Tuesday October 23rd, 2018 - 12:23:am
topbanner
Breaking News

വൈകല്യങ്ങൾ തോൽപ്പിച്ച് കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫില്‍ : വീഡിയോ കാണാം

NewsDesk
വൈകല്യങ്ങൾ തോൽപ്പിച്ച് കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫില്‍ : വീഡിയോ കാണാം

വടകര: ആത്മ വിശ്വാസവും അര്‍പ്പണ മനോഭാവവും കൈമുതലായുണ്ടെങ്കില്‍ ഏതു വൈകല്യവും തോല്‍പ്പിക്കാനാകുമെന്ന് തെളിയിക്കുകയാണ് കോഴിക്കോട് വാണിമേല്‍ സ്വദേശി മുഹമ്മദ് റാഫില്‍ എന്ന ചെറുപ്പക്കാരന്‍.

ചെറുപ്പത്തില്‍ ഇരുകാലുകള്‍ക്കു സംഭവിച്ച തളര്‍ച്ചയെ തുടര്‍ന്ന് പരസഹായമില്ലാതെ ഒന്നും ചെയ്യാനാകാത്ത ഒരു കുട്ടിക്ക് അനായാസ ജീവിതം എന്നത് സ്വപ്‌നം മാത്രമായിരുന്നു. എന്നാല്‍ ഇന്ന് യുവത്വത്തിലെത്തുമ്പോള്‍ കഠിന പ്രയത്‌നത്തിലൂടെ മറ്റാരെയും പോലെ പരസഹായമില്ലാതെ ജീവിക്കാനുളള പ്രാപ്തി നേടിയിരിക്കുകയാണ് ആ കുട്ടി.Kerala Bodybuilding Competition vadakara muhammad rafeel

നാദാപുരം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ റാഹില്‍ തന്റെ വൈകല്ല്യത്തെ തോല്‍പ്പിച്ച് കേരളാ ബോഡി ബില്‍ഡിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ എത്തി നില്‍ക്കുന്നത് വിജയം നേടാനായി മാത്രമാണ്.

മുച്ചക്രവാഹനത്തില്‍ ദിവസവും അഞ്ച് കിലോമീറ്റര്‍ യാത്രചെയ്ത് ജിംനേഷ്യം സെന്ററിലെത്തി തന്റെ സ്വപ്‌ന സാക്ഷാത്കാരത്തിനുളള തീവ്ര ശ്രമത്തിലാണ് ഈ യുവാവ്. 2019 ജനുവരിയില്‍ വൈകല്ല്യമുളളവര്‍ക്കായി നടക്കുന്ന കേരളാ ബോഡി ബില്‍ഡിങ്ങ് ചാമ്പ്യന്‍ഷിപ്പ് പട്ടം നേടിയെടുക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇപ്പോള്‍ മുഹമ്മദ് റാഫിലിന്റെ മനസിലുളളത്.

നിരന്തര പരിശ്രമം കൊണ്ട് തന്റെ വൈകല്ല്യങ്ങളെ അതിജീവിച്ച് മുഹമ്മദ് റാഫില്‍ കേരളാ ബോഡി ബില്‍ഡിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ വിജയം കൊയ്യുന്നതിന് കാത്തിരിക്കുകയാണ് കുടുംബവും നാട്ടുകാരും. vadakara muhammad rafeel

Read more topics: vadakara, Bodybuilding, disability
English summary
Kerala Bodybuilding Competition vadakara muhammad rafeel
topbanner

More News from this section

Subscribe by Email