Saturday March 23rd, 2019 - 10:38:pm
topbanner
topbanner

സ്വന്തം വിവാഹത്തിനും സംസ്‌കാരത്തിനും പണം തേടി യുവതി

suji
സ്വന്തം വിവാഹത്തിനും സംസ്‌കാരത്തിനും പണം തേടി യുവതി

വേദനാ ജനകമാണ് ഈ സംഭവം. കംബ്രിയ വര്‍ക്കിംഗ്ടണില്‍ നിന്നുമുള്ള 26കാരി സൂസന്‍ റംനിയാണ് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത സെര്‍വിക്കല്‍ ക്യാന്‍സര്‍ രോഗത്തെക്കുറിച്ച് രണ്ടാഴ്ച മുന്‍പ് തിരിച്ചറിയുന്നത്. പെല്‍വിസിലേക്ക് പടര്‍ന്ന രോഗത്തില്‍ നിന്നും രക്ഷിക്കാന്‍ ഒന്നും ചെയ്യാനില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയായിരുന്നു.

ഒരു വയസ്സുള്ള ഗ്രേസണ്‍, ലെക്‌സി (3), മക്കെന്‍സി (8), പങ്കാളിയുടെ മകന്‍ ലിയോ (10) എന്നിവരുടെ അമ്മ കൂടിയാണ് റുംനി. രോഗം തിരിച്ചറിഞ്ഞതോടെ ഉറങ്ങാന്‍ പോലും ഇവര്‍ക്ക് ഭയമാണ്. ഉറക്കം വിട്ടെഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന് റുംനി ആശങ്കപ്പെടുന്നു. കുറച്ച് കാലത്തേക്കെങ്കിലും ആയുസ്സ് നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയില്‍ കടുപ്പമേറിയ കീമോതെറാപ്പി സെഷനുകള്‍ക്ക് ഈ ആഴ്ച തുടക്കമിട്ടിട്ടുണ്ട്. പ്രതിശ്രുത വരന്‍ കൂടിയായ 38കാരന്‍ ജേ ക്ലാര്‍ക്കിനെ വിവാഹം കഴിക്കാമെന്ന പ്രതീക്ഷയും ബാക്കിയാണ്. ഏറെ വൈകിയില്ലെങ്കില്‍ അത് നടത്തിയെടുക്കാന്‍ കൂടിയാണ് ചികിത്സ.

അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കാത്തതിനാലാവണം സഹോദരി ലിസ റുംനിക്കായി ഒരു ഓണ്‍ലൈന്‍ ക്രൗഡ്ഫണ്ട് പേജ് ആരംഭിച്ചിട്ടുണ്ട്. സ്വപ്നം കണ്ടത് പോലൊരു വിവാഹവും, ഇതിന് ശേഷം ഈ ഭൂമി വിട്ടുപോകുമ്പോള്‍ ശവസംസ്‌കാരത്തിനുള്ള ചെലവ് കൂടി പേറേണ്ടി വരുന്ന സമ്മര്‍ദത്തില്‍ നിന്നും കുടുംബത്തെ രക്ഷിക്കാന്‍ കൂടിയാണ് സംഭാവന വിനിയോഗിക്കുക. ക്യാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള വിവരം റുംനിയെ ഏറെ ഭയപ്പെടുത്തുകയാണെന്ന് ലിസ പറയുന്നു. കീമോ കൊണ്ട് ജീവന്‍ രക്ഷിക്കാന്‍ കഴിയില്ലെങ്കിലും ആയുസ്സ് അല്‍പ്പമെങ്കിലും നീട്ടിക്കിട്ടും, ഒപ്പം വേദനയില്‍ നിന്നും ആശ്വാസവും നല്‍കും, സഹോദരി കുറിച്ചു.

റുംനിയും, ജേയും വര്‍ഷങ്ങളായി ഒരുമിച്ച് ജീവിക്കുന്നു. കടുപ്പമേറിയ ദിനങ്ങളില്‍ വിവാഹം കഴിക്കുകയെന്ന സ്വപ്നം അല്‍പ്പം വേദന അകറ്റുമെന്നാണ് പ്രിയപ്പെട്ടവരുടെ പ്രതീക്ഷ.

Read more topics: marriage, patient
English summary
women search money for her marriage and cremation
topbanner

More News from this section

Subscribe by Email