Wednesday June 20th, 2018 - 10:10:pm
topbanner
Breaking News

അതെ, വിനായകനെക്കുറിച്ചു തന്നെ: ഗംഗനായി ജീവിച്ച വിനായകന്‍

NewsDesk
അതെ, വിനായകനെക്കുറിച്ചു തന്നെ: ഗംഗനായി ജീവിച്ച വിനായകന്‍

അഡ്വ: ജഹാൻഗീർ റസാഖ് പാലയിൽ

അര്‍ഹതപ്പെട്ടവര്‍ക്ക്‌ സമ്മാനിക്കുമ്പോഴാണ്‌ അവാര്‍ഡുകള്‍ അര്‍ത്ഥവത്താകുന്നത് എന്ന് ദീര്‍ഘദര്‍ശിയായി പറഞ്ഞത് സുകുമാര്‍ അഴീക്കോട്‌ മാഷായിരുന്നു . ആ നിലയില്‍ അനര്‍ഹര്ക്ക് സമ്മാനിതമായി സ്വയം അപമാനിക്കപ്പെടുന്ന അവാര്‍ഡുകള്‍ രാജ്യത്ത് ധാരാളമുണ്ട് ; പത്മ അവാര്‍ഡുകള്‍ അടക്കം . മലയാളത്തിലെ സിനിമാ അവാര്‍ഡുകള്‍ ഇക്കാര്യത്തില്‍ വളരെ കുപ്രശസ്തമാണ് . സൂപ്പര്‍ താരങ്ങള്‍ പങ്കെടുക്കുന്ന ഒരു ഇവന്‍റ് സംഘടിപ്പിക്കുക , പരസ്യത്തിലൂടെയും , പരിപാടിയുടെ ടെലിവിഷന്‍ സംപ്രേക്ഷണത്തിലൂടെയും കോടികള്‍ നേടുക എന്നതിനപ്പുറം ഇത്തരം അവാര്‍ഡുകള്‍ കേവലം പ്രഹസനങ്ങളാണ് . കഴിവോ , പ്രതിഭയോ ഇവിടെയോരിക്കലും മാനദണ്ഡം ആകാറേയില്ല. കാരണം എല്ലാ വര്‍ഷവും ഈ അവാര്‍ഡുകള്‍ മമ്മൂട്ടിയും , മോഹന്‍ലാലും മാറി മാറി വാങ്ങുന്നതായാണ് അനുഭവം .

2016 ലെ മലയാള സിനിമയില്‍ ഏറ്റവും ഉജ്ജ്വലമായ പ്രകടനം കാഴ്ചവച്ചത് കമ്മട്ടിപ്പാടം എന്ന സിനിമയിലെ ഗംഗ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ വിനായകന്‍ ആയിരുന്നുവെന്നു കൊച്ചുകുട്ടികള്‍ക്ക് പോലുമറിയാം . ഇക്കാര്യത്തില്‍ വിനായകന് ഒരു എതിരാളി പോലുമുണ്ടായിരുന്നില്ല എന്നതും വസ്തുതയാണ് . എന്നിട്ടുപോലും നാളിതുവരെ ഉണ്ടായ എല്ലാ അവാര്‍ഡ് നിര്‍ണ്ണയങ്ങളിലും തഴയപ്പെട്ടു എന്നത് വിനായകനല്ല കുറച്ചിലാകുന്നത്, മറിച്ച് മുകളില്‍ സൂചിപ്പിച്ചത് പോലെ ആ അവാര്‍ഡുകള്‍ സ്വയം അപമാനിതമാവുകയായിരുന്നു.

