Tuesday September 18th, 2018 - 9:07:pm
topbanner
Breaking News

ഭര്‍ത്താവിനെ എങ്ങനെ കൊല്ലാം എന്ന പേരില്‍ നോവലെഴുതിയ യുഎസ് എഴുത്തുകാരി ജീവിതത്തിലും പകര്‍ത്തി ; അറസ്റ്റില്‍

suji
ഭര്‍ത്താവിനെ എങ്ങനെ കൊല്ലാം എന്ന പേരില്‍ നോവലെഴുതിയ യുഎസ് എഴുത്തുകാരി ജീവിതത്തിലും പകര്‍ത്തി ; അറസ്റ്റില്‍

ഭര്‍ത്താവിനെ എങ്ങനെ കൊല്ലാം എന്ന പേരില്‍ നോവലെഴുതിയ യുഎസ് എഴുത്തുകാരി സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റില്‍. കാല്‍പ്പനിക എഴുത്തുകാരി നാന്‍സി ക്രാംപ്റ്റണ്‍ബ്രോഫി(68) നെയാണ് ഒറിഗണിലെ പോര്‍ട്ട്‌ലാന്‍ഡ് പോലീസ് അറസ്റ്റ് ചെയ്തത്.

ജൂണ്‍ 2നാണ് നാന്‍സിയുടെ ഭര്‍ത്താവും പാചക അധ്യാപകനുമായ ഡാനിയേല്‍ വെടിയേറ്റ് മരിച്ചത്. നാന്‍സിയും ഡാനിയേലും 26 വര്‍ഷമായി ഒരുമിച്ച് ജീവിക്കുകയാണ്. ഭര്‍ത്താവിന്റെ മരണത്തില്‍ തീവ്ര വേദന രേഖപ്പെടുത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട നാന്‍സി, ഭര്‍ത്താവിനായി മെഴുകുതിരി കത്തിച്ചുള്ള പ്രാര്‍ത്ഥനയ്ക്കും ആഹ്വാനം ചെയ്തിരുന്നു.

അതേസമയം, കൊലയില്‍ നാന്‍സിക്കുള്ള പങ്കിനെ കുറിച്ച് വ്യക്തമായ തെളിവുകളൊന്നും പോലീസ് പുറത്തുവിട്ടില്ല. കൊല നടത്തിയത് നാന്‍സിയാണെന്നാണ് സ്വകാര്യ കുറ്റാന്വേഷണകര്‍ വിശ്വസിക്കുന്നത് എന്നാണ് പോലീസിന്റെ ഭാഷ്യം. കൊലപാതകത്തിനും നിയമ വിരുദ്ധമായി ആയുധം ഉപയോഗിച്ചതിനുമാണ് നാന്‍സിയുടെ പേരില്‍ കേസെടുത്തിരിക്കുന്നത് .

 

English summary
writer arrested in husbands murder case
topbanner

More News from this section

Subscribe by Email