topbanner
Thursday June 22nd, 2017 - 10:06:pm
topbanner

തരൂരിനെതിരായ റിപ്പബ്ലിക്കന്‍ വാര്‍ത്ത തിരുവനന്തപുരം സീറ്റ് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ ഗൂഢാലോചന

NewsDesk
തരൂരിനെതിരായ റിപ്പബ്ലിക്കന്‍ വാര്‍ത്ത തിരുവനന്തപുരം സീറ്റ് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ ഗൂഢാലോചന

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ ഉന്നയിച്ച ആരോപണത്തിന് പിന്നില്‍ ബിജെപിയാണ് എന്ന വാദം ശക്തമാകുന്നു.

ചാനല്‍ വാര്‍ത്ത പുറത്തുവിടും മുന്‍പ് തന്നെ ബി.ജെ.പി ഐടി സെല്ലിന് ഇതേക്കുറിച്ച് വ്യക്തമായി അറിയാം എന്ന സൂചനകള്‍ പുറത്തുവന്നു. റിപ്പബ്ലിക് ചാനല്‍ വാര്‍ത്ത പുറത്ത് വിടുന്നതിന് മുമ്പ് ബി.ജെ.പിയുടെ ഐ.ടി സെല്‍ പ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച് ട്വിറ്ററില്‍ സൂചന നല്‍കിയിരുന്നു. ഇതാണ് ആരോപണം ബി.ജെ.പിയുടെ കൂടി അറിവോടെതാണെന്ന സംശയം ബലപ്പെടാന്‍ കാരണം.

വാര്‍ത്തയെ സംബന്ധിച്ച് റിപ്പബ്ലിക് ടിവിയുടെ ട്വീറ്റ് വരുന്നതിന് മുമ്പാണ് ബി.ജെ.പിയുടെ ഐ.ടി സെല്‍ പ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്തത്. സുനന്ദ മര്‍ഡര്‍ ടേപ്‌സ് എന്ന ഹാഷ്ടാഗില്‍ രാത്രി 7.10നാണ് റിപ്പബ്ലിക് ചാനലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് വരുന്നത്. എന്നാല്‍ ഇതിന് മുമ്പ് 6.15ന് തന്നെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച സൂചന നല്‍കുന്ന ട്വീറ്റുകള്‍ ചെയ്തിരുന്നു. ബി.ജെ.പി സോഷ്യല്‍ മീഡിയ വോളണ്ടിയറായ സുരേഷ് നഖ്‌വൗ ശശി തരൂരിന് ഗുഡ് ലക്ക് വിഷ് ചെയ്തു കൊണ്ടാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്.

നമുക്ക് ചുറ്റും ഉണ്ടായിരുന്നതും എന്നാല്‍ മാറ്റ് ചാനലുകള്‍ ഏറ്റെടുക്കാത്തതുമായ വാര്‍ത്തകള്‍ അര്‍ണാബ് പുറത്തു വിടുന്നുവെന്നാണ് നൂപുര്‍ എന്ന അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റ്. ചാനല്‍ മേധാവി അടക്കം സുപ്രധാന പദവികള്‍ അലങ്കരിക്കുന്നവര്‍ മാത്രം അറിയാന്‍ സാധ്യതയുള്ള സ്‌ഫോടനാത്മക വാര്‍ത്ത ബി.ജെ.പിയുടെ ഐ.ടി സെല്‍ പ്രവര്‍ത്തകര്‍ എങ്ങനെ അറിഞ്ഞുവെന്നാണ് സംശയം ബലപ്പെടുത്തുന്നത്.

അതേ സമയം തിരുവനന്തപുരം ലോക്സഭ സീറ്റ് ലക്ഷ്യമാക്കി, ബിജെപി എംപി രാജീവ് ചന്ദ്രശേഖറാണ് സുനന്ദടേപ്പിന് പിന്നില്‍ എന്ന വാദവും ദില്ലിയിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ ശക്തമാണ്. കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാനായ വ്യവസായി റിപ്പബ്ലിക്ക് ചാനലിന്‍റെ മുഖ്യപ്രമോട്ടറാണ്. ഇദ്ദേഹം അടുത്ത ലോക്സഭയില്‍ കൃത്യമായി കേരളത്തില്‍ ലക്ഷ്യമിടുന്ന സീറ്റ് തിരുവനന്തപുരമാണ്. അതിനാല്‍ തന്നെ അവിടുത്തെ നിലവിലുള്ള എംപിയുടെ വ്യക്തിത്വം തകര്‍ക്കാനുള്ള ഓപ്പറേഷനാണ് ഇതെന്നാണ് അണിയറ സംസാരം.

ഒപ്പം മോദിക്ക് എതിരെ തരൂരിനെ ഉയര്‍ത്തികാണിക്കണം എന്ന രീതിയില്‍ ഒരു ക്യാംപെയിന്‍ അടുത്തിടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ നടന്നിരുന്നു. അതിന്‍റെ ഫലമായി തരൂര്‍ ഉയര്‍ന്നുവരാനുള്ള സാധ്യതകളാണ് ബിജെപി അടച്ചത്. അതിന് പുറമേ ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് തരൂരിനെ പരിഗണിക്കുമെന്ന വാര്‍ത്തകള്‍ സജീവമായ സമയത്ത് ഇത്തരം ഒരു വാര്‍ത്ത വന്നതിലും രാഷ്ട്രീയ വൃത്തങ്ങള്‍ ഗൂഢാലോചന മണക്കുന്നു.

English summary
Shashi Tharoor rubbishes Republic TV expose
topbanner topbanner

More News from this section

Subscribe by Email