Saturday June 23rd, 2018 - 3:55:pm
topbanner
Breaking News

പത്രപ്രവർത്തകരെ വലയിലാക്കാൻ ആർ.എസ്.എസ്: ഇതിന് കുടപിടിച്ച് ദേശാഭിമാനി

suvitha
പത്രപ്രവർത്തകരെ വലയിലാക്കാൻ ആർ.എസ്.എസ്:  ഇതിന് കുടപിടിച്ച് ദേശാഭിമാനി

തിരുവല്ല: സംസ്ഥാനത്തെ പത്രപ്രവര്‍ത്തക യൂണിയന്‍ തെരഞ്ഞെടുപ്പ് കൈപ്പിടിയിലാക്കാന്‍ സംഘപരിവാര്‍ അജണ്ട. ഇതിന് കുടപിടിച്ച് തൊഴിലാളി സംഘടനയുടെ പ്രതിനിധികളെന്ന് അവകാശപ്പെടുന്ന ദേശാഭിമാനിയുടെ പരിപൂര്‍ണ പിന്തുണയും. ചൊവ്വാഴ്ച നടക്കുന്ന പ്രസ് ക്ലബ് തെരഞ്ഞെടുപ്പിന്‍െ്‌റ 'കീപോയിന്‍റുകളില്‍' തങ്ങളുടെ പ്രാധിനിധ്യം ഉറപ്പാക്കാന്‍ ആര്‍.എസ്.എസ്. അനുഭാവികള്‍ മത്സരിക്കണമെന്നായിരുന്നു ആര്‍.എസ്.എസ്. നേതൃത്വം നല്‍കിയിരുന്ന നിര്‍ദേശം. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രസ് ക്ലബ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ തങ്ങളുടെ അനുഭാവികള്‍ മത്സരിക്കണം.

ഇത് പ്രകാരമാണ് നിലവില്‍ 14 ജില്ലകളിലെയും മത്സരരംഗത്തുള്ള പാനല്‍. ദേശീയ മാധ്യമങ്ങളില്‍ പലതും ബി.ജെ.പിക്കും ആര്‍.എസ്.എസിനും പിന്തുണ നല്‍കുന്ന സമീപനം തുടരുമ്പോള്‍ കേരളമാധ്യമങ്ങള്‍ പൊതുവെ ഇതിന് വിരുദ്ധമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. ബി.ജെ.പിയും സംഘപരിവാറും നടത്തുന്ന സമരങ്ങളില്‍ മാധ്യമവ്രര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളും തങ്ങള്‍ക്കെതിരെയുള്ള വാര്‍ത്തകളും മറയ്ക്കാന്‍ ഇതു തന്നെയാണ് ഉചിതമായ തീരുമാനമെന്നും നേതൃത്വം കണക്കു കൂട്ടുന്നു. ഇത്തരം വിഷയങ്ങള്‍ക്ക് അറുതി വരുത്താനാണ് പ്രസ് ക്ലബ് ഭാരവാഹിത്വത്തില്‍ തങ്ങളുടെ നിലപാടുകളെ പിന്തുണക്കുന്നവരെ കൊണ്ടു വരാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നത്.

സംസ്ഥാനത്തെ പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ചില ആര്‍.എസ്.എസ് വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് സന്ദേശങ്ങള്‍ കൈമാറുന്നതും അജണ്ടകള്‍ തീരുമാനിക്കപ്പെടുന്നതും. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് പ്രത്യക്ഷമായി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. എന്നാല്‍ ഈ ജില്ലകളില്‍ പലതിലും ദേശാഭിമാനി സെല്ലുകള്‍ ഇവര്‍ക്ക് പിന്തുണ നല്‍കുകയാണെന്നത് വസ്തുതയാണ്. മധ്യകേരളത്തിലെ സ്വകാര്യ ലോക്കല്‍ നെറ്റ് വര്‍ക്ക് കേബിള്‍ ശ്രംഖലയിലെ ചീഫ് പോസ്റ്റിലുള്ള വ്യക്തി മത്സരിക്കാനിറങ്ങിയതിന് തടയിട്ടത് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റിന്റെ ഓഫീസ് ഇടപെട്ടായിരുന്നു.

