Tuesday August 20th, 2019 - 6:47:am
topbanner
topbanner

മാതൃഭൂമി ന്യൂസിലെ പ്രമുഖ അവതാരകനെതിരെ ആരോപണവുമായി യുവതി

NewsDesk
മാതൃഭൂമി ന്യൂസിലെ പ്രമുഖ അവതാരകനെതിരെ ആരോപണവുമായി യുവതി

തിരുവനന്തപുരം: മാതൃഭൂമി ന്യൂസിലെ പ്രേക്ഷകശ്രദ്ധ നേടിയ രണ്ട് പരിപാടികള്‍ അവതരിപ്പിക്കുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകനെതിരെ ആരോപണവുമായി യുവതി.

പ്രണയം നടിച്ച് വഞ്ചിച്ചതായി ആരോപിച്ച് യുവതി എഴുതിയ കുറിപ്പ് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ബെംഗളുരില്‍ താമസമാക്കിയ യുവതി ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. വിവാഹമോചിതയായ ഇവര്‍ക്ക് ഒരു മകനുണ്ട്.

മാധ്യമപ്രവര്‍ത്തകന്‍ പൂജാമുറിയില്‍വെച്ച് സിന്ദൂരം ചാര്‍ത്തുന്നതും താലികെട്ടുന്നതുമായ ചിത്രങ്ങളും ഇവര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍, പോസ്റ്റ് പിന്നീട് പിന്‍വലിച്ചു.

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് മാധ്യമപ്രവര്‍ത്തകന്‍. മൂന്നുവര്‍ഷത്തോളം പ്രണയിച്ചാണ് ഇയാള്‍ ഇതരമതസ്ഥയായ പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. മറ്റൊരു ബന്ധത്തെക്കുറിച്ചുള്ള വിവരം പുറത്തറിഞ്ഞതോടെ വിവാഹജീവിതവും തകര്‍ന്നു.

പൂട്ടിപ്പോയ ഇന്ത്യാവിഷനില്‍ റിപ്പോര്‍ട്ടിങ്ങിലൂടെ ശ്രദ്ധിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ പിന്നീട് മാതൃഭൂമി ചാനലിന്റെ തുടക്കം മുതല്‍ അതിന്റെ ഭാഗമായിരുന്നു. മാധ്യമ സംഘടനകളില്‍ സജീവമായ ഇയാള്‍ തലസ്ഥാനത്തെ പ്രസ്‌ക്ലബിന്റെ ജേര്‍ണലിസം ഇന്‍സ്റ്റ്യൂട്ടിന്റെ മുഖ്യനടത്തിപ്പുകാരില്‍ ഒരാളുമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ ബോഡിബില്‍ഡര്‍ കൂടിയാണ് ആരോപണവിധേയന്‍.

ബെംഗളുരു സ്വദേശി സ്ത്രീയുടെ ഫേസ്ബുക്കിലെ വിവരങ്ങള്‍ ഇങ്ങനെയാണ്,

തനും മാധ്യമപ്രവര്‍ത്തകനും തമ്മില്‍ മൂന്ന് കൊല്ലത്തെ ബന്ധമുണ്ട്, അത് കൂടുതല്‍ ദൃഢമായത് കഴിഞ്ഞ രണ്ട് കൊല്ലത്തിലാണ്. തന്നെ കാണുവാന്‍ മാസത്തില്‍ രണ്ട് തവണയെങ്കിലും മാധ്യമപ്രവര്‍ത്തകന്‍ ബെംഗളുരുവില്‍ വരുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ചില മാസങ്ങളായി ഇരുവര്‍ക്കും ഇടയില്‍ ചില പ്രശ്നങ്ങള്‍ തുടങ്ങി. അതേ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബറില്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാകുകയും ചെയ്തു.

ഇത് കേസ് ആകും എന്ന ഘട്ടത്തില്‍ യുവതിയെയും രാഷ്ട്രീയക്കാരെയും സ്വാധീനിച്ച് മാധ്യമപ്രവര്‍ത്തകന്‍ കേസ് ഒതുക്കി തീര്‍ത്തു. എന്നാല്‍ കേസില്‍ നിന്ന് രക്ഷപ്പെട്ടതോടെ കാമുകനായ മാധ്യമപ്രവര്‍ത്തകന്‍ യുവതിയെ തള്ളി. ഇതോടെ ഐസിയുവില്‍ കിടന്നിട്ടും കാമുകനെ ഒറ്റാത്ത യുവതി കാര്യങ്ങള്‍ ഫേസ്ബുക്കില്‍ തുറന്ന് എഴുതി.

മാതൃഭൂമി ചാനലിലെ സീനിയറായ ഒരു അവതാരകന്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ അകത്ത് പോയത് അടുത്തിടെയാണ്. ഇയാളെ പിന്നീട് ചാനല്‍ പുറത്താക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് മാതൃഭൂമിയിലെ ഒരു മാധ്യമപ്രവര്‍ത്തകന് എതിരെ ആരോപണം ഉയര്‍ന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ചാനലില്‍ ചര്‍ച്ച നടത്തുന്ന മാധ്യമപ്രവര്‍ത്തകന്‍ തന്നെ സ്ത്രീവിഷയത്തില്‍ ആരോപണ വിധേയനായത് ചാനലിന് പേരുദോഷമുണ്ടാക്കുന്നതാണ്.

ഇയാള്‍ക്കെതിരെ നടപടിവേണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മാനേജ്‌മെന്റ് അതിന് തയ്യാറല്ല. തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും രാഷ്ട്രീയക്കാര്‍ക്കിടയിലും വലിയ സ്വാധീനമുള്ള ഇയാള്‍ക്കെതിരെ വാര്‍ത്ത കൊടുക്കാന്‍ മുഖ്യധാര മാധ്യമങ്ങളും മടിക്കുകയാണ്.

ആരോപണ വിധേയനായ മാധ്യമപ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കാന്‍ പല നമ്പരുകളും ഇറക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് ഒരു വനിതാ മാധ്യമപ്രവര്‍ത്തക തന്നെ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു.

തന്നെ ആരും സ്‌നേഹിക്കാനില്ലെന്നും മറ്റും തട്ടിവിട്ട് സഹതാപം പിടിച്ചുപറ്റുകയും സ്ത്രീകളുമായി അടുക്കുകയുമായിരുന്നു ടിയാന്റെ ലീലാവിലാസങ്ങള്‍.

ഇപ്പോഴത്തെ സംഭവം ഏറെ വിവാദമായതോടെ സ്ത്രീപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന ചാനല്‍ ഇയാള്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നാണ് തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ വീക്ഷിക്കുന്നത്.

Read more topics: Facebook post, mathrubhumi, reporter,
English summary
Bangalore lady facebook post against mathrubhumi news reporter
topbanner

More News from this section

Subscribe by Email