Monday April 23rd, 2018 - 3:45:am
topbanner

നിയമസഭ തെരഞ്ഞെടുപ്പില്‍ വിഎസും പിണറായിയും മത്സരിക്കും; പിണറായി ഉപമുഖ്യമന്ത്രി?

സ്വന്തം ലേഖകൻ
നിയമസഭ തെരഞ്ഞെടുപ്പില്‍ വിഎസും പിണറായിയും മത്സരിക്കും; പിണറായി ഉപമുഖ്യമന്ത്രി?

ആസന്നമായിരിക്കുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു ജീവന്മരണ പോരാട്ടയാണ് 2016 ന്റെ തുടക്കത്തില്‍ തന്നെ പ്രതീക്ഷിക്കുന്നത്. ഇരു മുന്നണികള്‍ക്ക് അപ്പുറം ബിജെപി നേതൃത്വത്തില്‍ ഒരു മൂന്നാം മുന്നണികൂടി ശാക്തികരിച്ച് വരുന്നു എന്നത് തന്നെയാണ് ഇത്തവണത്തെ പ്രത്യക. ഇത്തരം ഒരു അവസ്ഥയില്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി  ബഹുമുഖമായ ഒരു തെരഞ്ഞെടുപ്പ് തന്ത്രത്തിന് പ്രഥമികമായ രൂപം നല്‍കി കഴിഞ്ഞുഎന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ തന്നെ സിപിഎം തങ്ങളുടെ തന്ത്രങ്ങള്‍ക്ക് ഏതാണ്ട് രൂപം കൊടുത്തുകഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ അതേ കെട്ടുറപ്പും രാഷ്ട്രീയ അവസ്ഥയും ഇപ്പോഴും നിലനില്‍ക്കുന്നു എന്ന് കരുതുന്ന സിപിഎം അതിന് അനുസരിച്ചുള്ള തന്ത്രങ്ങളാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

 2006 ലും 2011 ലും സംഭവിച്ച വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വം തുടക്കത്തില്‍  തന്നെ ചര്‍ച്ചയാക്കുവാന്‍ മാധ്യമങ്ങളും മറ്റും കിണഞ്ഞ് ശ്രമിക്കുമ്പോള്‍ അതിന് പിടികൊടുക്കാതെയുള്ള സിപിഎം നേതാക്കളുടെ തന്ത്രവും ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. സിപിഐ പറയുന്ന അഭിപ്രായങ്ങളില്‍ തലവച്ച് നേതാവ് ആര് എന്ന വിഷയത്തില്‍ വിവാദം ഉണ്ടാക്കുവാന്‍ വിഎസും, പിണറായിയും ഒരുപോലെ തയ്യാറായില്ല. കഴിഞ്ഞ രണ്ടുതവണയും വിഎസ് മത്സരിക്കുന്നതില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു ഔദ്യോഗിക വിഭാഗം ഇത്തവണ അത് പ്രത്യക്ഷത്തില്‍ പാര്‍ട്ടി വേദികളില്‍  പോലും പ്രകടിപ്പിക്കേണ്ട എന്ന അഭിപ്രായത്തിലാണ് ഉള്ളത്. ഇതോടെ  വിഎസും, പിണറായിയും മത്സരരംഗത്ത് കാണും എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആരാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് പറയില്ലെങ്കിലും ഭരണം ലഭിച്ചാല്‍ സ്വാഭവികമായും മുഖ്യമന്ത്രി സ്ഥാനം വിഎസിനെ തേടിയെത്താനും, പിണറായി ആഭ്യന്തരമന്ത്രിയാകുവാനുമുള്ള ഒരു ഫോര്‍മുലയാണ് പാര്‍ട്ടി നേതാക്കള്‍ക്കിടയിലുള്ളത്. എന്നാല്‍  വിഎസിന്റെ ആരോഗ്യസ്ഥിതി ചൂണ്ടികാട്ടി പിണറായിയെ ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാം എന്നും ചില സംസാരങ്ങള്‍ നടക്കുന്നുണ്ട്.

