Tuesday December 18th, 2018 - 6:50:pm
topbanner

ബാലോണ്‍ ഡി'ഓര്‍ വേദിയില്‍ വനിതാ താരത്തോട് അശ്ലീല നൃത്തം കളിക്കാമോയെന്ന് അവതാരകന്‍; സെക്‌സിസം നേരിട്ടത് ആദ്യ വനിതാ ജേതാവിന്

suji
ബാലോണ്‍ ഡി'ഓര്‍ വേദിയില്‍ വനിതാ താരത്തോട് അശ്ലീല നൃത്തം കളിക്കാമോയെന്ന് അവതാരകന്‍; സെക്‌സിസം നേരിട്ടത് ആദ്യ വനിതാ ജേതാവിന്

ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും അഭിമാനകരമായ നേട്ടമാണ് ബാലോണ്‍ ഡി'ഓര്‍ പുരസ്‌കാരം. ഇത് നേടുന്ന ആദ്യ വനിതാ ഫുട്‌ബോളര്‍ എന്ന തിളക്കത്തോടെയാണ് ലിയോണ്‍, നോര്‍വേ സ്‌ട്രൈക്കര്‍ അഡാ ഹെഗെര്‍ബെര്‍ഗ് വേദിയിലെത്തിയത്. എന്നാല്‍ പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലെത്തിയ വനിതാ താരത്തിന് നേരിടേണ്ടി വന്നത് പുകഴ്ത്തലിന് പകരം അപമാനമാണ്. ഫുട്‌ബോള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് പകരം അശ്ലീല നൃത്തം കളിക്കാമോയെന്നാണ് അവതാരകന്‍ ഫ്രഞ്ച് ഡിജെ മാര്‍ട്ടിന്‍ സോള്‍വെഗ് ചോദിച്ചത്.

അവതാരകന്റെ ചോദ്യത്തിലുള്ള പ്രതിഷേധം ഉടന്‍ ഹെഗെര്‍ബെര്‍ഗ് പ്രകടിപ്പിക്കുകയും ചെയ്തു. ഞെട്ടല്‍ രേഖപ്പെടുത്തിയ ഹെഗെര്‍ബെര്‍ഗ് ഇല്ല എന്ന് മറുപടി നല്‍കി പൊടുന്നനെ വേദി വിട്ടിറങ്ങുകയും ചെയ്തു. താന്‍ പറഞ്ഞത് മഹത്തായ തമാശ ആണെന്ന മട്ടില്‍ അവതാരകന്‍ പൊട്ടിച്ചിരിക്കുകയും ചെയ്തു. എന്നാല്‍ ഇതി തികച്ചും സെക്‌സിസമാണെന്ന പൊതു അഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു.

സദസ്സില്‍ ഉണ്ടായിരുന്ന പിഎസ്ജി സൂപ്പര്‍താരം കൈലാന്‍ എംബാപ്പെയുള്ളവര്‍ അവതാരകന്റെ ചോദ്യം കേട്ട് ഞെട്ടി ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യൂറോപ്പിലെ മുന്‍നിര ജേണലിസ്റ്റുകള്‍ തെരഞ്ഞെടുക്കുന്ന കോപ്പാ ട്രോഫി നേടിയ എംബാപ്പെയ്ക്ക് പിന്നാലെയാണ് മികച്ച വനിതാ ഫുട്‌ബോളറായി ഹെഗെര്‍ബെര്‍ഗ് വേദിയിലെത്തിയത്.

റയല്‍മാഡ്രിഡ് മധ്യനിരക്കാരന്‍ ലൂകാ മോഡ്രികാണ് പുരുഷ താരത്തിനുള്ള ബാലോണ്‍ ഡി'ഓര്‍ പുരസ്‌കാരം നേടിയത്. ഹെഗെര്‍ബെര്‍ഗിന് എതിരെ നടന്ന അപമാനം സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമായിട്ടുണ്ട്.

 

 

English summary
womens ballon dor winner Ada Hegerberg storms off after she is asked to twerk during ceremony
topbanner

More News from this section

Subscribe by Email