topbanner
Saturday November 25th, 2017 - 3:15:pm
topbanner
Breaking News

കുട്ടികൾക്ക് സർഗ്ഗശേഷി അവതരിപ്പിക്കാൻ വേദിയില്ല; സിബിഎസ്ഇ സ്ക്കൂളുകളിൽ വൻ കൊഴിഞ്ഞുപോക്ക്

suvitha
കുട്ടികൾക്ക് സർഗ്ഗശേഷി അവതരിപ്പിക്കാൻ വേദിയില്ല; സിബിഎസ്ഇ സ്ക്കൂളുകളിൽ വൻ കൊഴിഞ്ഞുപോക്ക്

കോഴിക്കോട്: സ്വകാര്യ സിബിഎസ്ഇ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് കലാകായിക രംഗങ്ങളിൽ മതിയായ പ്രവർത്തനങ്ങൾ നടത്താത്തത് വിദ്യാർത്ഥികളിൽ ആരോഗ്യ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി റിപ്പോർട്ട്. സർക്കാർ പൊതു വിദ്യാലയളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കലാ പ്രവർത്തനങ്ങൾക്ക് നല്ല പ്രോത്സാഹനം ലഭിക്കുമ്പോൾ സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് കല നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്.

കുട്ടികളിൽ പഠനഭാരവും മാനസിക സമ്മർദ്ദവും കൂടി വരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടുത്തിടെ ഇത്തരത്തിൽ അമിത മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികളുടെ സന്ദർശനം കൂടി വരുന്നതായി ഡോക്ർമാർ പറയുന്നു. ഇക്കാരണത്താൽ രക്ഷിതാക്കൾ സിബിഎസ്ഇ വിട്ട് കുട്ടികളെ പൊതു വിദ്യാലയങ്ങളിൽ മാറ്റി ചേർക്കുന്നതും വർദ്ധിച്ചു വരികയാണ്. കുട്ടികളുടെ സർ​ഗശേഷി പ്രകടിപ്പിക്കാൻ അവസരം ലഭിക്കാത്തത് കുട്ടികളെപ്പോലെ തന്നെ രക്ഷിതാക്കളുടെയും നിലപാടുകളിലുളള മാറ്റം വന്നിരിക്കുകയാണ്.

കഴിഞ്ഞ വർഷം അര ലക്ഷത്തിലധികം കുട്ടികളാണ് സിബിഎസ്ഇ സ്കൂളിൽ നിന്നും കൊഴിഞ്ഞു പോയതെന്നാണ് കണക്ക്. സാമ്പത്തിക ബാധ്യതയും കലാ പ്രവർത്തനങ്ങൾക്ക് വേണ്ട സൗകര്യം ചെയ്യാനുമുള്ള മാനേജ്മെന്റുകളുടെ വിമുഖതയുമാണ് ഇതിന് പ്രധാന കാരണം. എന്നാൽ കുട്ടികളുടെ അമിതമായ കൊഴിഞ്ഞ് പോക്ക് സ്ക്കൂളുകളെ ബാധിക്കാതിരിക്കാൻ ചില മാനേജ്മെൻറുകൾ ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

English summary
There is no place for children to show creativity: CBSE schools faced big problems
topbanner topbanner

More News from this section

Subscribe by Email