ഇടതുപക്ഷ പാനലില്‍ മത്സരിക്കാന്‍ തീരുമാനിച്ച ഇദ്ദേഹത്തെ സമ്മര്‍ദ തന്ത്രത്തിലൂടെ മാറ്റി നിര്‍ത്തിയത് കേബിള്‍ ശ്രൃംഖലയിലെ പ്രധാന തൊഴിലാളി യൂണിയനായ ബി.എം.എസ് നേതാക്കളായിരുന്നു. ദേശാഭിമാനിയിലെ ജീവനക്കാരനും മധ്യകേരളത്തിലെ പ്രസ്‌ക്ലബ് പ്രസിഡന്റുമായിരുന്ന 'സഖാവാണ്' ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കാനായി ചരടു വലിച്ചത്. ഇന്നും അദ്ദേഹത്തിന് താന്‍ വരുത്തി വെച്ച വിനയെക്കുറിച്ച് ഒരു ബോധ്യവുമില്ല. നിലവില്‍ കോട്ടയം പ്രസ്‌ക്ലബ് യൂണിയന്‍ തെരെഞ്ഞെടുപ്പ് തന്നെ ഒരു പ്രമുഖ കംപ്യൂട്ടര്‍ വിപണന ശ്രേണിയുടെ അഗ്രഗണ്യന്‍മാരില്‍ വിശേഷിപ്പിക്കുന്നവര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.

ജില്ലാക്കമ്മിറ്റിലേക്ക് മത്സരിക്കുന്ന ബിജോ ജോ തോമസ് ഈ സ്ഥാപനത്തിന്‍െ്‌റ പ്രതിനിധിയായാണ് മത്സരരരംഗത്തുള്ളത്. അമൃതാ ടി.വിയിലെ ശ്രീജിത്ത് എം. സെക്രട്ടറിയായി മത്സരിക്കുന്ന പാനലിന്റെ എല്ലാ ചിലവുകളും വഹിക്കുന്നതും ഈ സ്ഥാപനമാണത്രേ. നിലവിലുണ്ടായിരുന്ന പ്രസ് ക്ലബ് നിസാര തുകയ്ക്ക് ലീസിന് നല്‍കിയതിനുള്ള നന്ദിപ്രകടനമാണ് നിലവില്‍ ഈ ക്ലബ് തെരെഞ്ഞെടുപ്പില്‍ നടക്കുന്നതെന്നും ആരോപണവുമുയരുന്നുണ്ട്. മെട്രോ നഗരത്തിലെ പ്രസ്‌ക്ലബ് പിടിക്കാന്‍ മാധ്യമ മുത്തശിയുടെ ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്.

ഇതിനായി പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ വിവരങ്ങള്‍ കൈമാറാനുണ്ടാക്കിയിരുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് വരെ ഇയാള്‍ റിമൂവ് ചെയ്തു കളഞ്ഞു. മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ എന്ന് സ്വയം അവകാശപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും ഇവിടെ ഇയാള്‍ക്കൊപ്പമാണ് മത്സരിക്കുന്നത്. രണ്ടു വര്‍ഷം നീണ്ട രഹസ്യ പ്രചരണങ്ങള്‍ക്കൊടുവിലാണ് കടുത്ത ആര്‍.എസ്.എസ് അനുഭാവിയായിരുന്ന ഇയാള്‍ സ്വയം മത്സരിക്കാന്‍ തീരുമാനിച്ചിറങ്ങിയിരിക്കുന്നത്.

English summary
Sangh Parivar agenda to take journalists' union elections in the state

More News from this section

Subscribe by Email