പതിവിനു വിപരീതമായി ആദ്യമായി ആ തെറ്റ് തിരുത്തിയത് മനോരമയുടെ വനിതാ മാഗസിന്‍ "വനിത"യായിരുന്നു . പ്രമുഖ അവാര്‍ഡ് നിശകളിലൊക്കെ വിനായകന്‍ തഴയപ്പെട്ടപ്പോള്‍, താരസമ്പുഷ്ടമാക്കുന്ന താരനിശക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധവും ഉയര്‍ന്നു. ജനങ്ങള്‍ വിനായകന് ഒരു അവാര്‍ഡ് കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. അതാണ് ആദ്യമായി വനിത ഫിലിം ഫെയര്‍ അവാര്‍ഡിലൂടെ സാധ്യമായത്. പിന്നീടിപ്പോള്‍ , മികവിനെ മറന്ന് താരമൂല്യത്തെ മാത്രം കണക്കിലെടുത്ത് സ്വകാര്യ ചാനലുകള്‍ അവാര്‍ഡ് ഷോ നടത്തുമ്പോള്‍ വ്യത്യസ്തരാവുകയാണ് സിനിമാ പാരഡൈസോ ക്ലബ്ബെന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പ്. താരമൂല്യം നോക്കാതെ മികവിനെ മാത്രം കണക്കിലെടുത്തായിരുന്നു സി.പി.സി സിനിമ അവാര്‍ഡ് സമ്മാനിച്ചത്. അങ്ങിനെ വിനായകന്‍ വീണ്ടും അര്ഹതയ്ക്കുള്ള ആദരവ് നേടിയെടുത്തു .

2016 ലെ മികച്ച അഭിനയം കാഴ്ച്ച വെച്ച താരമെന്ന് സിനിമ കണ്ടവരെല്ലാം അടിവരയിട്ട് പറഞ്ഞ വിനായകനായിരുന്നു സി.പി.സി 2017 ലെ മികച്ച നടന്‍. കമ്മട്ടിപ്പാടത്തിലെ ഗംഗനായി ജീവിച്ച വിനായകന്‍ പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ വികാരഭരിതനായതിന് പിന്നില്‍ ആരാധകരുടെ സ്‌നേഹം തിരിച്ചറിഞ്ഞതിലെ സന്തോഷമായിരുന്നു. സദസ്സ് മുഴുവന്‍ എഴുന്നേറ്റ് നിന്നാണ് വിനായകനെ വരവേറ്റത്. അവാര്‍ഡ് സ്വീകരിക്കുമ്പോള്‍ 1994 ല്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന നിമിഷത്തെയാണ് വിനായകന്‍ ഓര്‍ത്തെടുത്തത്. ഏറ്റവും സത്യസന്ധമായ പുരസ്‌കാരം എന്നായിരുന്നു വിനായകന് പുരസ്‌കാരം നല്‍കി കൊണ്ട് ജയസൂര്യ പറഞ്ഞത്.

എറണാകുളം സ്വദേശിയാണ് വിനായകൻ. "ബ്ലാക്ക് മെര്‍ക്കുറി " എന്ന് പേരുള്ള ഒരു നൃത്ത ട്രൂപ്പ് നടത്തുകയായിരുന്നു വിനായകന്‍ . ഫയര്‍ ഡാന്‍സ്നു പ്രശസ്തമായിരുന്നു ഈ ട്രൂപ്പ് . വിനായകന്റെ പ്രകടനം കാണാനിടയായ സംവിധായകൻ തമ്പി കണ്ണന്താനമാണ് സിനിമയിലേക്ക് കൈപിടിച്ചു നടത്തിയത്. മാന്ത്രികം, ഒന്നാമൻ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത വിനായകൻ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലൂടെയാണ്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച മാന്ത്രികമായിരുന്നു ആദ്യ ചിത്രം. തമ്പി കണ്ണന്താനത്തിന്റെ തന്നെ ഒന്നാമൻ എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു. ക്രൂര കഥാപാത്രങ്ങളുടെ പെർഫെക്ഷനാണ്‌ വിനായകന്റെ പ്ളസ്‌ പോയിൻറ്. ടി.കെ. രാജീവ്കുമാറിന്റെ "ഇവർ" എന്ന ചിത്രത്തിലെ അന്ധകഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചതിക്കാത്ത ചന്തു, വെള്ളിത്തിര, ബൈ ദ പീപ്പിൾ, ചിന്താമണികൊലക്കേസ്, ഗ്രീറ്റിങ്ങ്സ്, ജൂനിയർ സീനിയർ, ഛോട്ടാ മുംബൈ, ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി, ബെസ്റ്റ് ആക്ട്ടര്‍, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2012ൽ അമൽ നീരദിന്റെ ബാച്ചിലർ പാർട്ടി എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിലൊന്നിൽ അഭിനയിച്ച് വിനായകൻ വളരെയധികം ശ്രദ്ധനേടി.

