Wednesday September 19th, 2018 - 10:22:pm
topbanner
Breaking News

ദുരന്തം ഇരട്ടിയാക്കി വിവിഐപികളുടെ സന്ദര്‍ശനം. ; ലക്ഷ്യം തെരഞ്ഞെടുപ്പ്

NewsDesk
ദുരന്തം ഇരട്ടിയാക്കി വിവിഐപികളുടെ സന്ദര്‍ശനം. ; ലക്ഷ്യം തെരഞ്ഞെടുപ്പ്

സ്വന്തം ലേഖകന്‍

നിയമസഭാ തിരഞ്ഞെടുപ്പിന് 36 ദിവസം മാത്രം ശേഷിക്കേ കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ ദുരന്തം മുതലെടുക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും. നൂറിലധികം പേരുടെ മരണത്തിന് കാരണമായ ദുരന്തം നടന്ന സ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖരാണ് കൊല്ലത്തും തിരുവനന്തപുരത്തുമായി എത്തിയിരിക്കുന്നത്. ദുരന്തത്തില്‍ നാടുമുഴുവന്‍ നടുങ്ങിയിരിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരുമാണ് ഇത് മുതലെടുക്കുന്നത്.

സംസ്ഥാനം കണ്ട ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തത്തിനിടയിലും പരിക്കേറ്റവര്‍ക്ക് സഹായമെത്തിക്കുന്നതിന് പകരം വിവിഐപി ക്കള്‍ക്ക് സുരക്ഷയൊരുക്കുന്ന തിരക്കിലാണ് ജില്ലാപോലീസ് അധികാരികള്‍.

അഞ്ഞൂറിലധികം പോലീസുകാരും അകമ്പടി വാഹനങ്ങളും വേണ്ടിവരും പ്രധാനമന്ത്രിയുടെ സുരക്ഷയൊരുക്കാന്‍. ഈ പ്രത്യേക സാഹചര്യത്തില്‍ ഇത്രയും പേരെ വിട്ടുനല്‍കുന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുമെന്ന്, സംസ്ഥാനത്തെ ഒരു മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ പറയുന്നു.

പ്രധാനമന്ത്രിമാത്രമല്ല രാഹുല്‍ ഗാന്ധിയും സമാനമായ സുരക്ഷാസൗകര്യങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഏകദേശം ആയിരത്തോളം പോലീസുദ്യോഗസ്ഥരെയാണ് ദുരന്തസ്ഥലം സന്ദര്‍ശിക്കനെത്തിയ വിവിഐപികള്‍ക്കു മാത്രമായി വിട്ടുനല്‍കേണ്ടിവന്നത്.

രാഷ്ട്രീയ നേതാക്കളുടെ സന്ദര്‍ശനംകൊണ്ട് മരണപ്പെട്ടവര്‍ക്ക് ജീവന്‍ തിരിച്ചുകിട്ടുകയില്ല, നേതാക്കളുടെ വരവുകൊണ്ട് രക്ഷാപ്രവര്‍ത്തനങ്ങളെ എത്തരത്തിലാണ് സഹായിക്കുകയാണെന്ന് നാടുമുഴുവന്‍ ചോദിക്കുന്നത്.

രാഷ്ട്രീയ നേതാക്കള്‍ ആശുപത്രി സന്ദര്‍ശിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണെന്ന് ഡോക്ടര്‍മാരും പറയുന്നു. ക്രിട്ടിക്കലായ സന്ദര്‍ഭങ്ങളില്‍ ഇവരുടെ സന്ദര്‍ശനം അടിയന്തര ശുശ്രൂഷ നല്‍കുന്നതിനെ തടസ്സപ്പെടുത്തുന്നു. ഇവരുടെ സന്ദര്‍ശനം ഏങ്ങനെയാണ് അപകടത്തില്‍പെട്ടവരെ ഈ സാഹചര്യത്തില്‍ സഹായിക്കുന്നതെന്ന് ഡോക്ടര്‍മാരും ചോദിക്കുന്നു.

ദുരന്തമുണ്ടായ ക്ഷേത്രം കൊല്ലം ടൗണില്‍ നിന്നും 16 കിലോമീറ്ററും തിരുവനന്തപുരത്തുനിന്നും 60 കിലോമീറ്റര്‍ അകലെയുമാണ്. തിരുവനന്തപുരത്ത് നിന്നും ക്ഷേത്രത്തിലേക്ക് പോകാനുള്ള വഴി വളരെ ചെറുതും വീതികുറഞ്ഞതുമാണ്, നേതാക്കളുടെയും അവരുടെ അകമ്പടി വാഹനങ്ങളാലും ജില്ല മുഴുവനും തീര്‍ത്തും അനാവശ്യമായ ഗതാഗതക്കുരുക്കും അനുഭവിക്കുകയാണ്.

നിരവധി ഡോക്ടര്‍മാരും പോലീസുദ്യോഗസ്ഥരും സംഭവസ്ഥലത്തുണ്ട്. ഇവിടം പരിശോധിക്കുകയും അവശിഷ്ടങ്ങള്‍ എടുത്തുമാറ്റുന്ന പ്രവര്‍ത്തികള്‍ ഊര്‍ജ്ജിതമായും നടക്കുന്നുണ്ട്. അപകടസ്ഥലത്ത് ശവശരീരങ്ങള്‍ ഛിന്നഭിന്നമായി കിടക്കുന്ന അവസ്ഥയാണ്..നേതാക്കളുടെ സന്ദര്‍ശനം ഇന്‍ക്വസ്റ്റ് നടപടികള്‍ അനാവശ്യമായി വൈകിപ്പിക്കുകയാണെന്നും ആക്ഷേപമുണ്ട്.

വെടിക്കെട്ടപകടത്തില്‍ പരുക്കേറ്റവര്‍ക്ക് സഹായ ഹസ്തവുമായി മമ്മൂട്ടി

വെടിക്കെട്ട് ദുരന്തം :എംഎ യൂസുഫലിയും രവി പിള്ളയും ധനസഹായം പ്രഖ്യാപിച്ചു

Read more topics: VVIP, Visit, Kollam, Puttingal, temple, fire,
English summary
VVIP Visits Kollam’s Puttingal temple fire Kerala
topbanner

More News from this section

Subscribe by Email