Tuesday October 23rd, 2018 - 12:20:am
topbanner
Breaking News

അഭ്യൂഹങ്ങള്‍ക്ക് വിട : നടന്‍ ശ്രീനിവാസന്‍ 'കീഴാറ്റൂരിലേക്ക്'

SNEHA
അഭ്യൂഹങ്ങള്‍ക്ക് വിട : നടന്‍ ശ്രീനിവാസന്‍ 'കീഴാറ്റൂരിലേക്ക്'

ഒടുവില്‍ ശ്രീനിവാസനും കീഴാറ്റൂരിലെത്തുന്നു. സാമൂഹിക പ്രശ്‌നങ്ങളില്‍ പെട്ടന്ന് പ്രതികരിക്കുന്ന ശ്രീനിവാസന്‍ കേരളത്തിനകത്തും പുറത്തും ഏറെ ശ്രദ്ധിക്കപ്പെട്ട തളിപ്പറമ്പ് കീഴാറ്റൂരിലെ വയല്‍ക്കിളി സമരവുമായി ബന്ധപ്പെട്ട് പ്രതികരിക്കാത്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാല്‍ എന്തുകൊണ്ട് കീഴാറ്റൂര്‍ വിഷയത്തില്‍ ശ്രീനിവാസന്‍ മൗനം പാലിക്കുന്നു എന്നും എപ്പോഴാണ് കീഴാറ്റൂര്‍ സന്ദര്‍ശിക്കുകയെന്നുമുളള ചോദ്യത്തിന് മറപടിയുമായി ശ്രീനിവാസന്‍ തന്നെ കഴിഞ്ഞ ദിവസം രംഗത്തു വന്നിരിക്കുകയാണ്. കീഴാറ്റൂരിലേക്കു പോകുന്നു എന്നു മാത്രമാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. എപ്പോഴാണെന്ന് ചോദിക്കുന്നതിനു മുമ്പ് ഈ കാര്യം കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ശ്രീനിവാസന്‍ മറുപടി പറഞ്ഞിരിക്കുന്നത് സിനിമയിലാണ്.

അതെ തന്റെ പുതിയ ചിത്രമായ അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലെ രാസാത്തി എന്നെ വിട്ട് പോകാതെടീ എന്ന ഗാനരംഗത്തിനൊടുവില്‍ വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് കീഴാറ്റൂരിലേക്കു പോകുന്നു എന്നു പറഞ്ഞത്. എന്തായാലും കീഴാറ്റൂര്‍ സമരം കേരളവും ഇന്ത്യയും കടന്ന് ലോക ശ്രദ്ധ നേടികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സിനിമയിലെ കീഴാറ്റൂര്‍ പരാമര്‍ശവും പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. മാത്രവുമല്ല ശ്രീനിവാസന്റെ രീതിവച്ച് അടുത്തു തന്നെ അദ്ധേഹം കീഴാറ്റൂര്‍ സന്ദര്‍ശിച്ചേക്കാനും സാധ്യതകള്‍ ഇല്ലാതില്ലെന്നാണ് സൂചന.

എം. മോഹനന്‍ സംവിധാനം നിര്‍വ്വഹിച്ച അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണം നല്‍കിയത് രചന രാജേഷ് രാഘവനും നിര്‍വ്വഹിച്ചു. ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ നായിക നിഖില വിമല്‍ ആണ്. കെ.പി.എ.സി ലളിത, ഉര്‍വ്വശി, സലീംകുമാര്‍, ശാന്തികൃഷ്ണ, അജു വര്‍ഗീസ് തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ഗാനങ്ങളുടെ യുടൂബ് റിലീസ് നടന്നത്.

 "രാസാത്തി" എന്ന ഈ ഗാനം ഷാൻ റഹ്‌മാൻ ഈണം പകർന്നിരിക്കുന്നത്. ഹരിനാരായണൻ ബി കെയാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനും ലിയ സൂസൻ വർഗീസും ആലപിച്ചിരിക്കുന്ന ഗാനം റിലീസ് ചെയ്ത 22 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തില ധികം വ്യൂസുകൾ നേടി.

പതിയാര എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റേയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറുകളിൽ പ്രദീപ് കുമാർ പതിയാരയും നോബിൾ ബാബു തോമസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക് 247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

English summary
Actor Sreenivasan goes to keezhatoor
topbanner

More News from this section

Subscribe by Email