Tuesday September 25th, 2018 - 5:07:am
topbanner

ജയറാമിന്റെ സിനിമാ പ്രവേശത്തിന് 30 വയസ്: തലമുണ്ഡനം ചെയ്ത് ഭാര്യാ സമേതനായി നന്ദി പറഞ്ഞ് ജയറാം

NewsDesk
ജയറാമിന്റെ സിനിമാ പ്രവേശത്തിന് 30 വയസ്: തലമുണ്ഡനം ചെയ്ത് ഭാര്യാ സമേതനായി നന്ദി പറഞ്ഞ് ജയറാം

ജയറാമിന്റെ മലയാള സിനിമാ പ്രവേശത്തിന് 30 വയസ് . 1988-ൽ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചലച്ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ എത്തിയത്.  തന്റെ ഫേസ് ബുക്ക് പേജിലൂടെ ജയറാം തന്നെയാണ് ഈ സന്തോഷ വാർത്ത പങ്കുവച്ചത്. ഒപ്പം പത്നി പാർവ്വതിയെന്ന അശ്വതിയെ കണ്ടുമുട്ടിയിട്ടും മൂന്ന് പതിറ്റാണ്ടായെന്ന് ജയറാം പറയുന്നു.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ തമിഴ് ബ്രാഹ്മണ കുടുംബത്തിൽ 1964 ഡിസംബർ പത്തിന് ജനിച്ച ജയറാം സുബ്രഹ്മണ്യൻ, കാലടിയിലെ ശ്രീശങ്കര കോളേജിലാണ് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കോളേജ് കാലത്ത് തന്നെ മിമിക്രിയിൽ, ജില്ലാതലത്തിൽ ധാരാളം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

കോളേജ് വിദ്യാഭ്യാസത്തിനു ശേഷമാണ് ജയറാം കലാഭവനിൽ ചേരുന്നത്. ഇവിടെ നിന്നാണ് പദ്മരാജൻ ജയറാമിനെ പരിചയപ്പെടുന്നതും തന്റെ അപരൻ എന്ന ചിത്രത്തിലേക്ക് നായകനായി ക്ഷണിക്കുന്നതും. തുടർന്നും ജയറാം പദ്മരാജന്റെ ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.

തുടക്കത്തിൽ തന്നെ ധാരാളം കലാമൂല്യമുള്ളതും, ജനശ്രദ്ധയാകർഷിച്ചതുമായ ചിത്രങ്ങളിൽ അഭിനയിക്കാൻ ജയറാമിന് കഴിഞ്ഞു. മൂന്നാം പക്കം(1988), മഴവിൽക്കാവടി(1989), കേളി(1991). തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്. സത്യൻ അന്തിക്കാട്, രാജസേനൻ തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്രസംവിധായകരുടെ ധാരാളം ചിത്രങ്ങളിൽ ജയറാം അഭിനയിച്ചിട്ടുണ്ട്.

ഇവയിൽ മിക്കവയും മികച്ച വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു.ധാരാളം തമിഴ് ചലച്ചിത്രങ്ങളിലും ജയറാം അഭിനയിച്ചിട്ടുണ്ട്. ഗോകുലം, പുരുഷലക്ഷണം, കോലങ്ങൾ, തെനാലി, പഞ്ചതന്ത്രം, തുടങ്ങിയ ചിത്രങ്ങൾ ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ചിലതാണ്. കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ജനശ്രദ്ധയാകർഷിച്ച ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് തമിഴ്നാട് സർക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു.

ഒരു ചെണ്ട വിദ്വാൻ കൂടിയാണ് ജയറാം. 2011ൽ പത്മശ്രീ ബഹുമതിക്കർഹനായി. മലയാളചലച്ചിത്രരംഗത്തെ മുൻനിര നായികയായിരുന്ന പാർവ്വതിയാണ് ജയറാമിന്റെ ഭാര്യ. മകൻ കാളിദാസൻ നായകനായ പൂമരം അടുത്ത മാസം പ്രദർശനത്തിനെത്തും. ബാലതാരമായി രണ്ടു ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. മാളവിക എന്നാണ് ജയറാമിന്റെ മകളുടെ പേര്. പ്രശസ്ത മലയാളം എഴുത്തുകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ അനന്തരവൻ കൂടിയാണ് ജയറാം.

കുടുംബചിത്രങ്ങൾ പങ്കുവച്ചുള്ള ജയറാമിന്റെ ഫേസ് ബുക്ക് സന്ദേശമിങ്ങനെ..

അപരനായി മലയാള സിനിമയിലേക് ഞാൻ കടന്നു വന്നിട്ട് 30 വർഷം തികയുന്നു. അശ്വതിയെ കണ്ടു മുട്ടിയതിനും 30 വർഷം തികയുന്നു. ഈ കാലമത്രെയും എന്നെ നില നിർത്തിയ എന്റെ ഗുരുക്കന്മാരുടെ അനുഗ്രഹത്തിന്നും , എന്റെ പ്രിയ പ്രേക്ഷകരുടെ സ്നേഹത്തിനും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു.

സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ജയറാം

 

Read more topics: actor, jayram, film,
English summary
actor jayram 30 years completed film industry
topbanner

More News from this section

Subscribe by Email