളാദേശ്, കർണ്ണാടക എന്നിവിടങ്ങളിലെ കള്ളൻമാർ അന്യസംസ്ഥാനത്തൊഴിലാളികളെന്ന വ്യാജേന ജില്ലയിൽ താമസിച്ച് മോഷണം നടത്തുന്നുണ്ട്. സംഘങ്ങളിൽ 'പഠിച്ച കള്ളി"കളുമുണ്ടെന്നാണ് വിവരം

ഈയാഴ്ചത്തെ തസ്കരവിളയാട്ടമിങ്ങനെ

സെപ്തംബർ 12 :
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ തൃക്കുന്നപ്പുഴ പഞ്ചായത്ത് 15ാം വാർഡ് തയ്യിൽ കിഴക്കേതിൽ വീട്ടിൽ സുരേന്ദ്രന്റെ ഭാര്യ അംബുജാക്ഷി (66) യുടെ 7 ഗ്രാം തൂക്കം വരുന്ന മാല കവർന്ന മൂന്ന് അന്യസംസ്ഥാന സ്ത്രീകളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. കർണാടക വിരാച് പേട്ടൈ സ്വദേശിനികളായ രാധ (30) ഗായത്രി (30) ശിവമ്മ (40) എന്നിവരെയാണ് പിടികൂടിയത്. അറവുകാട് ക്ഷേത്രത്തിലെത്തിയ സ്ത്രീകളുടെ മാലയും ഇവർ മോഷ്ടിച്ചു.

സെപ്തംബർ 11:
അമ്പലപ്പുഴ ക്ഷേത്രത്തിലെത്തിയ ദമ്പതികളുടെ പണവും എ.ടി.എം കാർഡു മടങ്ങിയ പേഴ്‌സ് മോഷണം പോയി. ഇരിങ്ങാലക്കുട കല്ലേറ്റുംകര തടത്തിൽ വീട്ടിൽ നിരഞ്ജൻ (28)ഭാര്യ സതി എന്നിവരുടെ പേഴ്‌സാണ് നഷ്ടമായത്. ഊണുകഴിക്കാൻ വരിയിൽ നിൽക്കുമ്പോൾ ജീൻസിന്റെ പിൻഭാഗത്തു വച്ചിരുന്ന പഴ്സ് അടിച്ചുമാറ്റുകയായിരുന്നു.


സെപ്തംബർ 11:
പാതിരപ്പള്ളി തെക്ക് ഭാഗത്തെ റോഡിൽ വച്ച് , പാതിരാപ്പള്ളി കൊച്ചുപറമ്പിൽ കസ്തൂരിഭായിയുടെ നാലു പവൻ തൂക്കം വരുന്ന സ്വർണമാല ബൈക്കിലെത്തിയ യുവാവ് തട്ടിയെടുത്തു. നാട്ടുകാർ ഓടിക്കൂടിയെങ്കിലും ബൈക്കിൽ എത്തിയയാൾ രക്ഷപ്പെട്ടിരുന്നു.

സെപ്തംബർ എട്ട് :
ചേർത്തല സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ച് യു​വ​തി​യു​ടെ പ​ണ​മ​ട​ങ്ങി​യ പ​ഴ്സ് ഇതര സം​സ്ഥാ​ന സ്ത്രീ തട്ടിപ്പറിച്ച് ഓടി. കോ​യ​മ്പ​ത്തൂ​ർ ഉ​ക്ക​ടം സ്വ​ദേ​ശി​നി സ​ര​സുവിനെ (26) പിന്നീട് ചേ​ർ​ത്ത​ല പൊലീസ് പിടികൂടി.

സെപ്തംബർ ഏഴ്:
കെ.എസ്.ആർ.ടി.സി ബസ്സിനുള്ളിൽ സ്ത്രീയുടെ മാല കവരാൻ ശ്രമിച്ച നാടോടി സ്ത്രീകളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. തമിഴ്നാട് ട്രിച്ചി, സമയപുരം മാരിയമ്മന്‍ കോവില്‍ ഏഴാമത് തെരുവില്‍ സ്വദേശിനികളായ മധു(30), അംബിക (26)എന്നിവരാണ് പിടിയിലായത്. ശാന്തമ്മയുടെ കഴുത്തില്‍ കിടന്ന മാല അറുത്തുമാറ്റുന്നത് കണ്ടക്ടർ ശ്രദ്ധിച്ചതോടെ ഇറങ്ങി ഓടിയ സ്ത്രീകളെ യാത്രക്കാരും നാട്ടുകാരും പിന്തുടർന്ന് പിടികൂടുകയായിരുന്നു.

സെപ്തംബർ രണ്ട്:
ചെ​ങ്ങ​ന്നൂ​രിൽ ആ​ക്രി സാ​ധ​ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തു​ന്ന തി​രു​ന​ൽ​വേ​ലി സ്വ​ദേ​ശി​ക​ളാ​യ റാ​മ​ർ പാ​ണ്ഡ്യ​ൻ (36), ക​ലാ​ശെ​ൽ​വി (35) എ​ന്നി​വ​രെ​ കൊ​ള്ള​യ​ടി​ച്ചു. രാത്രി ത​റ​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന റാ​മ​റി​ന്റെ ത​ല​യ്ക്കു സ​മീ​പം സൂ​ക്ഷി​ച്ചി​രു​ന്ന 5000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ചു. അ​ടു​ത്ത മു​റി​യി​ൽ ക​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ക​ലാ​ശെ​ൽ​വി​യു​ടെ മൂ​ക്കും വാ​യും പൊ​ത്തി​പ്പി​ടി​ച്ച് ക​ഴു​ത്തി​ൽ കി​ട​ന്ന അ​ഞ്ചു​പ​വന്റെ മാ​ല പൊ​ട്ടി​ച്ചെ​ടുത്തു. ഇ​വ​ർ ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് മോ​ഷ്ടാ​വ് വാ​തി​ൽ വ​ഴി ഇ​റ​ങ്ങി ഗേ​റ്റ് ചാ​ടി​ക്ക​ട​ന്നു പോ​യി.

'' എല്ലാ പൊലീസ് സ്റ്റേഷനുകളിലും പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ജനമൈത്രി പൊലീസിന്റെ സഹായത്തോടെ മോഷണങ്ങൾ കുറയ്ക്കാനാകും. രാത്രിയിൽ വീടിനും പരസരത്തും ലൈറ്റുകൾ പ്രകാശിപ്പിക്കുക. ദീർഘദൂര യാത്രകൾക്ക് മുമ്പ് അയൽപക്കത്തുള്ളവരോടും വിശ്വസ്തരായവരെയും വിവരം ധരിപ്പിക്കുക. ""
- എസ്. സുരേന്ദ്രൻ (ജില്ലാ പൊലീസ് മേധാവി)

Read more topics: alappuzha, district, thiefs, increased,
English summary
in alappuzha district thiefs increased:
topbanner

More News from this section

Subscribe by Email