Tuesday June 18th, 2019 - 3:17:pm
topbanner
topbanner

ശ്രീനിയുടെ പുച്ഛിച്ച ചിരിയില്‍ കമ്യൂണിസ്റ്റ് വിരോധം വ്യക്തം: അഭിമുഖത്തിന് മറുപടി

NewsDesk
ശ്രീനിയുടെ പുച്ഛിച്ച ചിരിയില്‍ കമ്യൂണിസ്റ്റ് വിരോധം വ്യക്തം: അഭിമുഖത്തിന് മറുപടി

സര്‍വതിനോടും പുച്്ഛം കലര്‍ന്ന നിലപാടുകളാണ് ശ്രീനിവാസന്‍ സ്വീകരിച്ചുകാണുന്നതെന്നും ഇത്അം ഗീകരിക്കാനാവില്ലെന്നും പ്രമുഖ കഥാകൃത്ത് ബക്കളം ദാമോദരന്‍. താന്‍ ഒഴികെ മറ്റെല്ലാവരും തെറ്റാണ് എന്ന ആഹന്ത നിറഞ്ഞ ഭാവം തന്നെയാണ് മാതൃഭൂമിയിലെ ശ്രീനിയുടെ അഭിമുഖത്തിലും നിറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബക്കളം ദാമോദരന്റെ ഇത് സംബന്ധിച്ച ഫേസ് ബുക്ക് പോസ്റ്റിന് ചുവടെ നൂറുകണക്കിനാളുകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികരിച്ചിരിക്കുന്നത്.

'കൊല്ലരുതെന്ന് നേതാക്കള്‍ പറഞ്ഞാല്‍ അന്നു തീരും രാഷ്ടീയ കൊലപാതകങ്ങള്‍ എന്ന് സിനിമക്കാരന്‍ ശ്രീനിവാസന്‍ 'മാതൃഭൂമി' യിലെ അഭിമുഖത്തില്‍. ശ്രീനിയുടെ മനസ്സിലിരിപ്പ് പ്രകാരം മാര്‍ക്‌സിസ്റ്റനേതാക്കള്‍ വിചാരിച്ചാല്‍ സ്വിച്ചിട്ടതു പോലെകൊലപാതകങ്ങള്‍ നിലച്ച് വെന്തു വെണ്ണീറാകും എന്ന് അദ്ദേഹം ധരിച്ചു വശായ മട്ടിലാണ്. കാരണം കമ്യൂണിസ്റ്റിന്റെ കയ്യിലേ ഉള്ളവല്ലൊ കത്തി.

അവരുടെ ചിഹ്നവും കൊടിയടയാളവും കത്തിയാണല്ലൊ. അതങ്ങ് ഉപേക്ഷിച്ചാല്‍മതി. ശാന്തിയും സമാധാനവും കളിയാടും. ഫോട്ടോവില്‍ കാണുന്ന ചുകന്ന ബെല്‍ട്ടിന്റെ പശ്ചാത്തലത്തില്‍ നിന്നു തന്നെ പാട്യം ശ്രീനി വിശാലമനസ്‌കനായ ഒരു കമ്യൂണിസ്റ്റാണെന്ന് 'മാതൃഭൂമി, ബോധ്യപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല; കമ്യൂണിസ്റ്റുകാരെല്ലാം ചിരി വിരോധികളാണ് എന്നതിന് അപവാദമായി പ്രസന്ന മന്ദസ്‌മേരവദനനായി ശ്രീനിയുടെ ഫോട്ടോവും ഉണ്ട്. പിതാവ് കമ്യൂണിസ്റ്റാണ് എന്ന തഴമ്പിന്റെ ബലത്തിലാണ് ആധികാരികമായ വിമര്‍ശനങ്ങളുംചിന്താധാരകളും എന്നാണ് ധ്വനി.

'അറബിക്കഥ'യിലൊക്കെ ശ്രീനി അന്താരാഷ്ട്ര തലത്തില്‍ നിന്നു കൊണ്ട് പാര്‍ട്ടിയെ പരിഹസിച്ചും അപമാനിച്ചും ഉപദേശിച്ചും പരമാവധി നന്നാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും അവര്‍ നന്നാകുന്ന ലക്ഷണമില്ല സിനിമയിലൂടെ നന്നാക്കാന്‍ സാധിച്ചിട്ടില്ല' പിന്നെയല്ലേ അഭിമുഖം നടത്തിയും പത്ര പ്രസ്താവനകള്‍ ചെയ്തും നന്നാക്കാന്‍ സാധിക്കുകഅല്ല; ആരെയാണ് മൊത്തമായും ചില്ലറയായും ശ്രീനി കുറ്റപ്പെടുത്തുന്നത് എന്ന് പടച്ചോനാണെ മനസ്സിലാവുന്നില്ല. ബി.ജെ.പി.ക്കാരനാണെന്ന് അവന്‍ പോലും പറയില്ല. കോണ്‍ഗ്രസ്സുകാരനല്ലെന്ന് അവന്‍ ആണയിടും. കൊലയായാലും ലാഭമുള്ള കച്ചോടത്തിനേ ലീഗുള്ളു. കേരള കോണ്‍ ഗ്രസ്സുകാരന്‍ പണ്ടേ അപരന്റെ പളളക്കിട്ട്പിച്ചാത്തി പ്രയോഗിക്കുന്നവരാണ്.

