topbanner
Sunday December 17th, 2017 - 7:50:am
topbanner
topbanner

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് അശുദ്ധി കല്‍പ്പിക്കുന്നത് നേപ്പാളില്‍ ഇനി ക്രിമിനല്‍ കുറ്റം

sadu prakash
ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് അശുദ്ധി കല്‍പ്പിക്കുന്നത് നേപ്പാളില്‍ ഇനി ക്രിമിനല്‍ കുറ്റം

കാഠ്മണ്ഠു: സ്ത്രീ സുരക്ഷയില്‍ പുതുചരിത്രം കുറിച്ച് നേപ്പാള്‍ ഗവണ്‍മെന്റ്. ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീട്ടില്‍ നിന്ന് പുറത്താക്കുന്നത് നേപ്പാളില്‍ ഇനി ക്രിമിനല്‍ കുറ്റം. നൂറ്റാണ്ടുകളായി നേപ്പാളിലെ ഹൈന്ദവ സമൂഹം പിന്തുടര്‍ന്ന് വന്ന അനാചാരങ്ങളെയാണ് ഇതിലൂടെ സര്‍ക്കാര്‍ തുടച്ചുനീക്കിയത്. സുപ്രീം കോടതി ഇത്തരം അനാചാരങ്ങള്‍ വിലക്കിയിരുന്നെങ്കിലും ചില സമുദായങ്ങള്‍ക്കിടയില്‍ ഇവ ഇപ്പോഴും നിലനിന്നിരുന്നു. ഈ മാസം 17 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

പുതിയ നിയമം പാസാക്കുന്നതോടെ നേപ്പാളിലെ ചില സമുദായങ്ങളില്‍ നിലനിന്നിരുന്ന ചൗപദി (ആര്‍ത്തവ സമയങ്ങളില്‍ പെണ്‍കുട്ടികളെ വീട്ടില്‍ നിന്നും പുറത്താക്കി മറ്റൊരു ഷെഡ്ഡില്‍ താമസിപ്പിക്കുന്ന രീതി) സമ്പ്രദായം പിന്തുടരുന്നവരെ ക്രിമിനല്‍ കുറ്റവാളികളായി കണക്കാക്കുമെന്നും പാര്‍ലമെന്റ് അറിയിച്ചു.

കൂടാതെ, ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികളെ വീട്ടില്‍ നിന്നും പുറത്താക്കുന്നത് മൂന്ന് മാസം വരെ ശിക്ഷയും 3000 പിഴയും ലഭിക്കുന്ന കുറ്റമാണ്. കഴിഞ്ഞ മാസം വീട്ടില്‍ നിന്നും പുറത്താക്കി മറ്റൊരു ഷെഡ്ഡില്‍ താമസിപ്പിച്ച പെണ്‍കുട്ടി പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. ഈ സംഭവത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചത്.

English summary
women menstruation: nepal bringing new law
topbanner topbanner

More News from this section

Subscribe by Email