topbanner
Friday July 21st, 2017 - 7:59:pm
topbanner

കോടിക്കണക്കിന് ഇന്ത്യക്കാരുടെ ബയോമെട്രിക്ക് ഡാറ്റയടക്കം ആധാര്‍വിവരങ്ങള്‍ ചോര്‍ന്നു

അഞ്ജന അരവിന്ദ്
കോടിക്കണക്കിന് ഇന്ത്യക്കാരുടെ ബയോമെട്രിക്ക് ഡാറ്റയടക്കം ആധാര്‍വിവരങ്ങള്‍ ചോര്‍ന്നു

അഞ്ജന അരവിന്ദ്

13 കോടിപേരുടെ ആധാര്‍വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ വഴി ഓണ്‍ലൈനായി ചോര്‍ന്നു. അതില്‍ പത്ത് കോടിയോളം പേരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടക്കമാണ് ചോര്‍ന്നത്. ഇന്ത്യയിലെ പ്രധാന ഗവണ്‍മെന്റ് പദ്ധതികളായ തൊഴിലുറപ്പ്, ദേശീയ പെന്‍ഷന്‍, സോഷ്യല്‍ അസിസ്റ്റന്റ് പദ്ധതികള്‍ ആന്ധ്രലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ വെബ്‌സൈററില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്.

ഗവണ്‍മെന്റ് വെബ്‌സൈറ്റുകളിലെ സുരക്ഷസംവിധാനങ്ങളില്‍ വരുന്ന പാളിച്ചകളും പോരായ്മകളും പൊതുജനങ്ങളുടെ ഏറ്റവും വ്യക്തിപരമായ വിവരങ്ങള്‍പോലും അന്യരിലേക്കെത്തുന്നതിന് കാരണമായിരിക്കുകയാണ്. ബാംഗ്ലൂരിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്‍ഡ് സൊസൈറ്റി ഓണ്‍ലൈനിലെ ആധാര്‍ ചോര്ച്ചകള്‍ പരിശോധിച്ച് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പ്രതിപാദിക്കുന്നത്.

ഓരോ ഇന്ത്യന്‍ പൗരന്‍െയും ബയോമെട്രിക്ക് വിവരങ്ങളടങ്ങുന്ന ഡാറ്റാബേസിനൊപ്പം ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ച ഒരുകോടിയോളം ബാങ്ക് അക്കൗണ്ട് ഹോള്‍ഡര്‍മാരുടെ വിവരങ്ങളും ഓണ്‍ലൈന്‍ വഴി പുറത്തായിട്ടുണ്ട്. കേരളത്തിലെ സേവനപെന്‍ഷന്‍ വെബ്‌സൈറ്റില്‍ നിന്നും 35 ലക്ഷത്തോളംപേരുടെ ആധാര്‍ വിവരങ്ങള്‍ കഴിഞ്ഞ ദിവസം ചോര്‍ന്നിരുന്നു.

നേരത്തെ ട്വിറ്റര്‍ പോലുള്ള സമൂഹമാധ്യമങ്ങളില്‍ ആധാര്‍ലീക്ക്‌സ് എന്ന ഹാഷ്ടാഗ് ചേര്‍ത്ത് പോസ്റ്റ് ചെയ്താല്‍ തന്നെ പലവിവരങ്ങളും ലഭ്യമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എക്‌സല്‍ ഷീറ്റായി വരെ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം വിധമുള്ള സുരക്ഷാവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.

വ്യക്തികളുടെ സ്വകാര്യതയെ ചോദ്യം ചെയ്യപ്പെട്ടെക്കാവുന്ന വിധമുള്ള വിവരങ്ങളാണ് ഡാറ്റബേസില്‍ നിന്നും പുറത്തായിരിക്കുന്നത്. വ്യക്തിഗതവിവരങ്ങള്‍ കൊണ്ടുതന്നെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കുമുള്ള സാധ്യതയും വളരെ വലുതാണ്. നേരത്തെ തന്നെ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്ന സെര്‍വര്‍ സ്ഥാപിച്ചിരിക്കുന്നത് ഇന്ത്യയിലല്ലെന്നും മറ്റെതോ വിദേശരാജ്യത്താണെന്നും ആക്ഷപമുണ്ടായിരുന്നു.

2016 ലെ ആധാര്‍ ആക്ട് അനുസരിച്ച് ആധാര്‍ വിവരങ്ങള്‍ പരസ്യമാക്കിയാല്‍ 3 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. വെബസൈറ്റുകളിലുള്ള ആധാര്‍ വിവരങ്ങള്‍ നീക്കംചെയ്യണമെന്ന് സംസ്ഥാനസര്‍ക്കാറുകളോട് ഐടി മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നങ്കിലും നടപ്പാക്കിയിരുന്നില്ല.

English summary
Around 13 crore Aadhaar numbers easily available on governmen
topbanner topbanner

More News from this section

Subscribe by Email