കമ്മട്ടിപ്പാടം, ഗംഗ

വിനായകന്‍ എന്ന അതുല്ല്യഅഭിനയ പ്രതിഭയുടെ കാമ്ബ്‌ കണ്ടെടുക്കാന്‍ നമ്മുടെ ചലച്ചിത്രകാരന്മാര്‍ക്ക് ഇതുവരെ കഴിഞ്ഞില്ല എന്നൊരു ദുഖത്തെ അടയാളപ്പെടുത്തിയ സിനിമയായിരുന്നു കമ്മട്ടിപ്പാടം. ഒരു ചേരിയില്‍ ജീവിക്കുന്ന സാമൂഹ്യ വിരുദ്ധനായ ഒരു യുവാവിന്റെ മുഴുവന്‍ ഭാവങ്ങളും പകര്‍ന്നു ജീവിക്കുകയാണ് വിനായകന്‍ ഈ സിനിമയില്‍. നായകനേക്കാള്‍ പ്രാധാന്യമുള്ള കഥാപാത്രവും വിനായകന്‍റെ ഗംഗയായിരുന്നു.

വന്‍മരങ്ങള്‍ വെട്ടേറ്റ് വീഴുമ്പോള്‍ തങ്ങളുടെ ആവാസം നഷ്ടപ്പെട്ട പക്ഷിക്കൂട്ടങ്ങളുടെ നെഞ്ചു കീറുന്ന കലപില ശബ്ദം കേട്ടിട്ടുണ്ടോ? അത് പോലെ ചങ്കില്‍ കൊളുത്തി വലിക്കുന്ന ഒരു നിലവിളിയാണ് 'കമ്മട്ടിപ്പാടം'. ലംബമായും തിരശ്ചീനമായും വികസിക്കുന്ന നഗരങ്ങള്‍ ആദ്യം വിഴുങ്ങുക ചില അരികുജീവിതങ്ങളെയാണ്. ഒാര്‍മ്മകളുടെ പാടങ്ങളെ രാക്ഷസ യന്ത്രങ്ങള്‍ കൊണ്ട് നിരപ്പാക്കി അതിനു മുകളില്‍ ആകാശ സൗധങ്ങള്‍ പണിയുമ്പോള്‍ ഒറ്റയടിക്ക് കുഴിച്ചു മൂടപ്പെടുന്നത് ഒരു സമൂഹത്തിന്റെ ഭൂതകാലത്തെ തന്നെയാണ്. അങ്ങനെ വന്യമായ ഒാര്‍മ്മകളും പേറി പേടിപ്പെടുത്തുന്ന ഭാവിയിലേക്ക് അരക്ഷിതത്വത്തോടെ നീങ്ങുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് 'കമ്മട്ടിപ്പാടം'.

വന്‍മരങ്ങള്‍ വെട്ടേറ്റ് വീഴുമ്പോള്‍ തങ്ങളുടെ ആവാസം നഷ്ടപ്പെട്ട പക്ഷിക്കൂട്ടങ്ങളുടെ നെഞ്ചു കീറുന്ന കലപില ശബ്ദം കേട്ടിട്ടുണ്ടോ? അത് പോലെ ചങ്കില്‍ കൊളുത്തി വലിക്കുന്ന ഒരു നിലവിളിയാണ് 'കമ്മട്ടിപ്പാടം'. ലംബമായും തിരശ്ചീനമായും വികസിക്കുന്ന നഗരങ്ങള്‍ ആദ്യം വിഴുങ്ങുക ചില അരികുജീവിതങ്ങളെയാണ്. ഒാര്‍മ്മകളുടെ പാടങ്ങളെ രാക്ഷസ യന്ത്രങ്ങള്‍ കൊണ്ട് നിരപ്പാക്കി അതിനു മുകളില്‍ ആകാശ സൗധങ്ങള്‍ പണിയുമ്പോള്‍ ഒറ്റയടിക്ക് കുഴിച്ചു മൂടപ്പെടുന്നത് ഒരു സമൂഹത്തിന്റെ ഭൂതകാലത്തെ തന്നെയാണ്. അങ്ങനെ വന്യമായ ഒാര്‍മ്മകളും പേറി പേടിപ്പെടുത്തുന്ന ഭാവിയിലേക്ക് അരക്ഷിതത്വത്തോടെ നീങ്ങുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥയായിരുന്നു 'കമ്മട്ടിപ്പാടം'.

