topbanner
Tuesday May 23rd, 2017 - 6:47:am
topbanner

ഗോവയിൽ അടിച്ചുപൊളിക്കുന്ന കപ്പിള്‍സ് ശരിക്കും ഭാര്യഭര്‍ത്തക്കന്മാര്‍; കേരളക്കാരായ അവര്‍ ആരാണെന്ന് അറിയൂ

NewsDesk
ഗോവയിൽ അടിച്ചുപൊളിക്കുന്ന കപ്പിള്‍സ് ശരിക്കും ഭാര്യഭര്‍ത്തക്കന്മാര്‍; കേരളക്കാരായ അവര്‍ ആരാണെന്ന് അറിയൂ

വിപി ധനഞ്ജയനും ഭാര്യ ശാന്ത ധനഞ്ജയനും ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഭരതനാട്യ കലാകാരന്മാരാണ്. 78 വയസുള്ള ധനഞ്ജയനും, 73 വയസുള്ള ശാന്തയ്ക്കും ഈ പ്രശസ്തിക്ക് അപ്പുറത്തേക്ക് കീര്‍ത്തി നല്‍കിയിരിക്കുകയാണ് ഇവര്‍ക്ക് പുതിയ പരസ്യ ചിത്രങ്ങള്‍. പത്മഭൂഷന്‍ നേടിയിട്ടുള്ള ഭാര്യഭര്‍ത്താക്കന്മാരാണിവര്‍. ചെന്നൈ കേന്ദ്രീകരിച്ച് നൃത്ത അദ്ധ്യാപനം നടത്തുകയാണ് ഈ ദമ്പതികളെ ഒരു പരസ്യത്തിനായി സമീപിച്ചത് പ്രമുഖ പരസ്യ നിര്‍മ്മാതാവ് പ്രകാശ് വര്‍മ്മയാണ്. സൂസൂപോലുള്ള പരസ്യങ്ങള്‍ ചെയ്ത നിര്‍വാണ പ്രോഡക്ഷന്‍ ഹൌസിന്‍റെ മേധാവിയാണ് പ്രകാശ് വര്‍മ്മ.

ഗോവയില്‍ സെക്കന്‍റ് ഹണിമൂണിന് പോകുന്ന ഇവരുടെ ട്രിപ്പ് അടിപൊളിയാക്കുവാന്‍ വോഡഫോണ്‍ 4ജി എങ്ങനെ സഹായകരമാകുന്നു എന്നതാണ് 6 എപ്പിസോഡുള്ള ഈ പരസ്യ പരമ്പരയുടെ കാതല്‍. എന്നാല്‍ ഗോവയില്‍ അടിച്ചുപൊളിക്കുന്ന ഈ ദമ്പതികള്‍ ശരിക്കും ജീവിതത്തിലും ഭാര്യഭര്‍ത്താക്കന്മാരാണെന്നും കേരളക്കാരാണെന്നും പലര്‍ക്കും അറിയില്ല.

നിര്‍വാണ ഇതിന്‍റെ സ്ക്രിപ്റ്റ് നല്‍കിയപ്പോള്‍ അത് ശരിക്കും താല്‍പ്പര്യം ജനിപ്പിച്ചു, ഇത് ഒരു സാധാരണ പരസ്യചിത്രമല്ലെന്ന് മനസിലായി പിന്നെ കൂടുതലായി പലതും ചെയ്യാനുള്ള കഥാപാത്രങ്ങളാണ് അതില്‍ എന്നും ബോധ്യമായതോടെ പരസ്യം ചെയ്യാന്‍ തയ്യാറാകുകയായിരുന്നു, ദമ്പതികള്‍ പറയുന്നു.Vodafone-actors-Shanta-and-Dhananjayan

ഇതുവരെ എന്ത് ചെയ്തോ അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു പരസ്യങ്ങള്‍, നാലമത്തെ പരസ്യത്തില്‍ ശാന്ത പാരസൈലിംഗ് നടത്തുന്നത് കാണാം അത് ശരിക്കും ചെയ്തതാണ്. സ്കൂട്ടര്‍ ഓടിക്കുക, പാര്‍ട്ടി ഡാന്‍സ്, ഇങ്ങനെ പലതും. ശരിക്കും ഇനിക്ക് സ്കൂട്ടര്‍ ഓടിക്കാന്‍ അറിയില്ല ഗോവയില്‍ അത് എന്നെ പഠിപ്പിക്കാന്‍ ഒരു ട്യൂട്ടറെ ഏര്‍പ്പാടാക്കി, ഒടുവില്‍ നടക്കില്ലെന്ന് കണ്ടപ്പോള്‍ അത് ഡ്യൂപ്പാണ് ചെയ്തത്. അതും ഡ്യൂപ്പായി വന്നതല്ല, വഴിയിലൂടെ പോകുന്ന ഒരാള്‍.. അയാളെ ദൈവം അയച്ചതാണെന്ന് തോന്നുന്നു.

സാധാരണ മുണ്ടും കൂര്‍ത്തയും ധരിക്കുന്ന എനിക്ക് പാന്‍റും ഷര്‍ട്ടും, ഷോര്‍ട്ട്സും ഒക്കെ പുതിയ അനുഭവമായിരുന്നു, ഇങ്ങനെ രസകരമായ പലകാര്യങ്ങളും ഇതിനിടയില്‍ നടന്നുവെന്ന് ധനഞ്ജയന്‍ പറയുന്നു. കേരളത്തിലെ കണ്ണൂര്‍ പയ്യന്നൂര്‍ ആണ് പിവി ധനഞ്ജയന്‍റെ ജന്മദേശം ശാന്തയും കേരളത്തില്‍ നിന്നും തന്നെ പതിറ്റാണ്ടുകളായി ചെന്നൈ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍.Vodafone-actors-Shanta-and-Dhananjayan

Read more topics: Vodafone, actors,Shanta, Dhananjayan,
English summary
Vodafone India latest brand ambassadors Shanta Dhananjayan and V.P. Dhananjayan
topbanner topbanner

More News from this section

Subscribe by Email