Sunday June 16th, 2019 - 8:38:am
topbanner
topbanner

ട്രെയിന്‍ ജനലിലൂടെ തല പുറത്തേക്കിട്ട സ്ത്രീ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണമടഞ്ഞു

suji
ട്രെയിന്‍ ജനലിലൂടെ തല പുറത്തേക്കിട്ട സ്ത്രീ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണമടഞ്ഞു

ട്രെയിന്‍ ജനലിലൂടെ തല പുറത്തേക്കിട്ട സ്ത്രീ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണമടഞ്ഞു.യുകെ ബ്രിസ്റ്റോള്‍ ടെംപിള്‍ മീഡ്‌സിലേക്കുള്ള യാത്രാ മധ്യേയാണ് ഈ യാത്രക്കാരി സാഹസത്തിന് മുതിര്‍ന്നത്. ബാത്തിനും, കെയിന്‍ഷാമിനും ഇടയില്‍ വെച്ചാണ് പരുക്കേറ്റിരിക്കുന്നത്. സ്ത്രീയുടെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് പോലീസ് വ്യക്തമാക്കി. റെയില്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് സംഭവത്തെക്കുറിച്ച് പരിശോധിക്കും. ട്രെയിന്‍ യാത്രക്കിടെ ബാത്തിനും, കെയിന്‍ഷാമിനും ഇടയില്‍ വെച്ച് യാത്രക്കാരിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റെന്ന റിപ്പോര്‍ട്ട് രാത്രി 10 മണിയോടെയാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് അറിയിച്ചു.

ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസിന് പുറമെ എവോണ്‍ & സോമര്‍സെറ്റ് പോലീസ്, സൗത്ത് വെസ്‌റ്റേണ്‍ ആംബുലന്‍സ് സര്‍വ്വീസ് എന്നിവര്‍ സ്ഥലത്തെത്തി. യാത്രക്കാരിയെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് പോലീസ് വക്താവ് അറിയിച്ചു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇവര്‍ മരണമടഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെങ്കിലും ഇവര്‍ ജനലിലൂടെ തല പുറത്തേക്ക് ഇട്ടതാണ് കനത്ത ആഘാതം ഏല്‍ക്കാന്‍ ഇടയാക്കിയതെന്നാണ് മനസ്സിലാക്കുന്നത്. കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞ് അടുത്ത ബന്ധുവിനെ വിവരം അറിയിക്കാനുള്ള ശ്രമത്തിലാണ് ഓഫീസര്‍മാര്‍.

അപകടത്തിന് കാരണമായ സാഹചര്യങ്ങളെക്കുറിച്ച് പോലീസ് പരിശോധിച്ച് വരികയാണ്.

Read more topics: died,outside the train
English summary
women died who put head outside the train
topbanner

More News from this section

Subscribe by Email