topbanner
Monday December 11th, 2017 - 7:45:am
topbanner
topbanner

അഞ്ച് വർഷം കൊണ്ട് 2ലക്ഷം പേർക്ക് തൊഴിൽ സാധ്യത തുറന്ന് മനുല വീടുകൾ

fasila
അഞ്ച് വർഷം കൊണ്ട് 2ലക്ഷം പേർക്ക് തൊഴിൽ സാധ്യത തുറന്ന് മനുല വീടുകൾ

കണ്ണൂർ: വീടു നിർമ്മാണം ചെലവേറിയതും പ്രതിസന്ധികൾ നിറഞ്ഞതുമാകുമ്പോൾ പുതിയ പ്രതീക്ഷയാവുകയാണ് മനൂല വീടുകൾ. കല്ലോ, മണലോ, തട്ടടിച്ചുള്ള കോൺക്രീറ്റോ ആവശ്യമില്ലാത്ത ഇത്തരം വീടുകൾ വരും നാളുകളിൽ കേരളത്തിന്റെ പ്രതീക്ഷയാണ്.

സാധാരണ വീടു നിർമ്മാണത്തേക്കാൾ ചെലവു കുറഞ്ഞ മനൂല വീടുകൾ കേരളത്തിന്റെ വ്യാവസായിക രംഗത്തും പുതിയ ചലനങ്ങൾ സൃഷ്ടിക്കാനൊരുങ്ങുകയാണ്. സംസ്ഥാനത്തുടനീളം ആയിരം ചെറുകിട വ്യവസായ സംരഭങ്ങൾ തുടങ്ങുന്നതിനാണ് മനൂലാ ടീം വഴിയൊരുക്കുന്നത്.

ഇതിലൂടെ രണ്ട് ലക്ഷത്തിലധികം പേർക്ക് പുതിയ തൊഴിൽ സാധ്യതയും തുറന്നു കിട്ടും. ചെങ്കല്ലും, പൂഴിയും, കിട്ടാൻ ബുദ്ധിമുട്ടേറി വരുന്ന കാലത്ത് കേരളത്തിന്റെ നിർമ്മാണ മേഖലയിൽ ഒരു പുതിയ തരംഗമായിരിക്കും മനൂല വീടുകൾ.

കം പ്രസ്ഡ് പാനലുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന മനുല വീടുകളുടെ കംപ്രസ്ഡ് പാനൽ യൂനിറ്റുകൾ തുടങ്ങുന്നതിന് സംരഭകർക്ക് അവസരമൊരുങ്ങുന്നു.

കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇതിനകം ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് നിരവധി പേർ സംരഭകരായി എത്തിക്കഴിഞ്ഞു. മറ്റ് ജില്ലകളിലും സംരഭകർക്ക് അവസരങ്ങളുണ്ട്. താൽപര്യമുള്ളവർ 94977 29235 എന്ന നമ്പറിലേക്ക് വിളിക്കുക.

Read more topics: kannur, manula, homes
English summary
Within five years, there is a possibility of employment for 2 lakh people manula homes
topbanner topbanner

More News from this section

Subscribe by Email