സിമന്റും കമ്പിയും കൊണ്ട് തീര്‍ക്കുന്ന അംബരചുംബികളെ "വികസനം" എന്ന് പേരിട്ടുവിളിക്കുന്ന ഒരു സമൂഹവും, ഭരണകൂടവുമാണ് നമ്മുടേത്. അതില്‍ ഇടതും , വലതും, കൊണ്ഗ്രസ്സും , ബീ ജെ പിയും തമ്മിലൊന്നും നിലപാട്ഭേദങ്ങളില്ല എന്നത് നമ്മുടെ നേരനുഭവങ്ങളാകുന്നു. നഗരാഡംബരങ്ങളുടെ പാര്‍ശ്വങ്ങളില്‍ ജീവിക്കുന്ന മനുഷ്യരെ വികസനത്തിന്‍റെ പേര് പറഞ്ഞു കുടിയൊഴിപ്പിച്ചു ഒടുവില്‍ തലചായ്ക്കാന്‍ ഇടത്തിനായി അവര്‍ പോരിനിറങ്ങുന്ന കാഴ്ച മൂലമ്പിള്ളി അടക്കം മലയാളിയുടെ മുന്നില്‍ വിഹ്വലതയായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്.

വികസന ഭാവനകളുടെ പാര്‍ശ്വങ്ങളില്‍ പോലും എവിടെയും ഇടം ലഭിക്കാത്ത മനുഷ്യരുടെ അതിജീവനശ്രമങ്ങളുടെയും, സൌഹൃദ സ്നേഹവായ്പ്പിന്റെയും, പകയുടെയും, ആസുരതയുടെയും കഥയായിരുന്നു കമ്മട്ടിപ്പാടം.

നാം പൊത്തിയ പൊക്കാളിക്കര
എങ്ങേപോയ് പൊന്നച്ഛാ?
നീവാരിയ ചുടുചോറൊപ്പം
വെന്തേപോയ് പൊന്‍മകനേ

അക്കാണും മാമലയൊന്നും
നമ്മുടേതല്ലെന്മകനെ
ഇക്കായൽ കയവുംകരയും
ആരുടേം.. അല്ലെൻ മകനേ’

കമ്മട്ടിപ്പാടത്തിലെ ഗംഗ ചൊല്ലിയാടുന്ന അന്‍വര്‍ അലിയുടെ ഈ വരികളിലുണ്ട് എല്ലാം. ആ വ്യഥിത ജീവിതത്തിലെ എല്ലാ വിഹ്വലതകളും ആവാഹിച്ചുകൊണ്ട് വിനായകന്‍ ഗംഗയായി ജീവിക്കുകയായിരുന്നു . അഭിനയിക്കുകയായിരുന്നില്ല ...!!

"ആകാശത്തെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതെങ്ങനെ? ആ ചിന്ത ഞങ്ങള്‍ക്ക് അപരിചിതമാണ്. അന്തരീക്ഷത്തിന്റെ നവനൈര്‍മ്മല്യവും വെള്ളത്തിന്റെ വെട്ടിത്തിളക്കവും ഞങ്ങളുടേതല്ലാതിരിക്കേ നിങ്ങള്‍ക്ക് അവ എങ്ങനെ വാങ്ങാന്‍ കഴിയും? !"

വിനായകന് അഭിനന്ദനങ്ങള്‍... സ്നേഹം ...ശുഭാശംസകള്‍... !!Vinayakan kammattipadam

Read more topics: Vinayakan, kammattipadam
English summary
Vinayakan kammattipadam

More News from this section

Subscribe by Email