'സ്‌നേഹമയമായി ചിരിക്കാന്‍ സാധിക്കുന്ന എത്ര പേര്‍ നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികളിലുണ്ട്' ശ്രീനി ആരെ ഉദ്ദേശിച്ചാണാവോ? എ.കെ.ആന്റണിയുടെ കൂമ്പുകയും വിടരുകയും ചെയ്യുന്ന പുഞ്ചിരി അത്ര മോശമാണോ? ഉമ്മന്‍ ചാണ്ടി സര്‍വദാ സൂര്യവെളിച്ചം പോലെ ചിരിക്കാറില്ലെ? മുല്ലപ്പള്ളി രാമചന്ദ്രന്റെത് പാല്‍പ്പതച്ചിരിയല്ലേ? ഒ.രാജഗോപാലനെപ്പോലെ നിഷ്‌ക്കളങ്കമായി ചിരിക്കാന്‍ ആര്‍ക്കാണ് കഴിയുക? കുമ്മനവും ഭേദപ്പെട്ടരീതിയില്‍ ചിരിക്കുന്നുണ്ട്. മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ ചുണ്ട് ഇരുചെവി തൊടുംവിധം ചിരിക്കാറില്ല എന്നത് സത്യം തന്നെ. മരുന്നിന് പോലും ചിരിക്കാത്ത മാര്‍ക്‌സിസ്റ്റ് നേതാക്കളുണ്ട്..

അതവരുടെജന്മ ദോഷമാണ്. ക്ഷമിച്ചു കള. പാവങ്ങളും വിഡ്ഢികളും ക്രൂരന്മാരുമല്ലേ. ശ്രീനി ഉദ്ദേശിക്കുന്ന ചിരിയുണ്ടല്ലൊ; അത് തികഞ്ഞ കാപട്യമാണ്. ആളെപ്പറ്റിക്കാനുള്ള മുഖസ്തുതി പോലുള്ള ഒന്നാണ്. ശ്രീനി പുച്ഛിക്കുമെങ്കിലും അത് അരാഷ്ടീയമാണ്. സിംഗപ്പൂരിന്റെ കാര്യത്തില്‍ ശ്രീനി ഊറ്റം കൊള്ളുന്നതായും കാണുന്നു.

പ്രതിപക്ഷമില്ലാത്ത ഭരണസംവിധാനം ജനാധിപത്യത്തിന് ഭൂഷണമാണോ? പൂജ്യം ഡിഗ്രിയില്‍ പ്രതിപക്ഷമുള്ള നിലയില്‍ മാത്രമേ നാട് അഭിവൃദ്ധിപ്പെടുകയുള്ളു? ശ്രീനിയുടെ സിനിമകള്‍ നിര്‍ണ്ണായക ഘട്ടങ്ങളിലൊക്കെ വലതുപക്ഷത്തെ സര്‍വ്വാത്മനാ സഹായിച്ചിട്ടുണ്ട്. കൊള്ളാം. തന്റെ ചില സിനിമകളെങ്കിലും വലതുപക്ഷത്തിന് വളരാനുള്ള രാസവളമായിത്തീര്‍ന്നിട്ടുണ്ട്. വലതുപക്ഷ വിമര്‍ശനം ബോധപൂര്‍വം നിര്‍വ്വഹിച്ച ശ്രീനിയുടെ സിനിമ ഉണ്ടോ എന്ന് സംശയിക്കണം. കൊണ്ടാടപ്പെട്ട ശ്രീനിയുടെ സിനിമകള്‍ ഭാവിയില്‍ വിചാരണചെയ്യപ്പെടുമോ എന്നറിയില്ല. അങ്ങിനെയാണല്ലൊ ചരിത്രം ഒരാളെ കുറ്റക്കാരനെന്ന് വിധിക്കുന്നത്.

ശ്രീനിവാസന്‍ സന്ദേശം സിനിമയെടുത്തതുതന്നെ കമ്യൂണിസ്റ്റു പാര്‍ട്ടിയെ കൂടുതല്‍ അപകീര്‍ത്തിപ്പെടുത്താനാണ്. സന്ദേശം സിനിമയില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടത്തുന്നുണ്ട് അതേ അവസരത്തില്‍ ഇതിലെ പ്രധാനകക്ഷിയായ ബി.ജെ.പിയേയോ സംഘപരിവാര്‍ ശക്തികളിയോ ഒന്ന് ചെറുതായിപോലും പരാമര്‍ശിച്ചിട്ടില്ല. കോണ്‍ഗ്രസ്സിനെ കൂട്ടുപിടിച്ചുകൊണ്ട് കമ്യൂണിസ്റ്റു പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രീനിവാസന്‍ കൂടുതലായും ശ്രമിച്ചുകൊണ്ടിരുന്നത്.

English summary
bakkalam damodaran Facebook post against sreenivasan
topbanner

More News from this section

Subscribe by Email