topbanner
Thursday March 2nd, 2017 - 1:30:am
topbanner

ജനിച്ചത് 1870ല്‍; ഈ മുത്തച്ചന് പ്രായം 145

NewsDesk
ജനിച്ചത് 1870ല്‍; ഈ മുത്തച്ചന് പ്രായം 145

ജക്കാര്‍ത്ത: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി താനാണെന്ന് വാരാണസിയിലെ ഒരു സ്വാമി അടുത്തിടെ അവകാശപ്പെട്ടിരുന്നു. ഏതാണ്ട് 120 വയസുണ്ട് സ്വാമിക്ക് എന്നാണ് അവകാശവാദം.

എന്നാല്‍, 145 വയസ് പ്രായമുള്ള ഒരു വൃദ്ധന്‍ ഇന്തോനേഷ്യയിലെ ജാവയില്‍ ഉണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്തോനേഷ്യയിലെ മധ്യ ജാവയില്‍ സ്രാഗനിലെ എംബാ ഗോതോ എന്ന 145കാരനാണ് ഭൂമിയില്‍ ഇതുവരെ ജീവിച്ചതില്‍ ഏറ്റവും പ്രായമുള്ളയാള്‍ എന്ന ഖ്യാതിക്ക് അവകാശമുന്നയിക്കുന്നത്.

കേവല അവകാശവാദമല്ല ഗോതോയുടേത്. പ്രായം തെളിയിക്കുന്ന ഔദ്യോഗിക രേഖ ദ ടെലിഗ്രാഫ് റിപ്പോര്‍ട്ടര്‍ക്ക് അദ്ദേഹത്തിന്റെ പേരക്കുട്ടികളിലൊരാള്‍ കൈമാറി.

രേഖ പ്രകാരം 1870 ഡിസംബര്‍ 31 ആണ് ഗോതോയുടെ ജന്മദിനം. 112 വയസ്സ് തികഞ്ഞ 1992ല്‍ ഗോതോയുടെ നിര്‍ദേശ പ്രകാരം ശവക്കല്ലറ ഒരുക്കി. എന്നാല്‍, മരണം അനുഗ്രഹിക്കുന്നില്ലെന്നാണ് ഗോതോക്ക് പരാതി. ഇപ്പോള്‍ കാഴ്ചക്ക് മങ്ങലുണ്ട്. ടെലിവിഷന്‍ കാണുന്നത് നിര്‍ത്തി മിക്കസമയവും റേഡിയോ കേട്ടിരിക്കും. കഴിഞ്ഞ മൂന്നു മാസമായി കുളിക്കാനും ഭക്ഷണം കഴിക്കാനും പരസഹായം വേണം. മരിക്കുക മാത്രമാണ് തന്റെ ആഗ്രഹമെന്നു പറയുന്ന ഗോതോ ദീര്‍ഘായുസ്സിന്റെ രഹസ്യം ക്ഷമയാണെന്നും കൂട്ടിച്ചേര്‍ത്തു.

അതേസയമയം, സ്വതന്ത്രമായ പരിശോധനക്കു ശേഷമേ ഗോതോയുടെ അവകാശവാദത്തിന് ഔദ്യോഗിക അംഗീകാരമാവൂ. ഔദ്യോഗിക രേഖകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ജീവിച്ച വ്യക്തി 112 വയസ്സുണ്ടായിരുന്ന ഫ്രഞ്ച് വനിത ജീന്‍ കാള്‍മെന്റ് ആണ്. ഇവര്‍ 1997ലാണ് മരിച്ചത്.

Read more topics: World, Indonesia
English summary
World's oldest person discovered in Indonesia at the age of 145
topbanner topbanner

More News from this section

Subscribe by Email