 കഴിഞ്ഞ 15 കൊല്ലത്തിനിടയില്‍  സിപിഎമ്മിന്റെ ഏതോരു സമ്മേളനവേദിയിലും വിഎസിനെ പ്രതികൂട്ടിലാക്കുവാന്‍ ശ്രമിച്ചിരുന്ന പാര്‍ട്ടി ഔദ്യോഗിക വിഭാഗം കൊല്‍ക്കത്ത പ്ലീനത്തില്‍ വിഎസിന്റെ കാര്യത്തില്‍ മൗനം പാലിച്ചു എന്നതും വിഎസിനെ ഉള്‍കൊള്ളിച്ചുള്ള തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണ് എന്നും സൂചനയുണ്ട്. വിമര്‍ശനങ്ങള്‍ കാരണം ഒരു പിണക്കം ഇനി വേണ്ട എന്നാണ് ഔദ്യോഗിക  നേതൃത്വം വിചാരിക്കുന്നത്. ഒപ്പം വിഎസിനെ പിണറായി നയിക്കുന്ന കേരള മാര്‍ച്ചില്‍ പങ്കെടുപ്പിക്കാനും ശ്രമം തുടങ്ങി കഴിഞ്ഞു. വിഎസിനെ മലമ്പുഴയില്‍ തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടിക്ക് ഇഷ്ടം. പിണറായി വടക്കന്‍  കേരളത്തിലെ പാര്‍ട്ടിയുടെ ഉറച്ച സീറ്റില്‍ മത്സരിക്കാനാണ് സാധ്യത. നേരത്തെ പാര്‍ട്ടിയുടെ യുവനേതാവ് മത്സരിച്ച മണ്ഡലമാണ് പിണറായിക്ക് വേണ്ടി നോക്കുന്നത് എന്ന് പാര്‍ട്ടി വൃത്തങ്ങളില്‍ സംസാരമുണ്ട്.

 യുവാക്കളെ കൂടുതല്‍ മത്സരരംഗത്ത് ഇറക്കാന്‍ സംസ്ഥാന നേതൃത്വം ആലോചിക്കുന്നുണ്ട്, ഇതില്‍ തന്നെ പര്‍ട്ടി ബഹുജന സംഘടനയ്ക്ക് പുറത്തുള്ള യുവാക്കളെ പരിഗണിക്കാനും ആലോചനയുണ്ട്.  ഇതോടൊപ്പം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരീക്ഷിച്ച സ്വതന്ത്ര്യന്‍ അടവ് തങ്ങളുടെ സാന്നിധ്യം കുറഞ്ഞ മണ്ഡലങ്ങളില്‍ പരീക്ഷിക്കാന്‍ പാര്‍ട്ടിക്ക് പദ്ധതിയുണ്ട്. മലപ്പുറത്തും മറ്റും ഇത്തരക്കാരെ പരീക്ഷിച്ച് യുഡിഎഫിന്റെ ഉറച്ച കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തുക എന്നതാണ് പര്‍ട്ടിയുടെ ചിന്ത. അതേ സമയം എല്‍ഡിഎഫ് വികസിപ്പിക്കണം എന്ന് വിചാരിച്ചിരുന്ന സിപിഎം പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ഇതില്‍ നിന്നും പിന്നോക്കം പോയിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് മുസ്ലിം ലീഗിനോട് ഒരു പാലം ഇടുവാന്‍ സിപിഎം ശ്രമിച്ചിരുന്നു, ഇത് ഇല്ലാതെ തന്നെ ഇപ്പോള്‍  ജയിക്കാം എന്ന വിശ്വസത്തിലാണ് പാര്‍ട്ടി നേതൃത്വം. പിണറായിയുടെ നേതൃത്വത്തില്‍ വടക്കും, വിഎസ് നയിക്കുന്ന തെക്കും പ്രചരണം എന്നതാണ് സിപിഎം ഇപ്പോള്‍ ആലോചിക്കുന്നത്. എസ്എന്‍ഡിപിയുടെ പുതിയ പാര്‍ട്ടി സിപിഎം വോട്ടുകളില്‍ വിള്ളല്‍ വരുത്തുന്നത് തടയാന്‍ വിഎസിന് സാധിക്കും എന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.

 തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വര്‍ദ്ധിത വീര്യം ലഭിച്ച എല്‍ഡിഎഫിനെ നയിക്കുന്ന സിപിഎം ഓണ്‍ലൈന്‍ സ്‌പൈസിലും പ്രത്യേക ദൗത്യങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. അതോടൊപ്പം പരമാവധി തങ്ങളുടെ സംഘടനശേഷിയും ഉപയോഗിക്കാനാണ് ശ്രമം. ഇതിന് കൂടിയാണ് പിണറായിയുടെ കേരളയാത്ര

English summary
VS and Pinarayi will contest in next Assembly Election

More News from this section

Subscribe by Email