Saturday December 15th, 2018 - 3:51:am
topbanner

തഴഞ്ഞ കാമുകനെ കൊന്ന് വെട്ടിനുറുക്കി ബിരിയാണി വിളമ്പി ; യുവതിയുടെ ക്രൂരത ഞെട്ടിക്കുന്നത്

suji
തഴഞ്ഞ കാമുകനെ കൊന്ന് വെട്ടിനുറുക്കി ബിരിയാണി വിളമ്പി ; യുവതിയുടെ ക്രൂരത ഞെട്ടിക്കുന്നത്

ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ കാമുകി കാമുകനെ കൊന്ന് ബിരിയാണിയാക്കി വിളമ്പി. യുഎഇയില്‍ താമസിക്കുന്ന മൊറോക്കോ സ്വദേശിനിയാണ് പൈചാശിക കൃത്യം നടത്തിയത്. യുവാവ് മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. കാമുകനെ കൊന്ന ശേഷം ശരീര ഭാഗങ്ങള്‍ ഓരോന്നായി ബ്ലെന്‍ഡറിലിട്ട് അടിച്ച് ബിരിയാണിയുടെ ഇറച്ച് പരുവമാക്കുകയായിരുന്നു. അതിന് ശേഷം ഇവര്‍ ഇത് ബിരിയാണിയാക്കിയ ശേഷം വീട്ടുജോലിക്കാര്‍ക്ക് വിളമ്പുകയായിരുന്നു. ഭക്ഷണം കഴിച്ച പാകിസ്താനികളായ വീട്ടുജോലിക്കാരും ഇവരുടെ ക്രൂരതയുടെ ഇരയായി.

യുവാവിന്റെ സഹോദരന്‍ അന്വേഷിച്ച് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. മൂന്നു മാസം മുമ്പ് കാമുകന്‍ പിണങ്ങി പോയെന്നും പിന്നീട് വിവരമൊന്നുമില്ലെന്നും യുവതി പറഞ്ഞു. സംശയം തോന്നി വിശദമായ അന്വേഷണം ആവശ്യപ്പെട്ടതോടെ വീട്ടിലെ ബ്ലെന്‍ഡറില്‍ കാമുകന്റെ പല്ല് കണ്ടെത്തുകയായിരുന്നു. പല്ല് ഡിഎന്‍എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞതോടെ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

Read more topics: killed , ex lover
English summary
women killed ex lover in uae
topbanner

More News from this section

Subscribe by Email