Monday June 18th, 2018 - 9:14:pm
topbanner
Breaking News

ഉപരാഷ്ട്രപതി സ്ഥാനം ലക്ഷ്യമിട്ട് കേരളത്തിലെ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍

suvitha
ഉപരാഷ്ട്രപതി സ്ഥാനം ലക്ഷ്യമിട്ട് കേരളത്തിലെ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍

ദില്ലി: ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് കേരളത്തില്‍ നിന്നുള്ള മൂന്ന് കോണ്‍ഗ്രസ് നേതാക്കളുടെ പേര് ഉയരുന്നതായി കേരള ഓൺലൈൻ ന്യൂസിന് ദില്ലിയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്.

2017 ഓഗസ്റ്റില്‍ നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രാജ്യസഭയില്‍ മതിയായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ ഈ സ്ഥാനം യുപിഎയ്ക്ക് നല്‍കാന്‍ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം എന്ന സൂചനകള്‍ വന്നതോടെയാണ് കേരള നേതാക്കളുടെ പേരുകള്‍ ഉയരുന്നത്.

മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍, ശശി തരൂര്‍ എം.പി എന്നിവരുടെ പേരാണ് ഉയരുന്നത്. ഇതില്‍ ശശിതരൂര്‍ ഇപ്പോള്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചോയ്‌സ് എന്ന നിലയില്‍ സജീവമാണ്.

അടുത്തകാലത്തായി ബിജെപിയുമായി അടുത്ത ബന്ധമാണ് തരൂര്‍ സ്വീകരിച്ചത്. ചാരവൃത്തി ആരോപിച്ച് നാവികസേനാ മുന്‍ ഓഫീസര്‍ കുല്‍ഭൂഷണ്‍ ജാദവിനെ പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച സംഭവത്തില്‍ കേന്ദ്രം നേരിട്ട് തരൂരിന്റെ സഹായം തേടിയിരുന്നു.

ശശി തരൂര്‍ ബിജെപിയില്‍ ചേരുന്നു എന്ന രീതിയില്‍ അടുത്തിടെ പ്രചാരണം ഉയര്‍ന്നതിനു പിന്നില്‍ ഉപരാഷ്ട്രപതി കസേര കണ്ടുള്ള പ്രചരണമാണ് എന്ന അഭ്യൂഹം ശക്തമാണ്. പക്ഷെ ഈ സ്ഥാനത്തിനായി പ്രത്യേക കാര്യങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് തരൂരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

തരൂരിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പ് വരുകയും. അതുവഴി അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാണെന്ന് ബോധ്യപ്പെടുത്താന്‍ അവസരം ലഭിക്കും എന്നും ബിജെപി കണക്ക് കൂട്ടുന്നു. ലോക്‌സഭയിലേക്ക് കേരളത്തില്‍ നിന്നും അക്കൗണ്ട് തുറക്കാന്‍ ബിജെപി കണ്ണുവച്ചിരിക്കുന്ന സീറ്റാണ് തിരുവനന്തപുരം.

എന്നാല്‍ ഉപരാഷ്ട്രപതി സ്ഥാനം മുന്‍കൂട്ടികണ്ട് കേരളത്തിലെ മറ്റൊരു കോണ്‍ഗ്രസ് നേതാവ് ശക്തമായ നീക്കമാണ് നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പിജെ കുര്യനാണ് ഈ നേതാവ്. അടുത്തിടെ പല വിഷയങ്ങളിലും രാജ്യസഭയില്‍ ബിജെപിക്ക് അനുകൂലമായി പി.ജെ കുര്യന്‍ നിലപാട് എടുത്ത് വരുന്നത് എന്നത് ഇതിന്റെ ഉദാഹരണമാണ്.

ആര്‍എസ്എസ് നേതൃത്വം വഴി തന്റെ പേര് നാഗ്പ്പൂരില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യിക്കാനാണ് കുര്യന്‍ നീക്കം. ഇതിനായി മഹാരാഷ്ട്രയിലെ ഒരു സംഘപരിവാര്‍ നേതാവുമായി കുര്യന്‍ അടുത്തകാലത്തായി വലിയ ചങ്ങാത്തത്തിലാണെന്ന് ദില്ലിയിലെ അണിയറ രഹസ്യമല്ല.

അതിനോടൊപ്പം കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റിലിയുടെയും സുഷമാ സ്വരാജിന്റെയും പിന്തുണയും കുര്യനുണ്ടെന്ന് പറയുന്നു. രാജ്യസഭ ഉപദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞാല്‍ പിന്നെ വലിയ സ്ഥാനമൊന്നും രാഷ്ട്രീയത്തിലുണ്ടാകില്ല എന്ന ബോധ്യമാണ് കുര്യനെ പുതിയ നീക്കത്തിന് പ്രേരിപ്പിക്കുന്നത്.

എന്നാല്‍ കുര്യനും, തരൂരും ശക്തമായി രംഗത്ത് എത്തിയപ്പോള്‍ ചുളുവില്‍ ഉപരാഷ്ട്രപതിസ്ഥാനം ലഭിക്കും എന്ന് കരുതിയ എകെ ആന്റണി ഇപ്പോള്‍ നിരാശയിലാണ് എന്നാണ് റിപ്പോര്‍ട്ട്. സജീവ രാഷ്ട്രീയത്തില്‍ നിന്നും ഉപരാഷ്ട്രപതി പദവിയിലൂടെ പിന്‍വലിയാനും ഇനിയുള്ള കാലം സ്ഥാനം സുരക്ഷിതമാക്കുവാനും ആന്റണി ആഗ്രഹിക്കുന്നു.

എന്നാല്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥി എന്ന പദവി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് വച്ചാലും ബിജെപി പിന്തുണ കിട്ടില്ലെന്ന് ഇപ്പോള്‍ ആന്റണിക്ക് പോലും ബോധ്യമുണ്ട്. എങ്കിലും ആത്യന്തികമായി മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം എന്നനിലയില്‍ സീനിയോരിറ്റി പരിഗണിച്ച് കോണ്‍ഗ്രസ് തന്നെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുമെന്നാണ് ആന്റണിയുടെ പ്രതീക്ഷ.

 

English summary
Congress leaders in Kerala, three Vice-position

More News from this section

Subscribe by Email