Thursday April 26th, 2018 - 6:59:pm
topbanner

ലോ അക്കാദമി: ഒത്തുതീര്‍പ്പുകള്‍ വഞ്ചനയോ..?

NewsDesk
ലോ അക്കാദമി: ഒത്തുതീര്‍പ്പുകള്‍ വഞ്ചനയോ..?

അഡ്വ: ജഹാൻഗീർ റസാഖ് പാലേരി 

ദിവസങ്ങള്‍ നീണ്ടു നിന്ന സമരങ്ങള്‍ക്കും രാഷ്ട്രീയസംഘര്‍ഷാവസ്ഥയ്ക്കുമൊടുവില്‍ ലോ അക്കാദമി സമരം അവസാനിച്ചിരിക്കുന്നു. സമരം വിജയിച്ചു എന്നാണ് പുറമെ പറഞ്ഞു കേള്‍ക്കുന്ന വാര്‍ത്ത. എന്നാല്‍ പാര്‍ട്ടിയോട് അടുപ്പമുള്ളതിനാല്‍ അക്കാദമി പ്രിന്‍സിപ്പലായ ലക്ഷ്മി നായരും, സിപിഐഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരും ഒത്തുതീര്‍പ്പ് എന്ന പേരില്‍ കേരളസമൂഹത്തെയാകെ വഞ്ചിച്ചിരിക്കുകയാണ്. അഡ്വ: ജഹാംഗീര്‍ റസാഖ് പാലേരി എഴുതുന്നു.

ഞാനും , നിങ്ങളും അടങ്ങുന്ന സമൂഹത്തെയും , മഹാന്മാരായ SFI ക്കാരെയും , അത്രയും മഹത്വമില്ലാത്ത SFI ക്കാരല്ലാത്ത കുട്ടികളെയും , മാധ്യമ സമൂഹത്തെയും എല്ലാം അക്കാദമി മാനേജ്മെന്റും മന്ത്രി രവീന്ദ്രനാഥും ചേര്‍ന്ന് സമരം അവസാനിപ്പിക്കുന്ന ഫോര്‍മുലകള്‍ എന്ന രീതിയില്‍ വഞ്ചിക്കുകയാണ് ചെയ്തത് .

എങ്ങിനെയെന്നാല്‍ ...

1) ഇന്ന് എഴുതിയുണ്ടാക്കിയ കരാര്‍ വെറും പാഴ്ക്കടലാസാണ്. SFI ഓള്‍റെഡി പെട്ടിയില്‍ വച്ചിട്ടുള്ള കരാറിനും യാതൊരുവിധ നിയമസാധുതയുമില്ല . രാജ്യത്തെ സ്വാശ്രയ കോളേജ് മാനേജ്മെന്റുകള്‍ക്ക് ഭരണഘടനാപ്രകാരവും , ഡസന്‍ കണക്കിന് സുപ്രീം കോടതി വിധികള്‍ പ്രകാരവും സ്വായത്തമായിട്ടുള്ള അവകാശങ്ങളും , അധികാരങ്ങളുമുണ്ട്. അതിനകത്തൊന്നും ഒരു പിണറായിക്കും , ഒരു രവീന്ദ്രനാഥിനും ഇടപെടാന്‍ യാതൊരു അധികാരവുമില്ല.ഇന്ന് എഴുതിയുണ്ടാക്കിയ കരാര്‍

ആയതിനാല്‍ "മാനേജ്മെന്റുകള്‍ ഉറപ്പുകള്‍ ലംഘിക്കുന്ന പക്ഷം സര്‍ക്കാര്‍ ഇടപെടും " എന്നത് വെറുംവാക്കാണ്‌. രവീന്ദ്രനാഥ് തല്‍ക്കാലം മാധ്യമ - വിദ്യാര്‍ഥി - പൊതുസമൂഹ ലോകത്തിന്‍റെ കണ്ണില്‍ പൊടിയിടാന്‍ ഉപയോഗിച്ച ഒരു തന്ത്രം . നാളെ ഇവര്‍ ഉറപ്പുകള്‍ ലംഘിച്ചാല്‍ (SFI ക്ക് കൊടുത്ത ഉറപ്പുകളില്‍ നിന്ന് നാല് ദിവസം കൊണ്ട് മലക്കം മറിഞ്ഞ കാര്യം മറക്കരുത് ) തനിക്കു ഒരു ചുക്കും ചെയ്യാനാവില്ല എന്ന് രവീന്ദ്രനാഥിനും നന്നായറിയാം .Law-Academy-strike-government

2) എങ്ങിനെയെങ്കിലും "തുടങ്ങിക്കുടുങ്ങിയ ഒരു സമരം" അവസാനിപ്പിക്കുക എന്നതായിരുന്നു കോണ്ഗ്രസ്- BJP- CPI കൂട്ടുകെട്ടിന്‍റെ ആവശ്യം എന്നതിനാല്‍ യാതൊരുവിധ നിയമ സാധുതയുമില്ലാത്ത ഈ കരാറിന്റെ ചുവട്ടില്‍ ഒപ്പിട്ട് ഇക്കൂട്ടരും തടി സലാമാത്താക്കി എന്നതാണ് സത്യം . പക്ഷേ, നിഷ്കളങ്കരായ വിദ്യാര്‍ഥികള്‍ മൂന്നു വര്ഷം മുന്പ് ഒരിക്കല്‍ ലക്ഷ്മി നായര്‍ മാറി നിന്ന് മടങ്ങി വന്നു വഞ്ചിക്കപ്പെട്ടിട്ടും , ഇത്തവണയെങ്കിലും "എല്ലാം ശരിയാകും " എന്ന പ്രതീക്ഷയിലാണ് എന്നത് സങ്കടമുണ്ടാക്കുന്നു .

