Thursday November 15th, 2018 - 6:25:pm
topbanner

സിനിമ തിയേറ്ററിലെ കസേരക്കിടയില്‍ തല കുടുങ്ങി യുവാവ് മരിച്ചു

ANJU NC
സിനിമ തിയേറ്ററിലെ കസേരക്കിടയില്‍ തല കുടുങ്ങി യുവാവ് മരിച്ചു

ലണ്ടന്‍: സിനിമ തിയേറ്ററിലെ കസേരക്കിടയില്‍ തല കുടുങ്ങി യുവാവ് മരിച്ചു. തിയേറ്ററില്‍ വെച്ച് പോക്കറ്റില്‍ നിന്നും താഴെ വീണ മൊബൈല്‍ ഫോണ്‍ എടുക്കാനുള്ള ശ്രമത്തിനിടെ തല കസേരക്കിടയില്‍ കുടുങ്ങുകയായിരുന്നു. ബര്‍മിങ്ഹാം സിറ്റി എന്റര്‍ടെയ്ന്റ്‌മെന്റ് കോംപ്ലക്‌സിലെ വ്യൂ സിനിമ തിയേറ്ററില്‍ വെച്ചാണ് സംഭവം.

മൊബൈല്‍ ഫോണ്‍ കുനിഞ്ഞിരുന്ന് എടുക്കുന്നതിനിടെ സീറ്റിനോട് ചേര്‍ന്നുള്ള ഇലക്ട്രോണിക് ഫൂട്ട്‌റെസ്റ്റ് തലയിലേക്ക് വീണ് ക്ഷതമേറ്റു. യുവാവ് അപകടത്തില്‍പ്പെട്ടതറിഞ്ഞ് കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടര്‍ന്ന് ഫൂട്ട്‌റെസ്റ്റ് തകര്‍ത്ത ശേഷമാണ് ഇയാളെ പുറത്തെടുത്തത്. തല കുടുങ്ങിയ വെപ്രാളത്തിനിടെ ഇയാള്‍ക്ക് ഹൃദയസ്തംഭനമുണ്ടായതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Read more topics: young man, died, theatre, london,
English summary
young man died in theatre
topbanner

More News from this section

Subscribe by Email