topbanner
Sunday February 25th, 2018 - 5:15:pm
topbanner
Breaking News

കേരള ഓണ്‍ലൈന്‍ ന്യൂസിനെതിരായ പ്രമുഖ നടിയുടെ പരാതി; ഹൈക്കോടതി നിരീക്ഷണം ശ്രദ്ധേയം

NewsDesk
കേരള ഓണ്‍ലൈന്‍ ന്യൂസിനെതിരായ പ്രമുഖ നടിയുടെ പരാതി; ഹൈക്കോടതി നിരീക്ഷണം ശ്രദ്ധേയം

കേരള ഓണ്‍ലൈൻ ന്യൂസിനെതിരെ പ്രമുഖ ചലചിത്ര നടി നല്‍കിയ അപകീർത്തി കേസിൽ മാനേജിങ് എഡിറ്റർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ട് നടത്തിയ നിരീക്ഷണം ശ്രദ്ധേയമായി.

അപകീർത്തിയുണ്ടാക്കുന്ന തരത്തിൽ വാർത്ത നൽകിയെന്ന നടിയുടെ അവകാശവാദം തെറ്റെന്ന് ഇതോടെ വ്യക്തമായി. പ്രമുഖ നടിയും കാമുകനും ഒന്നിച്ചുള്ള ചിത്രങ്ങൾ കാമുകൻ തന്നെയാണ് സോഷ്യൽ മീഡിയ പ്രചരിപ്പിച്ചത്.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് വാർത്ത നൽകിയത്. നടി കാമുകനെതിരെ നൽകിയ പരാതിയിൽ കേരള ഓൺലൈൻ ന്യൂസ് മാനേജിങ് എഡിറ്റർക്കെതിരെയും പരാതി നൽകുകയായിരുന്നു.

മാധ്യമ സ്വാതന്ത്ര്യത്തിനും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും ഭരണഘടനാവകാശങ്ങൾക്ക് അനുസരിച്ചുമാണ് വാർത്ത നൽകിയത് എന്ന് കേരള ഓൺലൈൻ ന്യൂസിനു വേണ്ടി ഹൈക്കോടതിയിൽ വാദമുയർന്നു.

സ്ത്രീത്വത്തിന്‍റെ പരിശുദ്ധികളെ കളങ്കപ്പെടുത്താതെ ഈ കേസിൽ വാദം നടന്നു.കേസിൽ കേരള ഓൺലൈൻ ന്യൂസിന് വേണ്ടി അഭിഭാഷകരായ ജഹാംഗീർ റസാഖ് പാലേരി, ആദർശ് കുമാർ, എന്നിവർ ഹാജരായി. കേസിന്‍റെ അന്തിമ വിധിന്യായം Kerala Law Times (KLT) യില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ശ്രദ്ധേയമായി.

വിധി മാധ്യമ സ്വാതന്ത്രത്തിന് പ്രോത്സാഹനജനകവും അഭിമാനകരവുമായ മുഹൂര്‍ത്തമാണ്. സൈബര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഗവേഷണവും,ചര്‍ച്ചയും ആവശ്യപ്പെടുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ കേസിലെ കോടതി നിരീക്ഷണം പ്രതീക്ഷ നൽകുന്നതാണ്.

66 E, 67 A എന്നീ സൈബര്‍ നിയമങ്ങളെ സംബന്ധിച്ച കേരളാ ഹൈക്കോടതിയുടെ പക്വതയാര്‍ന്ന ആദ്യത്തെ വിധിന്യായമാണ് ഈ കേസ്. ആവിഷ്ക്കാര സ്വാതന്ത്ര്യമെന്ന ഭരണഘടനാവകാശത്തെയും ചേര്‍ത്തുപിടിക്കുന്ന വിധിന്യായത്തിന്റെ പകർപ്പ് ചേർക്കുന്നു.

actress-petition-against-kerala-online-news

actress-petition-against-kerala-online-news

actress-petition-against-kerala-online-news

English summary
famous actress petition against kerala online news
topbanner

More News from this section

Subscribe by Email