3) ഇവിടെ സ്വാശ്രയ കോളേജുകളോടു കര്‍ശന നിലപാടെടുത്തു വിദ്യാര്‍ഥി പക്ഷത്തു നില്‍ക്കേണ്ട ഇടതുപക്ഷ സര്‍ക്കാരാണ് നാട് ഭരിക്കുന്നത് . എന്നാല്‍ നാളിതുവരെയുള്ള മുഴുവന്‍ സര്‍ക്കാര്‍ അനുകൂല മനോഭാവവും ലഭിച്ചിരിക്കുന്നത് കുറ്റാരോപിതയായ പ്രിന്‍സിപ്പാള്‍ക്കാണ്. ദലിത് വിദ്യാര്തികളുടെ ക്രിമിനല്‍ പീഡന പരാതികള്‍ പോലും പിണറായി വിജയന്‍ സര്‍ക്കാര്‍ ഗൌനിച്ചിട്ടില്ല . ഇവിടെ സ്വാശ്രയ കോളേജിന്റെ ഭരണപരമായ ആഭ്യന്തര കാര്യങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ല . സ്വകാര്യ ട്രസ്ട്ടുകളെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിലവിലെ നിയമങ്ങള്‍ വച്ച് ഒരു നിലയ്ക്കും സാധിക്കില്ല . സര്‍ക്കാരിന് ചെയ്യാവുന്നത് മൂന്നു കാര്യങ്ങള്‍ മാത്രമാണ് .

A) കോളേജിന്റെ അഫിലിയേഷന്‍ പുനപരിശോധിക്കുക.

ഉയര്‍ന്നിട്ടുള്ള പീഡന പരാതികളും , വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കടക്കം ബോധ്യപ്പെട്ടിട്ടുള്ള വസ്തുതകളും , മറ്റു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തി കോളേജിന്റെ അഫിലിയേഷന്‍ പുനപരിശോധിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുക .

B) ക്രിമിനല്‍ കേസുകളില്‍ ആര്‍ജ്ജവമുള്ള നടപടികള്‍ സ്വീകരിക്കുക.

ദലിത് പീഡനം മുതല്‍ , കള്ളപ്പണം കുട്ടികളെ ഉപയോഗിച്ച് വെളുപ്പിക്കല്‍ തുടങ്ങി, ഹോട്ടലിലെ എച്ചില്‍ വാരിച്ചത് അടക്കമുള്ള പരാതികളിന്മേല്‍ അറസ്റ്റ് ഉണ്ടാവുകയും , റിമാന്‍ഡ് സംഭവിക്കുകയും ചെയ്‌താല്‍ "രാജി " എന്നത് പ്രസക്തമാല്ലാതാകും . ദലിത് പീഡനക്കേസില്‍ റിമാണ്ടിലായ പ്രിന്‍സിപ്പാളിനെ എന്ത് ചെയ്യണമെന്നു സര്‍വ്വകലാശാല സിണ്ടിക്കേറ്റ് ഉചിതമായി തീരുമാനിച്ചോളും . വ്യാജ നിയമ ബിരുദ - ഒരേ സമയത്തെ രണ്ടു ബിരുദ പരാതികളും നിലനില്‍ക്കുന്നു എന്നതും പ്രസക്തമാണ്.

C) ദുരുപയോഗം ചെയ്യുന്ന ഭൂമി തിരിച്ചു പിടിക്കുക.

നിലവിലെ ഭൂവിനിയോഗ നിയമങ്ങള്‍ പ്രകാരം അക്കാദമി ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കണം . പാതിയിലേറെ ഭൂമി ഉപയോഗ ശൂന്യമെന്നും , ഉപയോഗിക്കുന്നതില്‍ പാതി സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും പകല്‍ പോലെ വ്യക്തമാണ് . ഇക്കാര്യവും റവന്യൂ വകുപ്പും സര്‍ക്കാരും വിചാരിച്ചാല്‍ കോടതി ഇടപെടലുകള്‍ ഇല്ലാതെ നടക്കും .

ഇക്കാര്യങ്ങള്‍ എല്ലാം ചെയ്യുമെന്ന് യാതൊരു ഉറപ്പും സര്‍ക്കാര്‍ ആര്‍ക്കും കൊടുത്തിട്ടില്ല . ഒരു സമരക്കാരും ഇതൊന്നും ആവശ്യപ്പെട്ടിട്ടുമില്ല . മാത്രമല്ല ഇരട്ടചങ്കല്ല, ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു മനസ്സും, അത് നിവൃത്തിക്കാന്‍ ബലമുള്ള നട്ടെല്ലുമാണ് മുകളിലെ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടത് . നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാരിന് നിയമപരമായി ചെയ്യുവാന്‍ അധികാരമില്ലാത്ത കാര്യങ്ങളും , നല്‍കാത്ത ഉറപ്പുകള്‍ സര്‍ക്കാരിന്റെമുട്ടിടിക്കുന്ന കാര്യങ്ങളുമാണ് എന്ന് ചുരുക്കം ..!! Law-Academy-strike-government 

Read more topics: Lakshmi Nair, Law Academy, strike,
English summary
Law Academy strike government cheated ?

More News from this section

Subscribe by Email